മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമാണ് എതിരൻ കതിരവൻ.[1]2018 ലെ കേരളസാഹിത്യഅക്കാദമിയുടെ സി.ബി. കുമാർ അവാർഡ് പാട്ടും നൃത്തവും എന്ന ഉപന്യാസസമാഹാരത്തിന് ലഭിച്ചിട്ടുണ്ട്.[2]

എതിരൻ കതിരവൻ
ജനനം
തൊഴിൽശാസ്ത്രസാഹിത്യകാരൻ , പ്രൊഫസ്സർ, ശാസ്ത്രജ്ഞൻ

ജീവിതരേഖ

തിരുത്തുക

കോട്ടയം ജില്ലയിലെ മീനച്ചിൽ സ്വദേശിയാണ്. പാലാ സെന്റ് തോമസ് സ്‌കൂളിലും കോളേജിലും പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവെഴ്‌സിറ്റി കോളെജിൽ നിന്ന് എം. എസ് സി. റാങ്കോടെ പാസ്സായി. പിന്നീട് ജെ. എൻ. യു ഇൽ നിന്നും സെൽ ബയോളജിയിൽ പി. എച്ച്. ഡി. നേടി. 1978-ൽ അമേരിക്കയിലേക്ക് കുടിയേറി. സെയ്ന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ടൊറൽ ഗവേഷണത്തിനു ശേഷം ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിൽ ജനറ്റിക്‌സ് പഠനങ്ങൾ നടത്തി. തുടർന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിൽ ഗവേഷകനായി ഫാക്കൽറ്റി അംഗമായി. 26 വർഷം ഷിക്കാഗോ സർവകലാശാലയിൽ അധ്യാപകനും ശാസ്ത്രജ്ഞനുമായിരുന്നു. [3]

നിരവധി ശാസ്ത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില ഗവേഷണഫലങ്ങൾക്ക് പേറ്റന്റ് എടുത്തിട്ടുണ്ട്. ശാസ്ത്രവിഷയങ്ങൾ കൂടാതെ കഥ, സിനിമ/സംഗീതം/നൃത്തം എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങൾ, സാമൂഹികവിഷയങ്ങളെ അനുബന്ധിച്ചുള്ള പംക്തികൾ എന്നിവയൊക്കെ പ്രിന്റ്/ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

  • 'മലയാളിയുടെ ജനിതകം' (ഡി. സി. ബുക്ക്‌സ്)
  • 'സുന്ദരഗാനങ്ങൾ-അകവും പൊരുളും' (പൂർണ്ണ പബ്ലിക്കേഷൻസ്)
  • പാട്ടും നൃത്തവും-ഉൾക്കാഴ്ച്ചകൾ, വിചാരണകൾ (കൈരളി ബുക്സ്, കണ്ണൂർ)
  • സിനിമയുടെ സാമൂഹിക വെളിപാടുകൾ (ഡി സി ബുക്ക്സ്)
  • ബിഗ് ഫിഷ്, സ്മാൾ ഫിഷ്-ലോഗോസ് പബ്ലിക്കേഷൻസ്)
  • എതിരൻ ചിന്തകൾ (ഡ് സി ബുക്ക്സ്)
  • മലയാളസിനിമ- ആശയവും ആഖ്യാനവും (ചിന്ത പബ്ളിക്കേഷൻസ്)
  • മസ്തിഷ്ക്കം-വികാരം, വേദന, വിശ്വാസം (മാതൃഭൂമി പബ്ളിക്കേഷൻസ്)
  1. "https://www.mathrubhumi.com/gulf/uae/article-1.4". Archived from the original on 2019-12-24. Retrieved 2019-12-24. {{cite web}}: External link in |title= (help)
  2. https://www.manoramaonline.com/literature/interviews/2018/01/19/interview-with-ethiran-kathiravan.html?fbclid=IwAR04F37GLh_eeOfbESKxpmlrcSL-XXeSomURU7iBkK2cEYWICwAKpKvm5fs#l3yul5pjksndjlx94fs
  3. http://www.pravasi.com/varthaFull.php?newsId=153640

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എതിരൻ_കതിരവൻ&oldid=4088513" എന്ന താളിൽനിന്ന് ശേഖരിച്ചത്