ജാനമ്മ കുഞ്ഞുണ്ണി
ഒരു എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമാണ് ജാനമ്മ കുഞ്ഞുണ്ണി. പു.ക.സ. സംസ്ഥാന വൈസ് പ്രസിഡണ്ട് ,[1] വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ,[2] ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, പ്ലാനിംഗ് ബോഡ് സാംസ്കാരിക ഉപസമിതി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാക്കമ്മറ്റി അംഗം, ജില്ലാ സാക്ഷരതാ സമിതി അംഗം, സാക്ഷരത പ്രോഗ്രാം ഓഫീസർ, ജനകീയാസൂത്രണം സംസ്ഥാന ഫാക്കൽറ്റി അംഗം, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി അംഗം, തളിർ മാസിക എഡിറ്റോറിയൽ ബോർഡ് അംഗം, സാഹിത്യ പ്രവർത്തക സംഘം പബ്ലിക്കേഷൻ കമ്മറ്റി അംഗം, കോഴിക്കോട് കോർപറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, ജാഗ്രതാ സമിതി കോർ കമ്മിറ്റി അംഗം. എന്നീ നിലകളിൽ പ്രവർത്തിച്ചു.[3]. സമഗ്രസംഭാവനക്കുള്ള 2021-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[4].
ജാനമ്മ കുഞ്ഞുണ്ണി | |
---|---|
ജനനം | ജാനമ്മ കൊല്ലം |
തൊഴിൽ | അധ്യാപിക, എഴുത്തുകാരി, സാംസ്കാരിക പ്രവർത്തക |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമിയുടെ 2021 ലെ സമഗ്ര സംഭാവന പുരസ്കാരം |
പങ്കാളി | കുഞ്ഞുണ്ണി വെങ്കിടങ്ക് |
കുട്ടികൾ | പ്രീത ജെ പ്രിയർശിനി, ബിമൽ തമ്പി, ഡോ.ആതിര കുഞ്ഞുണ്ണി |
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലക്കാരിയായ ജാനമ്മ ജോലിയുടെ ഭാഗമായാണ് കോഴിക്കോട്ടെത്തുന്നത്. സ്‌കൂൾ അധ്യാപികയായി ജോലി ആരംഭിക്കവെ എഴുത്തിലും സജീവമായി. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു. കൊയിലാണ്ടി ആന്തട്ട ഗവ.യുപി സ്‌കൂളിൽ പ്രധാനാധ്യാപികയായി വിരമിച്ചു.
കൃതികൾ
തിരുത്തുക- ഞാൻ ഗൌരി (നോവൽ)
- ഇരുനിറ പക്ഷികൾ (കഥാ സമാഹാരങ്ങൾ)
- വഴിയോരത്തെ പുമരം (കഥാ സമാഹാരങ്ങൾ)
- ലില്ലിയുടെ ആകാശം (ബാലസാഹിത്യം)
- കറുത്ത ചില്ലുള്ള ജാലകം
- സ്നേഹപൂർവ്വം
- സ്ത്രീ - ജീവിതം - സംസ്കാരം (ലേഖനം )
പുരസ്കാരങ്ങൾ
തിരുത്തുക- പ്രഭാത് നോവൽ പുരസ്‌കാരം
- കേരള സാഹിത്യ അക്കാദമിയുടെ 2021 ലെ സമഗ്ര സംഭാവന പുരസ്കാരം[4]
അവലംബം
തിരുത്തുക- ↑ https://www.manoramaonline.com/news/announcements/2018/08/10/06tvm-pukasa-pics.html#
- ↑ https://www.deshabhimani.com/books/p-k-harikumar-spcs-president/923180
- ↑ https://ia902502.us.archive.org/0/items/janamma-kunjunni-award-2022/Janamma%20kunjunni%20award%202022.jpg
- ↑ 4.0 4.1 "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. Retrieved 27 ജൂലൈ 2022.
{{cite news}}
: CS1 maint: bot: original URL status unknown (link)