മലയാള മാധ്യമ പ്രവർത്തകനാണ് ബൈജു എൻ. നായർ. 2018 ൽ യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന പുസ്തകത്തിനായിരുന്നു അവാർഡ്.

Baiju
ജനനം
തൊഴിൽ
  • Automotive journalist
  • Writer
  • Television presenter
  • YouTuber
ടെലിവിഷൻAsianet News
പുരസ്കാരങ്ങൾKerala Sahitya Akademi Award
YouTube information
Channel
Years active2014–present
Subscribers10.1 lakhs
Total views163.6 million
Updated 14 Nov 2023

ജീവിതരേഖ

തിരുത്തുക

മാതൃഭൂമിയിൽ മാധ്യ പ്രവർത്തകനായിരുന്നു. ടോപ്ഗിയർ, വാഹന ലോകം എന്നീ കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. രാജി വെച്ച് ഓട്ടോമൊബൈൽ മാസികയായ ടോപ് ഗിയർ തുടങ്ങി. പിന്നീട് ഓവർ ടേക്ക്. സ്മാർട്ട് ഡ്രൈവ് എന്നീ മാസികകളിൽ പ്രവർത്തിച്ചു. ഇന്ത്യയിൽ നിന്നും റോഡ് മാർഗ്ഗം ലണ്ടനിലേക്ക് യാത്ര ചെയ്തു. ആ അനുഭവങ്ങൾ രേഖപ്പടുത്തിയ കൃതിയാണ് ലണ്ടനിലേക്ക് ഒരു റോഡ് യാത്ര. [1]

പുരസ്കാരം

തിരുത്തുക
  • 2018 ൽ യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം[2]
  1. https://www.abhimukham.com/baiju-n-nair-father-of-malayalam-automobile-journalism/
  2. http://keralasahityaakademi.org/pdf/Award_2018.pdf
"https://ml.wikipedia.org/w/index.php?title=ബൈജു_എൻ._നായർ&oldid=4018071" എന്ന താളിൽനിന്ന് ശേഖരിച്ചത്