എസ്.ആർ. ലാൽ
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരനാണ് എസ്.ആർ. ലാൽ. കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം എന്ന കൃതിക്കായിരുന്നു പുരസ്കാരം. [1] ' കൊളളിമീനാട്ടം ' എന്ന വളരെ നല്ലൊരു കഥ ഇദ്ദേഹം രചിച്ചിട്ടുണ്ട് .
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ കോലിയക്കോട്ട് ജനിച്ചു. അബുദാബി ശക്തി അവാർഡ്, ചെറുകഥയ്‌ക്കുള്ള യുവസാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭൂമിയിൽ നടക്കുന്നു, ജീവിതസുഗന്ധി (കഥകൾ), ജീവചരിത്രം (നോവൽ), കളിവട്ടം (നോവലെറ്റ്), നര - മലയാളത്തിലെ വാർദ്ധക കഥകൾ, 13 നവകഥകൾ (എഡിറ്റർ) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ 'ഗ്രന്ഥാലോകം' മാസികയിൽ എഡിറ്റോറിയൽ അസിസ്റ്റന്റായി ജോലിചെയ്യുന്നു.
കൃതികൾ
തിരുത്തുക- ഭൂമിയിൽ നടക്കുന്നു.
- ജീവിതസുഗന്ധി (കഥകൾ)
- ജീവചരിത്രം (നോവൽ)
- കളിവട്ടം (നോവലെറ്റ്)
- നര - മലയാളത്തിലെ വാർദ്ധക കഥകൾ
- 13 നവകഥകൾ (എഡിറ്റർ)
- കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം
പുരസ്കാരങ്ങൾ
തിരുത്തുക- അബുദാബി ശക്തി അവാർഡ്
- ചെറുകഥയ്‌ക്കുള്ള യുവസാഹിത്യ പുരസ്‌കാരം
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം (2017)