ആഴ്ചയിൽ അഞ്ചുദിവസത്തോളം ദിനം പ്രതി സം‌പ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരിപാടികളെയാണ്‌ സോപ്പ് ഓപ്പറ എന്ന് പറയുന്നത്. നിരവധി കഥാപാത്രങ്ങളുടെ ജീവിതങ്ങളും അവരുടെ പരസ്പരമുള്ള വൈകാരിക ബന്ധങ്ങളും ഇതിൽ തുറന്നുകാട്ടുന്നു.[1] ഡെയ്ലി സോപ്പ് എന്നും ഇത് വിളിക്കപ്പെടാറുണ്ട്. അമേരിക്കൻ പ്രയോഗമാണിവ. ആരംഭകാലത്ത് സോപ്പ് നിർമ്മാതാക്കളായിരുന്നു ഇത്തരം പരമ്പരകളുടെ പ്രായോജകർ.[2] കുടുംബ സീരിയലുകൾ, റിയാലിറ്റി ഷോകൾ എന്നിവയെല്ലാം സോപ്പ് ഓപ്പറകളിൽ പെടും.

1950-ൽ ആദ്യമായി പ്രക്ഷേപണം ചെയ്ത ബി.ബി. റേഡിയോയുടെ ദ ആർച്ചേർസ് ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ കാലം പ്രക്ഷേപണം ചെയ്ത റേഡിയോ സോപ്പ് ഓപ്പറ.[3] ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ സോപ്പ് ഓപ്പറ 1960 ൽ ITV പ്രക്ഷേപണം ചെയ്ത കൊറോണേഷൻ സ്ട്രീറ്റ് ആയിരുന്നു.[4]

ഉത്ഭവവും ചരിത്രവും തിരുത്തുക

"സോപ്പ് ഓപ്പറ" ആയി കണക്കാക്കപ്പെടുന്ന ആദ്യത്തെപരമ്പര പെയിന്റഡ് ഡ്രീംസ് 1930 ഒക്ടോബർ 20 ന് ചിക്കാഗോ റേഡിയോ സ്റ്റേഷൻ WGN ലൂടെ അരങ്ങേറി.[5] ആദ്യകാല റേഡിയോ പരമ്പരകളിലൊന്നായ പെയിന്റഡ് ഡ്രീംസ് പ്രവൃത്തിദിവസത്തെ പകൽ സമയം പ്രക്ഷേപണം ചെയ്തിരുന്നു, സാധാരണയായി ആഴ്ചയിൽ അഞ്ച് ദിവസമായിരുന്നു ഇത്. ശ്രോതാക്കളിൽ ഭൂരിഭാഗവും വീട്ടമ്മമാരായിരിക്കുമെന്നതിനാൽ ഷോകൾ പ്രധാനമായും വനിതാ പ്രേക്ഷകരെയാണ് ലക്ഷ്യമിട്ടിരുന്നത്.[6]

അവലംബം തിരുത്തുക

  1. "soap opera". Collins English Dictionary—Complete & Unabridged (10th ed.). HarperCollins Publishers. July 8, 2013.
  2. Bowles, p. 118.
  3. "May 1950 - The Archers - the world's longest running soap opera". BBC. March 24, 2018.
  4. "Coronation Street recognised as longest running soap". BBC. March 24, 2018.
  5. Cox, Jim (2003). Frank and Anne Hummert's radio factory: the programs and personalities of broadcasting's most prolific producers. McFarland.
  6. Bowles, p. 118.
"https://ml.wikipedia.org/w/index.php?title=സോപ്പ്_ഓപ്പറ&oldid=3296050" എന്ന താളിൽനിന്ന് ശേഖരിച്ചത്