2018 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നാടക രചയിതാവാണ് രാജ്‍മോഹൻ നീലേശ്വരം. ചൂട്ടും കൂറ്റും എന്ന നാടകത്തിനായിരുന്നു പുരസ്കാരം. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. [1] അറുപതിലധികം നാടകങ്ങളെഴുതി. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു.

രാജ്‍മോഹൻ നീലേശ്വരം

നാടകസാഹിത്യത്തിനും നാടകവേദിക്കും നൽകിയ മികച്ച സംഭാവനക്ക് അബുദാബി ശക്തി അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പുരസ്കാരം, ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ജി.ശങ്കരപ്പിള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. എ.പി.കളയ്ക്കാട് അവാർഡ്, അദ്ധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന അവാർഡ്, വിദ്യാരംഗം കലാ സാഹിത്യ സമിതി സംസ്ഥാന അവാർഡ്, വേണു മാങ്ങാട് പ്രഥമ നാടകപുരസ്കാരം, പി.ജെ.ആന്റണി ദേശീയ നാടക സ്പെഷൽ ജൂറി അവാർഡ്, പന്തിരുകുലം ആർട്സ് അക്കാദമി അവാർഡ്, ജില്ലാ ലൈബ്രറി കൗൺസിൽ അവാർഡ്, 'ജീവിതം തുന്നുമ്പോൾ' എന്ന നാടക സമാഹാരത്തിനാണ് ഇടശ്ശേരി അവാർഡും അബുദാബി ശക്തി അവാർഡും ലഭിച്ചത്. 2021 ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.[2][3][4]

2024-ൽ ഭരത് പി.ജെ.ആൻ്റണി ദേശീയ നാടകരചനാ അവാർഡും, തീമാടൻ എന്ന നാടകത്തിന് പി.എം താജ് അവാർഡും നേടിയിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

നഡും നേടിയിട്ടുണ്ട്.സംഗീകനും ഡും, തീമാടൻ എന്ന നാടകത്തിന് ്ട്രീയ പ്രവർത്തകനുമായിരുന്ന നീലേശ്വരത്തെ കുഞ്ഞികണ്ണനാണ് പിതാവ്. മാതാവ്, ജാനകി. കോളേജ് പഠനസമയത്ത് എഴുതിയ ഏകലവ്യൻ എന്ന നാടകം അക്കാലത്ത്‌ ഏറെ ശ്രദ്ധേയമായിരുന്നു. മരമീടൻ എന്ന നാടകം രചനകൊണ്ടും രംഗഭാഷകൊണ്ടും ശ്രദ്ധേയമായിരുന്നു. 32 വർഷക്കാലം കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനായി വിരമിച്ചു. നിലവിൽ കേരള സംഗീത നാടക അക്കാദമി അംഗമാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (ചൂട്ടും കൂറ്റും) (2018)[5]
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം 2021 (മരമീടൻ) [6]
  • അബുദാബി ശക്തി അവാർഡ് ( വെയിലിന്റെ നിറം, ജീവിതം തുന്നുമ്പോൾ )
  • ജി. ശങ്കരപ്പിള്ള പുരസ്‌കാരം ( കുരിശും പിന്നെ കുരിശും )
  • എ.പി. കളയ്ക്കാട് അവാർഡ് ( ത്രാസ്സും കട്ടിയും )
  • അധ്യാപക കലാസാഹിത്യ സമിതി സംസ്ഥാന അവാർഡ് - ( ത്രാസ്സും കട്ടിയും )
  • സർഗ്ഗാത്മക സാഹിത്യത്തിനുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ് ( വെയിലിന്റെ നിറം )
  • ഭരത് പി.ജെ. ആന്റണി ദേശീയ നാടക രചനയ്ക്കുള്ള സ്പെഷൽ ജൂറി അവാർഡ് - ജീവിതം തുന്നുമ്പോൾ, കുരിശും പിന്നെ കുരിശും
  • വിദ്യാരംഗം കലാസാ ഹിത്യവേദി സംസ്ഥാന അവാർഡ് - ( ജീവിതം തുന്നുമ്പോൾ )
  • കേരള പന്തിരു കുലം ആർട്സ് അക്കാദമി അവാർഡ് ( മരമീടൻ )
  • ഇടശ്ശേരി അവാർഡ് ( ജീവിതം തുന്നുമ്പോൾ )
  • 2024-ൽ ഭരത് പി.ജെ.ആൻ്റണി ദേശീയ നാടകരചനാ അവാർഡ്
  • 2024-ൽ തീമാടൻ എന്ന നാടകത്തിന് പി.എം താജ് അവാർഡ്.

പ്രസിദ്ധീകരിച്ച നാടക സമാഹാരങ്ങൾ

തിരുത്തുക
  1. ത്രാസും കട്ടിയും
  2. മരമീടൻ (കേരള സംഗീത നാടക അക്കാദമി അവാർഡ്)
  3. ബൊളീവിയ
  4. മാറ്റിവച്ച തലകൾ അഥവാ ഒരു ഇന്ത്യൻ യക്ഷിക്കഥ (തിരുവനന്തപുരം ബീം, ആലുവാ ഫാക്റ്റ്, കൊയിലാണ്ടി സൈമ, തലശ്ശേരി ശ്യാമ, കണ്ണൂർ റെഡ് സ്റ്റാർ തുടങ്ങിയ നിരവധി അവാർഡുകൾ നേടിയ കൃതി)
  5. വെയിലിന്റെ നിറം
  6. ചൂട്ടും കുറ്റും (കേരള സാഹിത്യ അക്കാദമി അവാർഡ്)
  7. ജീവിതം തുന്നുമ്പോൾ (ഇടശ്ശേരി അവാർഡ്, അബുദാബി ശക്തി അവാർഡ്)
  8. നോട്ടം

എ സോൺ, ഇന്റർസോൺ, ഇന്റർ യൂണിവേഴ്സിറ്റി, സംസ്ഥാന സ്കൂൾ കലോത്സവം, അമേച്വർ നാടക മത്സരങ്ങൾ തുടങ്ങിയവയിൽ സമ്മാനർഹമായ ഏകലവ്യൻ, പാക്കനാർ സൂക്തം, എലിയെ കൊല്ലാൻ തമ്പുരാൻ ഇല്ലം ചുടട്ടെ, ചക്ഷു:ശ്രവണ ഗളസ്ഥമാം ദർദ്ദുരം, ഒരു ആനക്കാര്യം, പക്ഷിയുടെ ചിത, മെഴുകുതിരിക്കാലുകളിൽ, മാനസാന്തരത്തിന്റെ ബാക്കിപത്രം, കുന്തിരിക്കം നക്ഷത്രമാകുമ്പോൾ, തുളയും തുഴയും, അക്ഷരവണ്ടി, കഥ പൂക്കും നേരം, ഒപ്പുമരം, വിത്തമ്മ തുടങ്ങിയ അറുപതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റേഡിയോ നിലയങ്ങൾക്കായി നിരവധി നാടകങ്ങൾ രചിക്കുകയും ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-20. Retrieved 2019-12-20.
  2. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
  3. https://archive.org/details/ksna-award-2021-press-release_202207
  4. "ഇടശ്ശേരി അവാർഡ് രാജ്മോഹൻ നീലേശ്വരത്തിന്. - e-vartha" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-03-11. Archived from the original on 2022-07-12. Retrieved 2022-07-12.
  5. http://keralasahityaakademi.org/pdf/Award_2018.pdf
  6. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
"https://ml.wikipedia.org/w/index.php?title=രാജ്‍മോഹൻ_നീലേശ്വരം&oldid=4097269" എന്ന താളിൽനിന്ന് ശേഖരിച്ചത്