പി.സി. ജോർജ്ജിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് കേരള കോൺഗ്രസ് (സെക്യുലർ). ടി.എസ്. ജോൺ, ജേക്കബ് തോമസ് അരികുപുറം എന്നിവരായിരുന്നു പാർട്ടിയിലെ മറ്റു പ്രധാന നേതാക്കൾ. ഇപ്പോൾ ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ മുന്നണിയിൽ അംഗമാണ്[അവലംബം ആവശ്യമാണ്].

കേരള കോൺഗ്രസ്‌ സെക്യുലർ
മുഖ്യകാര്യാലയംകേരള കോൺഗ്രസ്‌ സെക്യുലർ സംസ്ഥാന കമ്മിറ്റി ഓഫിസ്, Bharath Building, Pulimood Jn.,കോട്ടയം- 1,കേരളം.[1]


2009 ഒക്റ്റോബറിൽ പാർട്ടി കേരള കോൺഗ്രസ് (മാണി) വിഭാഗവുമായി ലയിച്ചു[2]. ഇതിനുശേഷവും പാർട്ടിയുടെ ഒരു വിഭാഗം കേരള കോൺഗ്രസ് (സെക്യുലാർ) എന്ന പേരിൽ തന്നെ നിലനിൽക്കുന്നുണ്ടായിരുന്നു. ഇവർ കോൺഗ്രസ് (എസ്) പാർട്ടിയിൽ ലയിക്കാൻ തീരുമാനിക്കുകയുണ്ടായി[3] മാണി ഗ്രൂപ്പുമായി പി.സി. ജോർജ്ജ് ലയിച്ച ശേഷം പൂഞ്ഞാറിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കേരള കോൺഗ്രസ് സെക്യുലർ നേതാവായ മോഹൻ തോമസായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി[4] .

കേരള കോൺഗ്രസ് ഐക്യത്തിനായുള്ള ശ്രമം

തിരുത്തുക

ഐക്യജനാധിപത്യ മുന്നണിക്കകത്തുള്ള കേരള കോൺഗ്രസ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള ശ്രമം 2008-ൽ നടക്കുകയുണ്ടായി[5] . ഐക്യ കേരള കോൺഗ്രസിൽ കേരള കോൺഗ്രസ് (മാണി), കേരള കോൺഗ്രസ് (ബാലകൃഷ്ണപിള്ള), കേരള കോൺഗ്രസ് (ജേക്കബ്), കേരള കോൺഗ്രസ് (സെക്യുലർ) എന്നീ കക്ഷികളെ ഉ‌ൾപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ ഇത് ഫലവത്തായില്ല. കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (സെക്യുലർ) എന്നീ വിഭാഗങ്ങൾ മാണി ഗ്രൂപ്പിനൊപ്പം ലയിക്കുകയുണ്ടായി.

പുതിയ നീക്കങ്ങൾ

തിരുത്തുക

മാണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പി.സി. ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചതോടെ കേരള കോൺഗ്രസ് സെകുലർ പുനരുജ്ജീവിപ്പിക്കുമെന്നു പി.സി. ജോർജ് പ്രഖ്യാപിച്ചു.[6][7][8] തിരുവനന്തപുരത്ത് പഴയ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.[9]

വിവിധ കേരളാ കോൺഗ്രസുകൾ

തിരുത്തുക

തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കേരളാ കോൺഗ്രസുകൾ [10]

  1. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/year2014/Notification%20English%2013.01.2015.pdf. {{cite web}}: |access-date= requires |url= (help); External link in |website= (help); Missing or empty |title= (help); Missing or empty |url= (help)
  2. "കേരള കോൺഗ്രസ് സെക്യുലർ മാണിഗ്രൂപ്പിൽ ലയിക്കും". ഡൂൾ ന്യൂസ്. 9 ഒക്റ്റോബർ 2009. Retrieved 22 ഫെബ്രുവരി 2013. {{cite news}}: Check date values in: |date= (help)
  3. "കേരള കോൺഗ്രസ് (സെക്യുലർ) കോൺഗ്രസ് എസ്സിൽ ലയിക്കും". 10 ഓഗസ്റ്റ് 2010. Archived from the original on 2012-05-29. Retrieved 22 ഫെബ്രുവരി 2013.
  4. "പൂഞ്ഞാറിൽ പഴയ സെക്യുലറുകാരുടെ പോരാട്ടം". മാതൃഭൂമി. 23 മാർച്ച് 2011. Retrieved 22 ഫെബ്രുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]
  5. "ഭരണത്തേക്കാൾ പ്രധാനം കേരള കോൺഗ്രസ് ഐക്യം: മോൻസ്". ദീപിക. Retrieved 22 ഫെബ്രുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-04-08.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-30. Retrieved 2015-04-08.
  8. http://janayugomonline.com/secular/
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-04-08.
  10. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/year2014/Notification%20English%2013.01.2015.pdf. {{cite web}}: External link in |website= (help); Missing or empty |title= (help); Missing or empty |url= (help)