അജിജേഷ് പച്ചാട്ട്
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറത്തിൽ നിന്നുള്ള മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും കോളമിസ്റ്റുമാണ് അജിജേഷ് പച്ചാട്ട്.
അജിജേഷ് പച്ചാട്ട് | |
---|---|
ജനനം | മലപ്പുറം |
പ്രവർത്തനം | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കോളമിസ്റ്റ് |
ദേശം | ഇന്ത്യ |
ഉന്നതവിദ്യാഭ്യാസം | പുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ |
Information | |
അംഗീകാരങ്ങൾ | കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് |
ജീവിതരേഖ
തിരുത്തുകകൃഷ്ണന്റെയും ശോഭനയുടെയും മകനായി കേരളത്തിലെ മലപ്പുറത്തെ പള്ളിക്കലിൽ അജിജേഷ് ജനിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ആദ്യത്തെ ചെറുകഥ എഴുതിയത്. ഹൈസ്കൂൾ, കോളേജ് കാലയളവിൽ മലയാളം ആഴ്ചപ്പതിപ്പുകളിൽ കഥകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. [1] അദ്ദേഹത്തിന്റെ കഥ തീവ്രശാപം ചന്ദ്രിക മാസികയിൽ പ്രസിദ്ധീകരിച്ചു. 2014 ഫെബ്രുവരിയിൽ, 16 വയസ്സിന് താഴെയുള്ളവർക്കായുള്ള ചെറുകഥാ മത്സരത്തിൽ അദ്ദേഹത്തിന്റെ എക്സ്-റേ എന്ന കഥ രണ്ടാം സ്ഥാനം നേടി. [2] അജിജേഷിന്റെ ആദ്യ കഥാസമാഹാരം കിസേബി 2016 ൽ പ്രസിദ്ധീകരിച്ചു.[3] കിസേബിക്ക് 2018 ലെ കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം ലഭിച്ചു.[4] അദ്ദേഹത്തിന്റെ ആദ്യ നോവൽ ഏഴാംപതിപ്പിന്റെ അദ്യ പ്രതി 2019 ൽ പ്രസിദ്ധീകരിച്ചു. [5] അദ്ദേഹം ദ ഇന്ത്യൻ എക്സ്പ്രസ്, മാധ്യമം ദിനപ്പത്രം, ദേശാഭിമാനി ദിനപ്പത്രം എന്നിവയിലും എഴുതിയിട്ടുണ്ട്.[6]
കൃതികളുടെ പട്ടിക
തിരുത്തുകചെറുകഥാസമാഹാരം
തിരുത്തുക- കിസേബി
- ദൈവക്കളി[7]
- കൂവൽക്കിണറുകൾ
- പൊൻമൂർച്ച
- താക്കോലുള്ള കുട്ടി
- റാഡ്‌ക്ലിഫിന്റെ കത്രിക
- പേടിപതിപ്പ്
- പശുമതികൾ
- കാസ്‌ട്രോൾശവശേഷം
- മാ എന്ന കാർണിവലിലെ നായകനും നായികയും
- ഒരു രാജേഷ് മേശരി നിർമ്മിതി
- ഇറച്ചിക്കലപ്പ
- അര മണിക്കൂർ ദെർഘ്യം ഉള്ള ചോദ്യപ്പേപ്പർ
- കൂവ
- പെട
- പാരലക്സ്
നോവലുകൾ
തിരുത്തുക- അതിരഴിസൂത്രം
- ഏഴാംപതിപ്പിന്റെ ആദ്യ പ്രതി
ഓർമ്മക്കുറിപ്പ്
തിരുത്തുക- ഒരാൺകുട്ടി വാങ്ങിയ ആർത്തവപ്പൂമെത്ത
അവാർഡുകളും ബഹുമതികളും
തിരുത്തുക- കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം
- അങ്കണം ടിവി കൊച്ചുബാവ പുരസ്കാരം
- പിഎൻ പണിക്കർ കഥാ പുരസ്കാരം
- കേളി ചെറുകഥാ പുരസ്കാരം
- കലാകൌമുദി - കെ. സുകുമാരൻ കഥാ പുരസ്കാരം
- എം പി നാരായണ പിള്ള കഥാ പുരസ്കാരം
- കെ. എസ് ബിമൽ കഥാ പുരസ്കാരം
- ചെമ്പിൽ ജോൺ അവാർഡ്
അവലംബം
തിരുത്തുക- ↑ "ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ". www.asianetnews.com. Retrieved 2020-12-30.
- ↑ "\\\'Be a Roamer to Offer Best Writings\\\' - The New Indian Express". www.newindianexpress.com. Archived from the original on 2021-07-15. Retrieved 2020-12-30.
- ↑ "അജിജേഷ് പച്ചാട്ടിന്റെ പുതിയ നോവൽ അതിരഴിസൂത്രം; ട്രെയിലർ പുറത്തിറങ്ങി". Mathrubhumi. Retrieved 2020-12-30.
- ↑ "2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. - അക്കാദമിയുടെ വായനാമുറി". keralasahityaakademi.org.
- ↑ "സാറേ, സാറിന്റെ ചുണ്ടിനെന്താ പറ്റീത്?... | Ajijesh Pachat | Kisebi | Daivakkali | കിസേബി | ദൈവക്കളി | Literature | Manorama Online | Published Stories | മലയാളം സാഹിത്യം | Malayalam Literature | Manorama Online". www.manoramaonline.com. Retrieved 2020-12-30.
- ↑ "Ajijesh Pachat, Author at Indian Express Malayalam". Retrieved 2020-12-30.
- ↑ വിപിൻ. "അതിരഴികളുടെ സൂത്രോപനിഷദ്". Mathrubhumi. Archived from the original on 2020-09-28. Retrieved 2020-12-30.
- ↑ "A novel that speaks up truth; Benyamin releases 'Athirazhisoothram' by Ajijesh Pachat". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-10-28. Retrieved 2020-12-30.