പി.എസ്. രാധാകൃഷ്ണൻ
പ്രമുഖ എഴുത്തുകാരനും മലയാളചലച്ചിത്രനിരൂപകനുമാണ് പി.എസ്. രാധാകൃഷ്ണൻ (ജനനം : 1967). മികച്ച ചലച്ചിത്രനിരൂപകനുള്ള 2012 ലെ ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു
പി. എസ് രാധാകൃഷ്ണൻ | |
---|---|
ജനനം | |
തൊഴിൽ | നിരൂപകൻ , പ്രൊഫസ്സർ |
ജീവിതപങ്കാളി(കൾ) | പ്രിയ |
കുട്ടികൾ | അമ്പു |
മാതാപിതാക്ക(ൾ) | എം.പി. ഷൺമുഖം, മീനാക്ഷിഅമ്മാളു |
ജീവിതരേഖ
തിരുത്തുകപി എസ് രാധാകൃഷ്ണൻ - മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പ്രൊഫസറും ഡീനുമായി പ്രവർത്തിക്കുന്നു.അദ്ധ്യാപകൻ,ഗവേഷകൻ, മാർഗദർശി സാഹിത്യ ചലച്ചിത്രം തുടങ്ങിയ മേഖലകളിൽ പഠനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കോട്ടയം സി.എം.എസ്.കോളജ്, ബസേലിയസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.[1] മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് 'ഭാരതീയസൗന്ദര്യദർശനത്തിന്റെ സ്വാധീനം മലയാള വിമർശനത്തിൽ: കുട്ടികൃഷ്ണമാരാരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം' എന്ന വിഷയത്തിൽ പി.എച്ച്.ഡി. ലഭിച്ചു. യു. ജി. സി ഗവേഷണപദ്ധതിയുടെ ഭാഗമായി 'ജനപ്രിയ സാഹിത്യത്തിലും സംസ്ഥാനചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പിൽ 'ദേശീയതയും സിനിമയും' എന്ന വിഷയത്തിലും ഉപരിപഠനം. സംസ്കൃത സർവ്വകലാശാലയിൽ അദ്ധ്യാപകനായിരുന്നു (1995 - 2010). മഹാത്മാഗാന്ധി സർവകലാശാലയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായിരുന്നു .(2012-2016). തുടർന്ന് ഡീനായി പ്രവർത്തിച്ചു(2016-2018).[2]
ദേശീയ ചലച്ചിത്രപുരസ്‌കാരം
തിരുത്തുക- 'ദേശിയ പൗരൻ'
- 'നവ സിനിമ', നടൻ സത്യൻ, മധു എന്നിവരുടെ അഭിനയജീവിതം
- തിലകന്റെ അഭിനയത്തെക്കുറിച്ചുള്ള വിശകലനം
- സിനിമയിൽ പാട്ടുകളെത്തുംമുമ്പേ പാട്ടുകളുണ്ടായിരുന്നുവെന്ന് സമർത്ഥിക്കുന്ന 'പാട്ടകങ്ങളിലെ സംസ്‌കാരരൂപങ്ങൾ'
എന്നീ ലേഖനങ്ങളാണ് ദേശീയ ചലച്ചിത്രപുരസ്‌കാരത്തിനായി പരിഗണിച്ചത്.
കൃതികൾ
തിരുത്തുക- കുട്ടികൃഷ്ണമാരാരുടെ സൗന്ദര്യദർശനം ( 1999, ഡി സി ബുക്ക്സ്).
- സാഹിത്യം ചരിത്രം സംസ്‌കാരം:മാറുന്ന സമവാക്യങ്ങൾ (2005 കറൻ്റ് ബുക്ക്സ്).
- കുട്ടികൃഷ്ണമാരാര് (2010, കേന്ദ്ര സാഹിത്യ അക്കാദമി).
- ചരിത്രവും ചലച്ചിത്രവും; ദേശ്യഭാവനയുടെ ഹർഷമൂല്യങ്ങൾ (2010 കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്).
- ഭാവനയുടെ ചരിത്രാവർത്തം; മലയാളകഥയുടെ കാലാവസ്ഥകൾ (2011, എസ് പി സി എസ്).
- ദൃശ്യഹർഷത്തിന്റെ സമയരേഖകൾ; ഇന്ത്യൻ സിനിമയുടെ നൂറു വർഷങ്ങൾ (2013, എസ് പി സി എസ്).
- മാരാരും മലയാളവിമർശനവും:രസധ്വനി വായനകൾ (2016, കേരള സാഹിത്യ അക്കാദമി.)
- സംസ്കാരദേശീയതയുടെ ചലച്ചിത്രപാഠങ്ങൾ. ( 2016, ചിന്ത പബ്ലിക്കേഷൻസ്).
- എതിർദിശകൾ:സാഹിത്യചരിത്രത്തിലെ പക്ഷപാത(O)ങ്ങൾ. (2017,കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്).
- ദൃശ്യഹർഷം (മഹാത്മാഗാന്ധി സർവകലാശാല ബി.എ/ബി.എസ് സി സെമസ്റ്റർ-3 കോമൺ കോഴ്സ് മലയാളം പാഠപുസ്തകം 2017,എസ് പി സി എസ്).
- വടക്കൻപാട്ടു സിനിമകൾ: ചരിത്രം സംസ്കാരം രാഷ്ട്രീയം(2021,കേരള ചലച്ചിത്ര അക്കാദമി).
- സാഹിത്യചരിത്രവിജ്ഞാനീയം:സങ്കൽപ്പനം സീമപനം സമകാലികത (2022,കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്).
പുരസ്കാരങ്ങൾ/ഫെല്ലോഷിപ്പുകൾ
തിരുത്തുക- മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയ പുരസ്കാരം (സ്വർണ്ണ കമൽ) (2012)
- സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ( 2008, 2009, 2010 ).
- ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം (2006, 2008, 2013).
- മികച്ച സാഹിത്യ നിരൂപകനുള്ള 'തായാട്ട്' അവാർഡ് (2012).
- യു.ജി.സി ഗവേഷണ ഫെല്ലോഷിപ്പ് - ജനപ്രിയസാഹിത്യത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം.(2019)
- ചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പ് (ദേശീയതയും സിനിമയും) (2007).
- ചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പ് (വടക്കൻ പാട്ടു സിനിമകൾ).
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-27. Retrieved 2013-03-19.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "പി.എസ്.രാധാകൃഷ്ണന് ദേശീയ പൗരനുള്ള അംഗീകാരം". മാതൃഭൂമി. 2013 മാർച്ച് 19. Archived from the original on 2013-03-18. Retrieved 2013 മാർച്ച് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)