കെ. രേഖ
മലയാള ചെറുകഥാകൃത്തുക്കളിലൊരാളാണ് കെ. രേഖ. മലയാള മനോരമയിൽ പത്ര പ്രവർത്തകയായിരുന്നു. ഇപ്പോൾ ബിഷപ്പ് മൂർ കോളജ്, മാവേലിക്കരയിൽ മലയാളം അധ്യാപികയാണ്. കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്[1].
ജീവിതരേഖ തിരുത്തുക
1975 സെപ്തംബർ 30ന് തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുടക്കടുത്ത് വെള്ളാനിയിൽ അപ്പുക്കുട്ടൻ നായരുടെയും വസുമതിയുടെയും മകളായി ജനിച്ചു.ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ശ്രീനാരായണ കോളേജ്, നാട്ടികയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ് നിന്നും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കൊച്ചി കേരള പ്രസ് അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമയും നേടി.2000 ഫെബ്രുവരി 1 ന് മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു.2018 ജനുവരി മുതൽ ബിഷപ്പ് മൂർ കോളജ്, മാവേലിക്കര യിൽ അധ്യാപികയാണ്. ഭർത്താവ് മോഹൻലാൽ മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ ആണ് മക്കൾ- മാധവൻ ഗോവിന്ദൻ (വിദ്യാർത്ഥികൾ)
കൃതികൾ തിരുത്തുക
- അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും (മാതൃഭൂമി ബുക്സ്)2021
- ജുറാസിക് പാർക്ക് (ഡി.സി. ബുക്സ്)2002
- സ്നേഹിതനേ സ്നേഹിതനേ (ഡി.സി. ബുക്സ്)2004
- ആരുടെയോ ഒരു സഖാവ് (കറൻ്റ് ബുക്സ് തൃശ്ശൂർ)
- കന്യകയും പുല്ലിംഗവും (റയിൻബോ,) 2006
- പ്രകാശ് രാജും ഞാനും(ഡി.സി. ബുക്സ്)2007
- മാലിനി തിയറ്റേഴ്സ്(ഡി.സി. ബുക്സ്)2008
- നിന്നിൽ ചാരുന്ന നേരത്ത് മാതൃഭൂമി 2010
- ‘രേഖയുടെ കഥകൾ’ (കറന്റ് ബൂക്സ് തൃശ്ശൂർ) 2012
- മാനാഞ്ചിറ (കറന്റ് ബുക്സ് തൃശ്ശൂർ)2016[2]
- വില്ലുവണ്ടി (മാതൃഭൂമി 2020 ജനുവരി)
പുരസ്കാരങ്ങൾ തിരുത്തുക
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2018)[3]
- കേരള സാഹിത്യ അക്കാദിയുടെ ഗീതാ ഹിരണ്യൻ അവാർഡ്(2007) - ആരുടെയോ ഒരു സഖാവ്[1]
- അവനീബാല സാഹിത്യ പുരസ്കാരം - (രേഖയുടെ കഥകൾ) 2013[4]
- മാധ്യമം കെ.എ കൊടുങ്ങല്ലൂർ അവാർഡ്
- ടി.പി. കിഷോർ അവാർഡ്,
- മാതൃഭൂമി വിഷുപ്പതിപ്പ് അവാർഡ് - മൃതിവൃത്തം 1994,
- ഗൃഹലക്ഷ്മി അവാർഡ്
- അങ്കണം എൻഡോവ്മെന്റ്,
- കറന്റ് ബുക്സ് തോമസ്മുണ്ടശ്ശേരി അവാർഡ്,
- രാജലക്ഷ്മി അവാർഡ്,
- മുതുകുളം പാർവ്വതിയമ്മ അവാർഡ്,
- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂർ ബസ്റ്റ് ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി അവാർഡ്
- പി കുഞ്ഞിരാമൻ നായർ ട്രസ്റ്റിന്റെ കളിയച്ചൻ പുരസ്കാരം,
- കേരള സോഷ്യൽ സർവീസ് സൊസൈറ്റി യുടെ മികച്ച പത്രപ്രവർത്തകക്കുള്ള അവാർഡ്.
അവലംബം തിരുത്തുക
- ↑ 1.0 1.1 "Sahitya Akademi awards for 2007 announced". മൂലതാളിൽ നിന്നും 2008-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-09.
- ↑ "അഭിമുഖം, വാരാദ്യമാധ്യമം" (PDF). 2021-09-23. മൂലതാളിൽ (PDF) നിന്നും 2021-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-09-23.
- ↑ http://keralasahityaakademi.org/pdf/Award_2018.pdf
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-09.