കെ.വി.മോഹൻകുമാർ രചിച്ച മലയാള നോവലാണ് ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം. 2018 ലെ വയലാർ അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉഷ്ണരാശി
Ushnarashy.jpg
ഉഷ്ണരാശി
കർത്താവ്കെ.വി.മോഹൻകുമാർ
ഭാഷമലയാളം
പ്രസാധകൻഗ്രീൻ ബുക്സ് ,തൃശൂർ
ഏടുകൾ480
പുരസ്കാരങ്ങൾവയലാർ സാഹിത്യ പുരസ്കാരം ഉൾപ്പെടെ 14 സാഹിത്യ പുരസ്കാരങ്ങൾ നേടി .എട്ട് പതിപ്പുകൾ പ്രസിദ്ധീകരിച്ചു .

ഉള്ളടക്കംതിരുത്തുക

പുന്നപ്ര വയലാർ സമരം ഉൾപ്പെടെ 1930 മുതൽ 2014 വരെയുള്ള കാലഘട്ടത്തിന്റെ രാഷ്ട്രീയ വിലയിരുത്തലാണ് നോവൽ.[2] മലയാളിയായ സഖാവ് സത്യദാസിൻറെയും ബംഗാളി എഴുത്തുകാരി സ്നേഹലത ചാറ്റർജിയുടെയും മകൾ അപരാജിത, അച്ഛൻ സത്യദാസിൻറെ മരണത്തിന് ശേഷം കൂട്ടുകാരി ദിശയോടൊപ്പം സ്വന്തം വേരുകൾ തേടി വയലാറിൽ എത്തുന്നതും ആ നാടിന്റെ സമരചരിത്രത്തിന്റെ ഇതിഹാസം ‘കരപ്പുറത്തിന്റെ ഇതിഹാസം’ എന്നപേരിൽ എഴുതുന്നതുമാണ് നോവലിന്റെ പ്രമേയം. പല കാലങ്ങളിലായി പി. കൃഷ്ണപ്പിള്ളയും, ഇ.എം.എസും, എ.കെ. ജിയും, കെ. ദാമോദരനും, ടിവി തോമസും, ആർ സുഗതനും, പി.കെ. ചന്ദ്രാനന്ദനും, കെ.വി. പത്രോസും, സൈമൺ ആശാനും, സി.കെ. കുമാരപ്പണിക്കരുമടക്കം പുന്നപ്ര വയലാർ സമരചരിത്രത്തിന്റെ തുടിക്കുന്ന താളുകളിലെ നൂറുകണക്കിന് സമരനായകന്മാർ ഈ നോവലിലുടനീളം കഥാപാത്രങ്ങളാകുന്നുണ്ട്.[3][4]

അവലംബംതിരുത്തുക

  1. https://www.mediaonetv.in/kerala/2018/09/29/kv-mohankumar-bags-vayalar-award
  2. https://www.mathrubhumi.com/alappuzha/malayalam-news/alappuzha-1.1791615
  3. https://www.azhimukham.com/ushnaraasi-novel-kv-mohankumar-punnapra-vayalar-protest-vayana-safiya/
  4. http://www.keralacm.gov.in/mal/?p=5769
"https://ml.wikipedia.org/w/index.php?title=ഉഷ്ണരാശി&oldid=3137486" എന്ന താളിൽനിന്ന് ശേഖരിച്ചത്