ഗുരുഗ്രാം ആസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യൻ എയർലൈനാണ് വിസ്താര. വിസ്താരയുടെ ഹബ് ഡൽഹി – ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ്. ടാറ്റാ സൺസ്, സിങ്കപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത സംരംഭമായ[2] ഈ എയർലൈൻ ജനുവരി 9, 2015-ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യ വിമാനം ഡൽഹിയിൽനിന്നും മുംബൈ യിലേക്ക് ആയിരുന്നു സർവീസ് നടത്തിയത്. ഓഗസ്റ്റ്‌ 2015 വരെ എയർലൈൻ 500,000-ൽ കൂടുതൽ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. നവംബർ 2015-ലെ തൽസ്ഥിതി അനുസരിച്ചു വിസ്താര എയർലൈൻസ് 8 എയർബസ്‌ എ320-232 വിമാനങ്ങൾ ഉപയോഗിച്ചു ഇന്ത്യയിലെ 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ച്ചയിൽ 297 സർവീസുകൾ നടത്തുന്നു. ഇന്ത്യയിലെ ആഭ്യന്തര സർവീസ് റൂട്ടുകളിൽ ആദ്യമായി പ്രീമിയം എകനോമി സീറ്റുകൾ കൊണ്ടുവന്നത് വിസ്താരയാണ്.

പ്രമാണം:Vistara logo.svg
IATA
UK
ICAO
VTI
Callsign
VISTARA
തുടക്കം2013
തുടങ്ങിയത്9 ജനുവരി 2015 (2015-01-09)
ഹബ്Indira Gandhi International Airport (Delhi)
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംClub Vistara
Fleet size8
ലക്ഷ്യസ്ഥാനങ്ങൾ12
ആപ്തവാക്യംFly the new feeling
മാതൃ സ്ഥാപനംTata Sons (51%)
ആസ്ഥാനംOne Horizon Center,
Golf Course Road, Sec-43,
Gurgaon, India
പ്രധാന വ്യക്തികൾPrasad Menon (Chairman)
Phee Teik Yeoh (CEO)
Giam Ming Toh (CCO)
തൊഴിലാളികൾ650 (As of August 2015)[1]
വെബ്‌സൈറ്റ്www.airvistara.com

ചരിത്രംതിരുത്തുക

ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ ടാറ്റാ സൺസിൻറെയും സിങ്കപ്പൂർ എയർലൈൻസിൻറെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് 2013-ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവർ രണ്ടുപേരും 1990 മദ്ധ്യകാലത്ത് ഫുൾ സർവീസ് [3]എയർലൈൻ തുടങ്ങാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സർക്കാർ അനുമതി നൽകിയില്ല. എന്നാൽ 2012-ൽ ഇന്ത്യൻ സർക്കാർ വ്യോമയാന രംഗത്ത് 49% നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ടാറ്റാ സൺസും സിങ്കപ്പൂർ എയർലൈൻസും സംയുക്ത സംരംഭം ആരംഭിക്കാൻ വീണ്ടും തീരുമാനിച്ചു. ഈ സംയുക്ത സംരംഭമായ ടാറ്റാ എസ്ഐഎ എയർലൈൻസ് ലിമിറ്റഡ് (ടിഎസ്എഎൽ), ഇന്ത്യൻ വ്യോമയാന രംഗത്തെ വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ്‌ യാത്രികരുടെ ആവശ്യങ്ങൾ എത്തിച്ചുകൊടുക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡ് 2013-ൽ ഈ സംയുക്ത സംരംഭത്തിനു അനുമതി നൽകി, എയർലൈനിൻറെ 49% ഓഹരികൾ സിങ്കപ്പൂർ എയർലൈൻസിനാണ്. ഇരു കമ്പനികളുംകൂടി 100 മില്യൺ യുഎസ് ഡോളറുകൾ നിക്ഷേപിക്കാൻ തീരുമാനിച്ചു, 51% ടാറ്റാ സൺസും, 49% സിങ്കപ്പൂർ എയർലൈൻസും. അങ്ങനെ ഇത് 1930 കാലഘട്ടത്തിലെ ടാറ്റാ എയർലൈൻസിനു ശേഷം ടാറ്റായുടെ എയർലൈൻ രംഗത്തെ രണ്ടാമത്തെ വലിയ സംരംഭമായി (എയർഏഷ്യ ഇന്ത്യയിലും ടാറ്റായ്ക്ക് ചെറിയ ഓഹരി പങ്കാളിത്തമുണ്ട്). ടാറ്റാ എയർലൈൻസ് പിന്നീട് എയർ ഇന്ത്യയായി ദേശസാൽക്കരിക്കപ്പെട്ടു.

ലക്ഷ്യസ്ഥാനങ്ങൾതിരുത്തുക

2015 നവംബറിലെ തൽസ്ഥിതി അനുസരിച്ചു വിസ്താര എയർലൈൻസ് സർവീസ് നടത്തുന്ന ഇന്ത്യയിലെ 12 ലക്ഷ്യസ്ഥാനങ്ങൾ[4] ഇവയാണ്:

സംസ്ഥാനം നഗരം എയർപോർട്ട്‌
അസം ഗുവാഹത്തി ലോക്പ്രിയ ഗോപിനാഥ് ബോർദോലെ ഇന്റർനാഷണൽ എയർപോർട്ട്‌
ഡൽഹി ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്
ഗോവ ദാബോലിം ഗോവ ഇന്റർനാഷണൽ എയർപോർട്ട്
ഗുജറാത്ത്‌ അഹമദാബാദ് സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട്
കർണാടക ബാംഗ്ലൂർ കെമ്പെഗൌഡ ഇന്റർനാഷണൽ എയർപോർട്ട്
മഹാരാഷ്ട്ര മുംബൈ ചത്രപ്പതി ശിവജി ഇന്റർനാഷണൽ എയർപോർട്ട്
മഹാരാഷ്ട്ര പൂനെ പൂനെ ഇന്റർനാഷണൽ എയർപോർട്ട്
ഒഡീഷ ഭുബനേശ്വർ ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട്
തെലങ്കാന ഹൈദരാബാദ് രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്
ഉത്തർപ്രദേശ് ലക്നൌ ചൌന്ധരി ചരൻ സിംഗ് ഇന്റർനാഷണൽ എയർപോർട്ട്
ഉത്തർപ്രദേശ് വാരണാസി ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട്
പശ്ചിമ ബംഗാൾ സിലിഗുരി ബഗ്ദോഗ്ര എയർപോർട്ട്

കോഡ്ഷെയർ ധാരണകൾതിരുത്തുക

നിലവിൽ വിസ്താര എയർലൈൻസുമായി കോഡ്ഷെയർ ധാരണകൾ ഉള്ള എയർലൈനുകൾ താഴെപ്പറയുന്നു[5] [6].

  1. സിങ്കപ്പൂർ എയർലൈൻസ്
  2. ബ്രിട്ടീഷ് എയർവേസ്
  3. ജപ്പാൻ എയർലൈൻസ്
  4. ലുഫ്താൻസ
  5. യുണൈറ്റഡ് എയർലൈൻസ്

അവലംബംതിരുത്തുക

  1. "'People first' :Vistara's top executives spending time with employees on the ground & tackling issues". The Economic Times. 21 August 2015. ശേഖരിച്ചത് 21 August 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "SIA partners Tata group to set up new airline in India". straitstimes.com. ശേഖരിച്ചത് 20 November 2015.
  3. "Vistara Airlines Services". cleartrip.com. ശേഖരിച്ചത് 20 November 2015.
  4. "Where We Fly". airvistara.com. മൂലതാളിൽ നിന്നും 2015-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 November 2015.
  5. "Vistara signs inter-line(codeshare) agreement with Singapore Airlines, SilkAir". livemint.com. ശേഖരിച്ചത് 20 November 2015.
  6. "Codeshare Partners Vistara". airvistara.com. ശേഖരിച്ചത് 18 ജൂൺ 2022.
"https://ml.wikipedia.org/w/index.php?title=വിസ്താര_എയർലൈൻസ്&oldid=3751019" എന്ന താളിൽനിന്ന് ശേഖരിച്ചത്