കേരള സാഹിത്യ അക്കാദമി പുരസ്കാരം 2018
2018-ലെ കേരള സാഹിത്യ അക്കാദമി 2019 ഡിസംബർ 19-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ കെവി മോഹൻ കുമാറിന്റെ 'ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലും മികച്ച ചെറുകഥയ്ക്ക് കെ രേഖയുടെ മാനാഞ്ചിറ എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വിഎം ഗിരിജയുടെ ബുദ്ധപുർണിമ എന്ന കാവ്യ സമാഹാരവും അർഹമായി.[1]
സമഗ്രസംഭാവനാ പുരസ്കാരം
തിരുത്തുകസമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) സ്കറിയ സക്കറിയ, നളിനി ബേക്കൽ, ഒഎം അനുജൻ, എസ്._രാജശേഖരൻ, മണമ്പൂർ രാജൻ ബാബു എന്നിവർ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ)എം മുകുന്ദനും കെ.ജി ശങ്കരപ്പിള്ളയും അർഹരായി.
പുരസ്കാരങ്ങൾ
തിരുത്തുക- നോവൽ - ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം(നോവൽ) - കെ.വി. മോഹൻകുമാർ
- കവിത - ബുദ്ധപുർണിമ(കവിത) - വി.എം. ഗിരിജ
- നാടകം – ചൂട്ടും കൂറ്റും(നാടകം) - രാജ്മോഹൻ നീലേശ്വരം
- ചെറുകഥ - ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം - കെ. രേഖ
- സാഹിത്യവിമർശനം- ആധുനികതയുടെ പിന്നാമ്പുറം - പി.പി. രവീന്ദ്രൻ
- വൈജ്ഞാനിക സാഹിത്യം – നദീവിജ്ഞാനീയം - ഡോ.കെ. ബാബുജോസഫ്
- ജീവചരിത്രം/ആത്മകഥ - ആത്മായനം - മുനി നാരായണ പ്രസാദ്
- യാത്രാവിവരണം – ലണ്ടനിലേക്ക് ഒരു റോഡ് യാത്ര - ബൈജു.എൻ.നായർ
- വിവർത്തനം – സ്വപ്നങ്ങളുടെ വ്യാഖ്യാനം - പി.പി.കെ. പൊതുവാൾ
- ബാലസാഹിത്യം - കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം - എസ്.ആർ. ലാൽ
- ഹാസസാഹിത്യം – ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എൻ - വി.കെ.കെ. രമേഷ്
എൻഡോവ്മെന്റുകൾ
തിരുത്തുക- ഐ.സി. ചാക്കോ അവാർഡ് - ഭാഷാചരിത്രധാരകൾ - ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ
- സി.ബി.കുമാർ അവാർഡ് - കാഴ്ചപ്പാടുകൾ - എതിരൻ കതിരവൻ
- കെ.ആർ.നമ്പൂതിരി അവാർഡ് - ഛന്ദസ്സെന്ന വേദാംഗം - ഡോ.സി.ആർ. സുഭദ്ര
- കനകശ്രീ അവാർഡ് - പച്ചവ്ട്, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി(കവിതാസമാഹാരം) - അശോകൻ മറയൂർ & വിമീഷ് മണിയൂർ
- ഗീതാ ഹിരണ്യൻ അവാർഡ് - കിസേബി - അജിജേഷ് പച്ചാട്ട്
- ജി.എൻ. പിള്ള അവാർഡ് - ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം - ഡോ.ടി.ആർ.രാഘവൻ
- തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - സ്വപ്ന സി.കോമ്പാത്ത്