സർക്കാർ ഉടമസ്ഥതയിലുള്ള നിരക്ക് കുറഞ്ഞ എയർലൈനാണ് ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ ഹെഡ് ഓഫീസുള്ള, ദുബായ് ഏവിയേഷൻ കോർപ്പറേഷൻ എന്ന ഔദ്യോഗിക പേരുള്ള ഫ്ലൈദുബായ്. [2][3] [4] മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 95 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈദുബായ് ദുബായിൽനിന്നും സർവീസ് നടത്തുന്നു. [5]

ഫ്ലൈദുബായ്
فلاي دبي
IATA
FZ
ICAO
FDB
Callsign
സ്കൈ ദുബായ്
തുടക്കം19 March 2008
തുടങ്ങിയത്1 June 2009
ഹബ്ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
Focus citiesഅൽ- മക്തൂം വിമാനത്താവളം
Fleet size54
ലക്ഷ്യസ്ഥാനങ്ങൾ94
മാതൃ സ്ഥാപനംദുബായ് ഗവണ്മെന്റ്
ആസ്ഥാനംദുബായ് അന്താരാഷ്ട്ര വിമാനത്താവളം
Dubai, യു.എ.ഇ
പ്രധാന വ്യക്തികൾ
  • അഹമദ് ബിൻ സയിത് അൽ- മക്തൂം (ചെയർമാൻ)
  • ഗായിത് അൽ ഗായിത് (സി.ഇ.ഒ)
  • ക്രിസ്റ്റഫർ ഗ്രാസൽ (സി.ഒ.ഒ)
തൊഴിലാളികൾ3321 (June 2015)[1]
വെബ്‌സൈറ്റ്www.flydubai.com വിക്കിഡാറ്റയിൽ തിരുത്തുക

ചരിത്രം

തിരുത്തുക

2008 ജൂലൈയിലാണ് ദുബായ് സർക്കാർ ഫ്ലൈദുബായ് എയർലൈൻ സ്ഥാപിച്ചത്. ഫ്ലൈദുബായ് എയർലൈൻ എമിരേറ്റ്സ് ഗ്രൂപ്പിൻറെ ഭാഗമല്ലെങ്കിലും സ്ഥാപിക്കുന്ന ഘട്ടത്തിൽ അവർ ഫ്ലൈദുബായിയെ സഹായിച്ചു. [6] ജൂലൈ 2008-ൽ ഫാൻബറോ എയർ ഷോയിൽവെച്ചു അമേരിക്കൻ വിമാന നിർമാതാക്കളായ ബോയിംഗുമായി 50 ബോയിംഗ് 737-800എസ് വിമാനങ്ങൾ വാങ്ങാനുള്ള ധാരണയിൽ ഒപ്പുവെച്ചു. 3.74 ബില്ല്യൺ യുഎസ് ഡോളർ മൂല്യമുള്ള ഈ ധാരണ പ്രകാരം എയർലൈനിൻറെ ആവശ്യാനുസരണം വലിയ ബോയിംഗ് 737-900എസ് വിമാനങ്ങളിലേക്കും മാറാവുന്നതാണ്. ഈ ധാരണയനുസരിച്ചുള്ള ആദ്യ വിമാനം 2009 മെയ്‌ 17-നു നൽകി. ജൂൺ 1-നു ബെയ്റൂട്ട്, ലെബനൻ, അമ്മൻ, ജോർദാൻ എന്നിവടങ്ങളിലേക്ക് ഷെഡ്യൂൾ സർവീസുകൾ ആരംഭിച്ചു. അതിനുശേഷം റൂട്ട് നെറ്റ്‌വർക്ക് വലിയ രീതിയിൽ വിപുലീകരിച്ചു.

ബോയിംഗ്, എയർബസ്‌ എന്നീ വിമാന നിരമാതാക്കളുമായി 50 വിമാനങ്ങൾകൂടി വാങ്ങാനുള്ള ചർച്ചകൾ നടക്കുന്നതായി 2013 ഫെബ്രുവരി 13-നു ഫ്ലൈദുബായ് അറിയിച്ചു. [7] തങ്ങളുടെ വിമാനങ്ങളിൽ ബിസിനസ്‌ ക്ലാസ്സ്‌ കൂടി ചേർക്കുമെന്ന് 2013 ജൂൺ 19-നു എയർലൈൻ അറിയിച്ചു. ജനകുകൾക്ക് അരികിലായും ഇടനാഴിയിലായും 12 ബിസിനസ്‌ ക്ലാസ്സ്‌ സീറ്റുകളാണ് ഉണ്ടാവുക, 3 നേരം ഭക്ഷണം, 12 ഇഞ്ച്‌ ടിവി, ഒരു ബിസിനസ്‌ ക്ലാസ്സ്‌ ലോന്ജ്, ഇറ്റാലിയൻ ലെതറുകൊണ്ടുള്ള സീറ്റുകൾ, 200-ൽ അധികം സിനിമകളുടെ ലഭ്യത, 170-ൽ കൂടുതൽ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന പ്ലഗ്ഗുകൾക്ക് അനുയോജ്യമായ പ്ലഗ് പോയിൻറുകൾ എന്നിവ ഒരു ബിസിനസ്‌ ക്ലാസ്സ്‌ കാബിനിൽ ഉൾപ്പെടുന്നു.

ലക്ഷ്യസ്ഥാനങ്ങൾ

തിരുത്തുക

മെയ്‌ 2015-ലെ കണക്കനുസരിച്ചു 94 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈദുബായ് സർവീസ് നടത്തുന്നു.[8] തങ്ങളുടെ സഹോദര സ്ഥാപനമായ എമിരേറ്റ്സിൽനിന്നും യാത്രക്കാരെ പിടിച്ചെടുക്കാൻ ഫ്ലൈദുബായ് ശ്രമിക്കാറില്ല, പകരം ഇപ്പോൾ സർവീസ് ഇല്ലാത്ത പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താനാണ് എയർലൈൻ ശ്രമിക്കുന്നത്. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ പ്രവർത്തിക്കുന്ന ഒരു ഹബ്ബാണ് നിലവിൽ ഫ്ലൈദുബായ് എയർലൈനിനു ഉള്ളത്. അതേസമയം, വളർന്നുകൊണ്ടിരിക്കുന്ന എയർലൈനിനെ ഉൾക്കൊള്ളാൻ വേണ്ടിയും എയർലൈനിൻറെ വിപുലീകരണത്തിനു വേണ്ടിയും 2015 ഒക്ടോബർ 25-നു അൽ-മഖ്തൂം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും ഫ്ലൈദുബായ് പ്രവർത്തനങ്ങൾ ആരംഭിച്ചു. അൽ-മഖ്തൂം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും അമ്മൻ, ബെയ്റൂട്ട്, ചിറ്റഗോങ്ങ്, ദോഹ, കാത്മണ്ടു, കുവൈറ്റ്‌, മസ്കറ്റ് എന്നിവടങ്ങളിലേക്ക് ആഴ്ച്ചയിൽ 70 വിമാന സർവീസുകൾ ആരംഭിച്ചു. [9]

വിമാനങ്ങൾ

തിരുത്തുക
 
ഫ്ലൈദുബായ് ബോയിങ് 737-800 വിമാനം

ജൂലൈ 2008-ൽ ഫാൻബറോ എയർ ഷോയിൽവെച്ചു അമേരിക്കൻ വിമാന നിർമാതാക്കളായ ബോയിംഗുമായി 50 ബോയിംഗ് 737-800എസ് വിമാനങ്ങൾ വാങ്ങാനുള്ള ധാരണയിൽ ഒപ്പുവെച്ചു. 3.74 ബില്ല്യൺ യുഎസ് ഡോളർ മൂല്യമുള്ള ഈ ധാരണ പ്രകാരം എയർലൈനിൻറെ ആവശ്യാനുസരണം വലിയ ബോയിംഗ് 737-900എസ് വിമാനങ്ങളിലേക്കും മാറാവുന്നതാണ്. 2010 നവംബറിൽ അവലോണുമായി 4 737-800എസ് വിമാനങ്ങളുടെ സേൽ ആൻഡ്‌ ലീസ്ബാക്ക് കരാറിൽ ഫ്ലൈദുബായ് ഒപ്പുവെച്ചു. 2020 സെപ്തംബറിലെ കണക്കനുസരിച്ച് 54 ബോയിങ് 737-800, 737 മാക്സ് വിമാനങ്ങളുപയോഗിച്ചാണ് ഫ്ലൈദുബായ് സർവീസ് നടത്തുന്നത്.

  1. "flydubai 2014 profits jump 19%". Emites 24/7. Retrieved 10 ജൂൺ 2015.
  2. "سياسة الخصوصية." flydubai. Retrieved on August 10, 2011.
  3. "Terms and conditions." flydubai. Retrieved on 21 June 2010. "The website is owned and operated by Flydubai, whose principal office is at Dubai International Airport, Terminal 2, PO Box 353, Dubai, United Arab Emirates. Flydubai is a Dubai corporation formed by the government of Dubai in July 2008."
  4. "Flydubai Airlines". cleartrip.com. Archived from the original on 2016-07-13. Retrieved 3 August 2016.
  5. "flydubai destinations Archived 2013-09-08 at the Wayback Machine.." flydubai. Retrieved on June 27, 2013.
  6. "Confident flydubai preparing for takeoff". Retrieved 3 August 2016.
  7. "Budget Carrier FlyDubai In Talks For 50 Aircraft Order Archived 2015-01-22 at the Wayback Machine.." Reuters. Retrieved on June 27, 2013.
  8. "Destinations | flydubai | Choose Your Destination". flydubai. Archived from the original on 2013-09-08. Retrieved 3 August 2016.
  9. "Flydubai to increase flights from Dubai World Central". The National. 4 August 2015. Retrieved 3 August 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്ലൈദുബായ്&oldid=3833134" എന്ന താളിൽനിന്ന് ശേഖരിച്ചത്