വി.കെ.കെ. രമേഷ്
ഹാസ്യസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള എഴുത്തുകാരനാണ് വി. കെ. കെ. രമേഷ്.
ജീവചരിത്രം
തിരുത്തുക1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. സാഹിത്യകാരനായ വി.കെ.എൻ. അമ്മാമനാണ്.
നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും എഴുതിയിട്ടുണ്ട്. ആകാശവാണി ഡ്രാമാ ബി-ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ട്.
കേരളസാഹിത്യ അക്കാദമിയിൽ ഉദ്യോഗസ്ഥനാണ്.
കൃതികൾ
തിരുത്തുക- ഹൂ ഈസ് അഫ്രൈഡ് ഓഫ് വി. കെ. എൻ. (2018ൽ ഹാസ്യസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടി)
- കൂവം (കഥകൾ)
- പിശാചിൻ്റെ വാരി (നോവൽ)
- മിഷൻ സോൾ 18 (നോവൽ)
- സ്പിരിച്വൽ വാർ ( ഹാസ്യ സാഹിത്യം )
- മൊസാർട്ട് (കഥകൾ)
- ആകാശ ബാർബർ ( ഹാസ്യ സാഹിത്യം )
- വൂഡൂ (കഥകൾ )
- അടിത്തറ തോണ്ടും മേൽക്കൂരയെ ആകാശം രക്ഷിക്കട്ടെ (ഹാസ്യസാഹിത്യം)
പറക്കുന്ന മഞ്ഞ് (ബാലസാഹിത്യം)
മുളച്ചിട്ടില്ലാത്ത അവയവങ്ങൾ (കഥകൾ )