കേരള സാഹിത്യ അക്കാദമി പുരസ്കാരം 2021
2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2022 ജൂലൈ 27-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ആർ. രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലും, വിനോയ് തോമസിന്റെ പുറ്റ് എന്ന നോവലും, മികച്ച ചെറുകഥയ്ക്ക് വി.എം. ദേവദാസിന്റെ വഴി കണ്ടുപിടിക്കുന്നവർ എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് അൻവർ അലിയുടെ മെഹ്ബൂബ് എക്സ്പ്രസ് എന്ന കാവ്യ സമാഹാരവും അർഹമായി.[1][2]
സമഗ്രസംഭാവനാ പുരസ്കാരം
തിരുത്തുകസമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപയും സാക്ഷ്യപത്രവും, പൊന്നാടയും ഫലകവും) കെ. ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ. ജയശീലൻ എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപയും രണ്ടു പവന്റെ സ്വർണ്ണപതക്കവും, പ്രശസ്തി പത്രവും, പൊന്നാടയും ഫലകവും) വൈശാഖൻ, കെ.പി. ശങ്കരൻ എന്നിവർ അർഹരായി[1].
പുരസ്കാരങ്ങൾ
തിരുത്തുക- നോവൽ - കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത - ആർ. രാജശ്രീ
- നോവൽ - പുറ്റ് - വിനോയ് തോമസ്
- കവിത - മെഹ്ബൂബ് എക്സ്പ്രസ് - അൻവർ അലി
- നാടകം – നമുക്ക് ജീവിതം പറയാം - പ്രദീപ് മണ്ടൂർ
- ചെറുകഥ - വഴി കണ്ടുപിടിക്കുന്നവർ - വി.എം. ദേവദാസ്
- സാഹിത്യവിമർശനം- വാക്കിലെ നേരങ്ങൾ - എൻ. അജയകുമാർ
- വൈജ്ഞാനിക സാഹിത്യം – കാലാവസ്ഥാ വ്യതിയാനവും കേരളവും - സൂചനകളും കാരണങ്ങളും - ഡോ: ഗോപകുമാർ ചോലയിൽ
- ജീവചരിത്രം/ആത്മകഥ - അറ്റുപോകാത്ത ഓർമകൾ -ഡോ: ടി.ജെ. ജോസഫ്
- ജീവചരിത്രം/ആത്മകഥ - എതിര് -എം. കുഞ്ഞാമൻ
- യാത്രാവിവരണം – നഗ്നരും നരഭോജികളും - വേണു
- വിവർത്തനം – കായേൻ ഷൂസെ സരമാഗു - അയ്മനം ജോൺ
- ബാലസാഹിത്യം - അവർ മൂവരും ഒരു മഴവില്ലും - രഘുനാഥ് പലേരി
- ഹാസസാഹിത്യം – അ ഫോർ അന്നാമ്മ - ആൻ പാലി
എൻഡോവ്മെന്റുകൾ
തിരുത്തുക- ഐ.സി. ചാക്കോ അവാർഡ് - ഭാഷാശാസ്ത്രം, വ്യാകരണം, സാഹിത്യപഠനം - ഇടയാളം അടയാളങ്ങളുടെ അത്ഭുതലോകം - വൈക്കം മധു
- സി.ബി.കുമാർ അവാർഡ് - ഉപന്യാസം- ലോകം അവസാനിക്കുന്നില്ല - അജയ്. പി. മങ്ങാട്
- കെ.ആർ.നമ്പൂതിരി അവാർഡ് - വൈദികസാഹിത്യം- ഏകാന്തം വേദാന്തം - പ്രൊഫ. പി.ആർ. ഹരികുമാർ
- കനകശ്രീ അവാർഡ് - കവിത- ടണൽ 33 - കിംഗ് ജോൺസ്
- ഗീതാ ഹിരണ്യൻ അവാർഡ് - കഥ- വന്യം - വിവേക് ചന്ദ്രൻ
- ജി.എൻ. പിള്ള അവാർഡ് - വൈജ്ഞാനികസാഹിത്യം- സിനിമാ സന്ദർഭങ്ങൾ - ഡോ: പി.കെ. രാജശേഖരൻ
- ജി.എൻ. പിള്ള അവാർഡ് - വൈജ്ഞാനികസാഹിത്യം- വായനാമനുഷ്യന്റെ കലാചരിത്രം - ഡോ: കവിത ബാലകൃഷ്ണൻ
- കുറ്റിപ്പുഴ അവാർഡ് - സാഹിത്യവിമർശനം - ഇല്ല
- തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - എൻ.കെ. ഷീല
നിരസിച്ചു
തിരുത്തുകആത്മകഥക്കു ലഭിച്ച പുരസ്കാരം നിരസിക്കുകയാണെന്ന് പുരസ്കാര ജേതാവ് എം. കുഞ്ഞാമൻ 2022 ജൂലൈ 29-ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചു.താൻ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ, പുരസ്കാരത്തിനോ വേണ്ടി അല്ലെന്നും, സാമൂഹികവും അക്കാദമികമായുള്ള പ്രേരണയുടെ പുറത്താണെന്നും, അതുകൊണ്ട് പുരസ്കാരം നിരസിക്കുകയാണെന്നും കുഞ്ഞാമൻ അറിയിച്ചു[3].
അവലംബം
തിരുത്തുക- ↑ 1.0 1.1 "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്കാരം; സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-27. Retrieved 27 ജൂലൈ 2022.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ കേരള സാഹിത്യ അക്കാദമിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റ്
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിക്കുകയാണെന്ന് എം. കുഞ്ഞാമൻ". മാതൃഭൂമി. Archived from the original on 2022-07-29. Retrieved 29 ജൂലൈ 2022.
{{cite news}}
: CS1 maint: bot: original URL status unknown (link)