വിമീഷ് മണിയൂർ
മലയാള കവിയാണ് വിമീഷ് മണിയൂർ. 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു. [1]
ജീവിതരേഖ
തിരുത്തുക1987 ൽ മണിയൂരിൽ ജനനം. മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജിൽ അധ്യാപകനാണ്. [2]
കൃതികൾ
തിരുത്തുക- റേഷൻ കാർഡ് (കവിതകൾ)
- ആനയുടെ വളർത്തുമൃഗമാണ് പാപ്പാൻ (കവിതകൾ)
- ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി (കവിതകൾ)
- എന്റെ നാമത്തിൽ ദൈവം (കവിതകൾ)
- യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിതകൾ)
- പരസ്പരം പ്രണയിക്കുന്ന ആണുങ്ങൾ (കവിതകൾ)
- സാധാരണം (നോവൽ)
- ശ്ലീലം (നോവൽ)
- പത്ത് തലയുള്ള പെൺകുട്ടി (നോവൽ സീരീസ്)
- ഒരു കുന്നും മൂന്നു കുട്ടികളും (ബാലസാഹിത്യം)
- ബൂതം (ബാലസാഹിത്യം)
- ഫക്ക് (കഥകൾ)
പുരസ്കാരം
തിരുത്തുകമദ്രാസ് കേരള സമാജം കവിതാ അവാർഡ് 2008 ലെ ശാന്തകുമാരൻ തമ്പി അവാർഡ്, ബാങ്ക് വർക്കേഴ്സ് ഫോറം കവിതാ അവാർഡ്[2004], പൂന്താനം കവിതാസമ്മാനം[2004], മുറവശേരി പുരസ്കാരം[2008], നിർദ്ധരി പുരസ്കാരം[2009], 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ്
അവലംബം
തിരുത്തുക- ↑ http://keralasahityaakademi.org/pdf/Award_2018.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-24. Retrieved 2019-12-24.