ജസീറ എയർവെയ്സ്

കുവൈറ്റ് എയർലൈൻ

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എയർലൈൻ കമ്പനിയാണ് ജസീറ എയർവെയ്സ് ( അറബി: طيران الجزيرة). മിഡിൽ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂൾ ചെയ്ത യാത്രാസേവനങ്ങൾ പ്രദാനം ചെയ്യുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇതിന്റെ ആസ്ഥാനം. കുവൈറ്റ് എയർവെയ്സ് കഴിഞ്ഞാൽ കുവൈത്തിന്റെ രണ്ടാമത്തെ ദേശീയ എയർലൈനാണിത്. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻസ് 2009 ജൂലൈയിൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1834 ടേക്ക് ഓഫ്, ലാൻഡിംഗുകൾ എന്നിവയുൾപ്പെടെ ജസീറ എയർവേയ്‌സ് മാസത്തിൽ ഏറ്റവും കൂടുതൽ വിമാന സർവീസ് നടത്തുകയും വിമാനത്താവളത്തിലെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. [1]

ജസീറ എയർവെയ്സ്
IATA
J9
ICAO
JZR
Callsign
JAZEERA
തുടക്കം2004; 20 വർഷങ്ങൾ മുമ്പ് (2004)
ഹബ്Kuwait International Airport
Fleet size13
ലക്ഷ്യസ്ഥാനങ്ങൾ34
ആപ്തവാക്യംFly More, Do More
മാതൃ സ്ഥാപനംBoodai Group
ആസ്ഥാനംകുവൈറ്റ് അന്താരാഷ്ട്രവിമാനത്താവളം
പ്രധാന വ്യക്തികൾMarwan Boodai (Chairman) Rohit Ramachandran (CEO)
വെബ്‌സൈറ്റ്www.jazeeraairways.com
ഒരു ജസീറ എയർവേയ്‌സ് എയർബസ് എ 320 വിമാനം
  1. "المعلومات العامة لشركة طيران الجزيرة". Kuwait Stock Exchange. 16 February 2010. Archived from the original on 27 December 2009. Retrieved 16 February 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജസീറ_എയർവെയ്സ്&oldid=3429555" എന്ന താളിൽനിന്ന് ശേഖരിച്ചത്