മലയാളചലച്ചിത്രസംവിധായകനും നിരൂപകനും കഥാകൃത്തുമാണ് വിജയകൃഷ്ണൻ. ചലച്ചിത്രസമീക്ഷ എന്ന ഇദ്ദേഹത്തിന്റെ കൃതി ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള 1982-ലെ ദേശീയപുരസ്കാരം നേടി.[1][2]

വിജയകൃഷ്ണൻ
ജനനം (1952-11-05) 5 നവംബർ 1952  (71 വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ, നിരൂപകൻ, കഥാകൃത്ത്
സജീവ കാലം1975 മുതൽ ഇതുവരെ
ജീവിതപങ്കാളി(കൾ)ആഷ
വെബ്സൈറ്റ്വിജയകൃഷ്ണൻ.കോം

ജീവിതരേഖ

തിരുത്തുക

1952 നവംബർ 5-ന് പരമേശ്വരപിള്ളയുടെയും വിജയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. ചെറുകഥകളും നോവലുകളും രചിച്ചു കൊണ്ടാണ് സാഹിത്യലോകത്തേക്ക് കടന്നു വന്നത്. ചെറിയ പ്രായം മുതൽ ചലച്ചിത്രലോകം വിജയകൃഷ്ണനെ ആകർഷിച്ചിരുന്നെങ്കിലും സാമ്പത്തികമായ പിന്തുണ ലഭ്യമില്ലാതിരുന്നതിനാൽ ചലച്ചിത്രനിരൂപണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1982-ൽ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയപുരസ്കാരവും വിവിധ വർഷങ്ങളിൽ സംസ്ഥാന പുരസ്കാരങ്ങളും നേടി. 1982-ൽ നിധിയുടെ കഥ എന്ന ചിത്രത്തിലൂടെ ഇദ്ദേഹം സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. മയൂരനൃത്തം, ദലമർമ്മരങ്ങൾ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ. നിരവധി ടെലിവിഷൻ പരമ്പരകളും ഡോക്യുമെന്ററികളും ടെലിസിനിമകളും വിജയകൃഷ്ണൻ നിർമ്മിച്ചിട്ടുണ്ട്.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

തിരുത്തുക
  • നിധിയുടെ കഥ (1986)
  • കമണ്ഡലു (1989)
  • മാന്ത്രികന്റെ പ്രാവ് (1994)
  • മയൂരനൃത്തം (1996)
  • ദലമർമ്മരങ്ങൾ (2009)
  • ഉമ്മ (2011)

നോവലുകൾ

തിരുത്തുക
  • സാർത്ഥവാഹകസംഘം
  • അനുയായി
  • ബ്രഹ്മപുത്രത്തേക്കുള്ള വണ്ടി
  • മൃത്യുവിന്റെ മുഖം
  • തമസ്സിന്റെ കണ്ണുകൾ
  • പടയോട്ടം
  • നാലാമത്തെ സാലഭഞ്ജിക
  • ചിരുകണ്ടനും യക്ഷിമാരും
  • നിധി
  • ഷേക്സ്പിയറും മീൻകാരിയും
  • വിജയകൃഷ്ണന്റെ ലഘുനോവലുകൾ
  • കിഴവൻ മാർത്താണ്ഡന്റെ കുതിര

ചലച്ചിത്രസംബന്ധിയായവ

തിരുത്തുക
  • കാലത്തിൽ കൊത്തിയ ശില്പങ്ങൾ
  • നേരിനു നേരേ പിടിച്ച കണ്ണാടി
  • മലയാള സിനിമയുടെ കഥ
  • കറുപ്പും വെളുപ്പും വർണ്ണങ്ങളും
  • മാറുന്ന പ്രതിഛായകൾ
  • ചലച്ചിത്രസമീക്ഷ
  • ചലച്ചിത്രത്തിന്റെ പൊരുൾ
  • ലോകസിനിമ
  • സത്യജിത് റായുടെ ലോകം
  • മലയാള സിനിമ
  • ചലച്ചിത്രവും യാഥാർത്ഥ്യവും
  • വിശ്വോത്തര തിരക്കഥകൾ
  • മലയാള സിനിമയിലെ മാധവം
  • മലയാള സിനിമയിലെ മാതൃസാന്നിധ്യം
  • വാതിൽപ്പുരക്കാഴ്ചകൾ
  • മറക്കാനാവാത്ത മലയാളസിനിമകൾ
  • ചിത്രശാല
  • തിരക്കഥയും സിനിമയും

സാഹിത്യനിരൂപണം

തിരുത്തുക
  • ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ

ബാലസാഹിത്യം

തിരുത്തുക
  • കമണ്ഡലു
  • ഭൂതത്താൻ കുന്ന്

പുരസ്കാരങ്ങൾ

തിരുത്തുക
വർഷം പുരസ്കാരം വിഭാഗം കൃതി/സിനിമ
1982 ദേശീയ ചലച്ചിത്രപുരസ്കാരം മികച്ച ചലച്ചിത്രഗ്രന്ഥം ചലച്ചിത്ര സമീക്ഷ
1984 സംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച ചലച്ചിത്രഗ്രന്ഥം ചലച്ചിത്രത്തിന്റെ പൊരുൾ
1985 സംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച ചലച്ചിത്രഗ്രന്ഥം മാറുന്ന പ്രതിച്ഛായകൾ
1986 സംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച ചലച്ചിത്രഗ്രന്ഥം കറുപ്പും വെളുപ്പും വർണ്ണങ്ങളും
1989 ഫിലിം ക്രിട്ടിക്സ് പുരസ്കാരം മികച്ച കുട്ടികളുടെ ചലച്ചിത്രം കമണ്ഡലു
1991 സംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച ചലച്ചിത്രഗ്രന്ഥം കാലത്തിൻ കൊത്തിയ ശില്പങ്ങൾ
1995 സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം മികച്ച കുട്ടികളുടെ നോവൽ ഭൂതത്താൻ കുന്ന്
2005 സംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച ചലച്ചിത്രരചന ക്ലാസ്സിക്കുകൾ കോമാളിനാടകങ്ങളാകുന്നത്
2011 കോഴിക്കോടൻ പുരസ്കാരം മികച്ച ചലച്ചിത്രഗ്രന്ഥം തിരക്കഥയും സിനിമയും [3]
  1. വിജയകൃഷ്ണൻ, തിരക്കഥയും സിനിമയും, പ്രഭാത് ബുക്സ് , 2009 ഡിസംബർ
  2. "വിജയകൃഷ്ണൻ". m3db.
  3. കോഴിക്കോടൻ പുരസ്‌കാരം വിജയകൃഷ്ണന് സമ്മാനിച്ചു[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിജയകൃഷ്ണൻ&oldid=3911005" എന്ന താളിൽനിന്ന് ശേഖരിച്ചത്