മലയാളത്തിലെ ശ്രദ്ധേയയായ ചിത്രകാരിയും കവിയും കലാനിരൂപകയും കലാചരിത്രകാരിയും ആണ്‌ കവിത ബാലകൃഷ്ണൻ. 1998 മുതൽ 1999 കാലഘട്ടത്തിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ  ആർട്ട് ഹിസ്റ്ററി അദ്ധ്യാപികയായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ആർ. എൽ. വി. തൃപ്പൂണിത്തുറയിലെ  മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിലും  മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) എന്നിവിടങ്ങളിലും  വിസിറ്റിംഗ് ഫാക്കൽറ്റിയായി  സേവനം അനുഷ്ടിച്ചു. കവിത ബാലകൃഷ്ണൻ നിലവിൽ ആർട്ട് ഹിസ്റ്ററി, സൗന്ദര്യശാസ്ത്ര  ലക്ചറർ ആയി തൃശൂരിലെ ഫൈൻ ആർട്സ് കോളേജിൽ  സേവനം ചെയുന്നു.

ഡോ.കവിത ബാലകൃഷ്ണൻ
തൊഴിൽലക്ചറർ,കവയിത്രി
കലാചരിത്രകാരി,ചിത്രകാരി
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)'കേരളത്തിലെ ചിത്രകലയുടെ വർത്തമാനം', അങ്കവാലുള്ള പക്ഷി(കവിതാസമാഹാരം), ഞാൻ ഹാജരുണ്ട് (കവിതാസമാഹാരം)

ജീവിതരേഖ തിരുത്തുക

ഇരിങ്ങാലക്കുടക്കടുത്തുള്ള നടവരമ്പ് സ്വദേശി. 1976-ൽ ജനിച്ചു. പഠനം ബറോഡയിലെ എം.എസ് യൂണിവേഴ്സിറ്റിയിൽ. കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി. മലയാള ആനുകാലികങ്ങളുടെ ദൃശ്യപരതയിൽ രേഖാചിത്രീകരണത്തിന്റെ(Illustration) പ്രവർത്തനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കി. പതിമൂന്നുവയസുള്ളപ്പോൾതന്നെ ചിത്രരചനയ്ക്ക് സോവിയറ്റ്ലാൻഡ് നെഹ്റു അവാർഡ് നേടി.തുടർന്ന് സോവിയറ്റ് യൂണിയനിലെ ക്രിമിയൻതീരത്ത് ആർത്തെക്ക് ഇന്റർനാഷണൽ യങ്ങ് പയനിയർ ക്യമ്പിൽ പങ്കെടുത്തു. 'ആർത്തെക്ക് അനുഭവങ്ങൾ' ദേശാഭിമാനിവാരികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുകയും പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 'ആർത്തെക്ക് അനുഭവങ്ങൾ'ക്ക് 2004-ലെ എസ്. ബി.റ്റി അവാർഡ് ലഭിച്ചു. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ഇല്ലസ്ട്രേഷനെപ്പറ്റിയും സ്ത്രീ ചിത്രകാരികളെപ്പറ്റിയും കോമിക് ചിത്രീകരണത്തെപ്പറ്റിയും ഏറ്റവും സൂക്ഷ്മമായ മൗലികനിരീക്ഷണങ്ങൾ കൊണ്ട് സമൃദ്ധമായ 'കേരളത്തിലെ ചിത്രകലയുടെ വർത്തമാനം'എന്ന കലാപഠനഗ്രന്ഥത്തിന് മികച്ചകലാഗ്രന്ഥത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ അവാർഡ് 2007-ൽ ലഭിച്ചു[1]. ഇപ്പോൾ തൃശ്ശൂർ ഗവൺമ്മെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിൽ കലാചരിത്രത്തിൽ ലക്ചററായി ജോലിചെയ്യുന്നു.

അക്കാഡമിക് ജീവിതം തിരുത്തുക

1998 ൽ ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റിയിൽ നിന്നും ഫൈൻ ആർട്ട് ഹിസ്റ്ററി ആൻഡ് എസെതെറ്റിക്സ് ബിരുദം നേടി.പിന്നീട് അക്കാലത്തെ മലയാള സാഹിത്യ സംബന്ധിയായ ചിത്രീകരണങ്ങളടങ്ങിയ ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു, ഇതിനായി 2009 ൽ കോട്ടയം  മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്.ഡി ലഭിക്കുകയുണ്ടായി.

കൃതികൾ തിരുത്തുക

  • ആർത്തെക്ക് അനുഭവങ്ങൾ (യാത്രാവിവരണം)
  • കേരളത്തിലെ ചിത്രകലയുടെ വർത്തമാനം(പഠന ലേഖനങ്ങൾ)
  • അങ്കവാലുള്ള പക്ഷി(കവിതാസമാഹാരം)
  • ഞാൻ ഹാജരുണ്ട് (കവിതാസമാഹാരം)
  • ആധുനിക കേരളത്തിന്റെ ചിത്രകല: ആശയം പ്രയോഗം വ്യവഹാരം
  • കവിതയുടെ കവിതകൾ (കവിതാസമാഹാരം)

പുരസ്കാരങ്ങൾ തിരുത്തുക

പതിമൂനാം വയസിൽ ചിത്രരചനക്കു  ദി സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് ലഭിച്ചു.. 2007ൽ ലളിതകലാ അക്കാദമി മികച്ച മലയാള ആര്ട്ട് പുസ്തകമായി "കേരളത്തിലെ ചിത്രകലയുടെ വർത്തമാനം" സംസ്ഥാന അവാർഡിന് അർഹയായി.

2005 ൽ എസ്.ബി.ടി. സാഹിത്യ പുരസ്കാരവും 2007 ൽ അയ്യപ്പൻ പുരസ്ക്കാരവും സമ്മാനിച്ചു.

അവലംബം തിരുത്തുക

  1. ജീവചരിത്രക്കുറിപ്പ്, കേരളത്തിലെ ചിത്രകലയുടെ വർത്തമാനം(2008- രണ്ടാം പതിപ്പ്.), കവിത ബാലകൃഷ്ണൻ -റെയ്ൻബോ പബ്ലിക്കേഷൻസ് ചെങ്ങന്നൂർ (ഒന്നാം പതിപ്പ്-2007)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കവിത_ബാലകൃഷ്ണൻ&oldid=3939574" എന്ന താളിൽനിന്ന് ശേഖരിച്ചത്