കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2005
മികച്ച ചിത്രത്തിനുള്ള 2005-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര കരസ്ഥമാക്കി. തന്മാത്ര സംവിധാനം ചെയ്ത ബ്ലെസ്സി മികച്ച സംവിധായകനുള്ള പുരസ്കാരവും മോഹൻലാൽ, നവ്യ നായർ എന്നിവർ യഥാക്രമം മികച്ച നടൻ, നടി എന്നീ പുരസ്കാരങ്ങളും നേടി.[1]
ജെ.സി. ഡാനിയേൽ പുരസ്കാരം
തിരുത്തുകചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | തന്മാത്ര | ബ്ലെസി |
മികച്ച രണ്ടാമത്തെ ചിത്രം | അച്ഛനുറങ്ങാത്ത വീട് | ലാൽ ജോസ് |
മികച്ച ജനപ്രിയ ചിത്രം | അച്ചുവിന്റെ അമ്മ | സത്യൻ അന്തിക്കാട് |
മികച്ച ഹ്രസ്വചിത്രം | കലാമണ്ഡലം രാമൻകുട്ടി നായർ | അടൂർ ഗോപാലകൃഷ്ണൻ |
വ്യക്തിഗത പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം/ഗ്രന്ഥം/ലേഖനം |
---|---|---|
മികച്ച സംവിധായകൻ | ബ്ലെസി | തന്മാത്ര |
മികച്ച നടൻ | മോഹൻലാൽ | തന്മാത്ര |
മികച്ച നടി | നവ്യ നായർ | സൈറ, കണ്ണേ മടങ്ങുക |
മികച്ച രണ്ടാമത്തെ നടൻ | സലിം കുമാർ | അച്ഛനുറങ്ങാത്ത വീട് |
മികച്ച രണ്ടാമത്തെ നടി | ഭാവന | ദൈവനാമത്തിൽ |
മികച്ച തിരക്കഥാകൃത്ത് | ബ്ലെസി | തന്മാത്ര |
മികച്ച നവാഗതസംവിധായകൻ | റോഷൻ ആൻഡ്രൂസ് | ഉദയനാണ് താരം |
മികച്ച കഥാകൃത്ത് | ആര്യാടൻ ഷൗക്കത്ത് | ദൈവനാമത്തിൽ |
മികച്ച ബാലതാരം | ബേബി നീരജ | കണ്ണേ മടങ്ങുക |
മികച്ച സംഗീതസംവിധായകൻ | എം.ജി. രാധാകൃഷ്ണൻ | അനന്തഭദ്രം - തിര നുരയും |
മികച്ച ഗാനരചയിതാവ് | പൊൻകുന്നം ദാമോദരൻ | നോട്ടം |
മികച്ച ഗായകൻ | എം. ജയചന്ദ്രൻ | നോട്ടം - മെല്ലെ മെല്ലെ |
മികച്ച ഗായിക | കെ.എസ്. ചിത്ര | നോട്ടം - മയങ്ങിപ്പോയി |
മികച്ച പശ്ചാത്തലസംഗീതം | രമേശ് നാരായൺ | സൈറ |
മികച്ച ഛായാഗ്രാഹകൻ | സന്തോഷ് ശിവൻ | അനന്തഭദ്രം |
മികച്ച നൃത്ത സംവിധാനം | വൃന്ദ | ഉദയനാണു താരം |
മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റ് | ശരത് ദാസ്, സൂര്യ എസ്. നായർ | അച്ചുവിന്റെ അമ്മ |
മികച്ച വസ്‌ത്രാലങ്കാരം | എം.പി. സതീഷ് | അത്ഭുതദ്വീപ് |
മികച്ച മേക്കപ്പ് | പട്ടണം റഷീദ് | അനന്തഭദ്രം |
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ | ജെമിനി കളർ ലാബ് | |
മികച്ച ശബ്ദലേഖനം | അജിത് ജോർജ്ജ് | അത്ഭുതദ്വീപ് |
മികച്ച കലാസംവിധാനം | സുനിൽ ബാബു | അനന്തഭദ്രം |
മികച്ച ചിത്രസംയോജനം | ശ്രീകർ പ്രസാദ് | അനന്തഭദ്രം |
സ്പെഷൽ ജൂറി പരാമർശം | അർജ്ജുൻ ലാൽ | തന്മാത്ര |
സ്പെഷൽ ജൂറി പരാമർശം | അജയൻ | അത്ഭുതദ്വീപ് |
മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പി.കെ. പിള്ള പുരസ്കാരം | പി.എസ്. രാധാകൃഷ്ണൻ | |
മികച്ച ചലച്ചിത്ര ലേഖനം | വിജയകൃഷ്ണൻ | കോമാളി നാടകങ്ങൾ ഉണ്ടാകുന്നത് |
മികച്ച ചലച്ചിത്ര ഗ്രന്ഥം | കെ. ഗോപിനാഥൻ | സിനിമയും സംസ്കാരവും |
അവലംബം
തിരുത്തുക- ↑ "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2015-07-07. Retrieved 2013 മാർച്ച് 4.
{{cite web}}
: Check date values in:|accessdate=
(help)