കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത

സമകാലിക മലയാളസാഹിത്യത്തിൽ അസാധാരണമായ ജനപ്രീതി കാരണം ശ്രദ്ധേയമായ നോവലാണ് ആർ. രാജശ്രീ രചിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത. ഫേസ്ബുക്കിലെ തന്റെ പേജിൽ എഴുതിത്തുടങ്ങിയ കല്യാണിയുടെയും ദാക്ഷായണിയുടെയും വിശേഷങ്ങൾ വളരെ പെട്ടെന്നുതന്നെ വ്യാപകമായ പ്രചാരം നേടി. അതോടെ തുടർച്ചയായി എഴുതിത്തീർത്ത ഈ കഥാപരമ്പര നോവലായി പരിണമിക്കുകയായിരുന്നു. മാതൃഭൂമി ബുക്സ് പുസ്തകപ്രകാശനത്തിന് നിശ്ചയിച്ച ദിവസത്തിനുമുമ്പ് നോവലിന്റെ ആദ്യപതിപ്പ് മുഴുവനും വിറ്റു തീർന്നു എന്ന അത്യപൂർവ്വ വിശേഷം ഈ നോവലിനുണ്ട്. [1].[2]

മൌലികമായ വഴിത്തിരിവ് തിരുത്തുക

മലയാളനോവലിന്റെ ചരിത്രത്തിൽ ഈ കൃതിയ്ക്കുള്ള മൌലികമായ സ്ഥാനം ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കി നിരൂപകനായ ഷാജി ജേക്കബ് എടുത്തു കാണിക്കുന്നുണ്ട്. [3] അത് ചുവടെ പറയും വിധമാണ് :

ആറുതലങ്ങളിലാണ് കല്യാണി-ദാക്ഷായണിമാരുടെ കത മലയാളനോവലിലെ സ്ത്രീപക്ഷഭാവനയെ ലാവണ്യവൽക്കരിക്കുതും രാഷ്ട്രീയവൽക്കരിക്കുന്നതും.

  1. മലയാളനോവലിൽ തുടക്കം തൊട്ടിന്നോളം പലതോതിലും സമീപനത്തിലും പ്രകടമാകു സ്ത്രൈണകർതൃത്വത്തെ, കാമനകളുടെ ജൈവരാഷ്ട്രീയമായി പുനഃസൃഷ്ടിക്കുന്ന അതീവ ശ്രദ്ധേയമായ വഴിമാറിനടപ്പ് എന്ന നിലയിൽ.
  2. ഫേസ് ബുക്ക് എന്ന മാദ്ധ്യമത്തിൽ രചിക്കപ്പെടുകയും പിന്നീട് ഘടനാപരമായും ആഖ്യാനപരമായും പുനർവിന്യസിക്കപ്പെടുകയും ചെയ്ത ആദ്യ മലയാളനോവൽ എന്ന നിലയിൽ.
  3. ഭാഷയും ദേശവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ മലബാറും തിരുവിതാംകൂറും നോവലിൽ സൃഷ്ടിക്കുന്ന (തിരിച്ചും!) സ്ഥലത്തിന്റെ സാംസ്കാരികഭൂമിശാസ്ത്രം എന്ന നിലയിൽ.
  4. ചരിത്രം, ജാതി, രാഷ്ട്രീയം എന്നീ മൂന്ന് വ്യവഹാരങ്ങളെ വിമർശനാത്മകമായിത്തന്നെ നോവലിന്റെ അബോധഘടനയിൽ സന്നിവേശിപ്പിക്കുന്നതിന്റെ പാഠമാതൃകയെന്ന നിലയിൽ.
  5. ആണധികാരത്തിനെതിരെയുള്ള യുദ്ധങ്ങളിൽ നാട്ടുവിശ്വാസങ്ങളും പ്രേതസാന്നിദ്ധ്യങ്ങളുമൊക്കെ നടപ്പാക്കുന്ന ജീവിതത്തിന്റെ ഭദ്രലോകങ്ങളുടെ അപനിർമ്മിതിയെന്ന നിലയിൽ.
  6. സ്ത്രൈണഭാഷയും ഭാഷണവും, നർമബോധം, ശരീരരാഷ്ട്രീയത്തിന്റെ വ്യഞ്ജനാവ്യതിരേകം തുടങ്ങിയവ പ്രത്യയശാസ്ത്രപരമായ ഊർജ്ജം കൈവരിക്കുന്ന പെണ്ണെഴുത്തിന്റെ കലയെന്ന നിലയിൽ

.


പഠനങ്ങൾ തിരുത്തുക

  1. "കല്യാണിയും ദാക്ഷായണിയും മാറ്റിവരയ്ക്കുന്ന ദേശഭൂപടങ്ങൾ"ഏഷ്യാനെറ്റ് ന്യൂസ്[4]
  2. ഏത് വിശുദ്ധ കുടുംബത്തെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത് ?,ട്രൂകോപ്പി തിങ്ക് മീഡിയ., [5]
  3. "കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ രാജശ്രീ പറയുമ്പോൾ" മനോരമ ഓൺലൈൻ[6]
  4. " ആർ.രാജശ്രീ: കല്യാണിയുടെയും ദാക്ഷായണിയുടെയും "കതാകാരി", അഭിമുഖം.കോം, [7]
  5. പുസ്തക പരിചയം- ഷംന പത്മം, മൊഴിപഥം യൂട്യൂബ് ചാനൽ, https://www.youtube.com/watch?v=sC2oIhWSlRQ&t=206s

അവലംബം തിരുത്തുക