കുറുക്കൻ (ചലച്ചിത്രം)
ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത് മനോജ് രാംസിങ്ങ് എഴുതി 2023-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചലച്ചിത്രം ആണ് കുറുക്കൻ. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.[4] വർണചിത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹാ സുബൈർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[5]
കുറുക്കൻ | |
---|---|
സംവിധാനം | ജയലാൽ ദിവാകരൻ |
നിർമ്മാണം | മഹാ സുബൈർ |
രചന | മനോജ് രാംസിങ്ങ് |
അഭിനേതാക്കൾ | |
സംഗീതം | ഉണ്ണി ഇളയരാജ |
ഛായാഗ്രഹണം | ജിബു ജേക്കബ് |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | വർണ്ണചിത്ര പ്രൊഡക്ഷൻസ് |
വിതരണം | വർണ്ണചിത്ര ബിഗ് സ്ക്രീൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹3 കോടി[2] |
സമയദൈർഘ്യം | 123 മിനിറ്റുകൾ[3] |
അഭിനേതാക്കൾ
തിരുത്തുക- വിനീത് ശ്രീനിവാസൻ - ദിനേശ് കെ.റ്റി., പോലീസ് ഇൻസ്പെക്ടർ
- ശ്രീനിവാസൻ - കൃഷ്ണൻ
- ഷൈൻ ടോം ചാക്കോ - ഹരി
- ശ്രീകാന്ത് മുരളി - ജഡ്ജി
- സുധീർ കരമന - അഭിഭാഷകൻ
- മാളവിക മേനോൻ - ആര്യ, ഹരിയുടെ കാമുകി
- ശ്രുതി ജയൻ - റീന മാത്യൂ, പോലീസ് സബ് ഇൻസ്പെക്ടർ
- അൻസിബ ഹസ്സൻ - അഞ്ജിത
- മറീന മൈക്കിൾ കുരിശിങ്കൽ - നീനു
- ഗൗരി നന്ദ - വിൻസി
- ജോജി കെ. ജോൺ - ബാലചന്ദ്രൻ കെ. പോലീസ് കമ്മീഷണർ
- അശ്വത്ത് ലാൽ - സജാദ് ഹസ്സൻ, പോലീസ് സബ് ഇൻസ്പെക്ടർ
- അസീസ് നെടുമങ്ങാട് - മനാഫ്
- സോഹൻ സീനുലാൽ
- ബാലാജി ശർമ്മ - വിശ്വംഭരൻ
- കൃഷ്ണൻ ബാലകൃഷ്ണൻ - സത്യനാഥൻ
- നന്ദൻ ഉണ്ണി - ഇവന്റ് മാനേജർ
- ദിലീപ് മേനോൻ - പ്രോസിക്യൂട്ടർ
- അഞ്ജലി സത്യനാഥ് - അഞ്ജലി
നിർമ്മാണം
തിരുത്തുകചിത്രീകരണം
തിരുത്തുകചിത്രത്തിന്റെ പൂജയും ചിത്രീകരണവും 6 നവംബർ 2022 ന് എറണാകുളത്ത് ആരംഭിച്ചു. സെന്റ് ആൽബർട്ട്സ് സ്കൂൾ ക്യാംപസിൽ വെച്ച് ലോകനാഥ് ബെഹ്റ സ്വിച്ച് ഓൺ നിർവഹിച്ചു.[5]
സംഗീതം
തിരുത്തുകമനു മഞ്ജിത്ത്, ഷാഫി കൊല്ലം എന്നിവർ ചേർന്ന് എഴുതിയ വരികൾക്ക് ഉണ്ണി ഇളയരാജ ആണ് സംഗീതം നൽകിയിരിക്കുന്നത്.
ഗാനം | ഗായകർ | ഗാനരചയിതാവ് | ദൈർഘ്യം |
---|---|---|---|
"ഈശ്വരൻ ലഞ്ചിന്" | അതുൽ നറുകര | മനു മഞ്ജിത്ത് | 3:45 |
"അയിൻ തുദിർ യാ" (അറബിക് ഗാനം) | ഗിരീഷ് തിരുവാലി | ഷാഫി കൊല്ലം | 2:11 |
"തീ കത്തണ കണ്ണാലിവൻ" | വിനീത് ശ്രീനിവാസൻ | മനു മഞ്ജിത്ത് | 2:33 |
"ശുഭ വിഭാതമായ്" | കെ. എസ്. ഹരിശങ്കർ | 3:40 | |
ആകെ ദൈർഘ്യം: | 12:09 |
റിലീസ്
തിരുത്തുകതീയേറ്റർ
തിരുത്തുകചിത്രം 27 ജൂലൈ 2023 ന് വർണ്ണചിത്ര ബിഗ് സ്‌ക്രീൻ തിയേറ്ററുകളിൽ റിലീസ് ചെയ്തു.[6][7]
ഹോം മീഡിയ
തിരുത്തുകമഴവിൽ മനോരമയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നത്.[8][5]
സ്വീകരണം
തിരുത്തുകനിരൂപക സ്വീകരണം
തിരുത്തുകകുറുക്കന് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.[9]
ടൈംസ് ഓഫ് ഇന്ത്യയുടെ നിരൂപകയായ ഗോപിക എൽ.സ്. ചിത്രത്തെ 5-ൽ 3 നക്ഷത്രങ്ങൾ നൽകി റേറ്റ് ചെയ്ത് എഴുതി, "ജയലാൽ ദിവാകരന്റെ കുറുക്കൻ കോമഡി, കൊലപാതകം, ദുരൂഹത, അന്വേഷണങ്ങൾ എന്നിവയുടെ മിശ്രിതമാണ്. ഏറ്റവും പാരമ്പര്യേതര വഴികൾ."[10]
"നിങ്ങളെ സീറ്റിന്റെ അരികിൽ നിർത്തുക എന്നത് ജയലാൽ ദിവാകരന്റെ 'കുറുക്കൻ ' എന്ന ചിത്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നല്ല", ദ ഹിന്ദുവിലെ എസ്. ആർ. പ്രവീൺ എഴുതി.[11]
ഓൺമനോരമയുടെ നിരൂപകയായ പ്രിൻസി അലക്‌സാണ്ടർ എഴുതി, "'കുറുക്കൻ ' കുറുക്കനെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്, ഒരു കഥാപാത്രത്തിന്റെ യഥാർത്ഥ സ്വഭാവം അനാവരണം ചെയ്യപ്പെടുമ്പോൾ അതിശയിപ്പിക്കുന്ന ഒരു ഘടകമുണ്ട്."[12]
ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് വേണ്ടി വിഘ്‌നേഷ് മധു എഴുതി, "സമാന ചിന്താഗതിക്കാരായ മൂന്ന് പുരുഷന്മാരുടെ കൗതുകകരമായ സ്വഭാവപഠനമാകുമെന്ന് വാഗ്ദ്ധാനം ചെയ്‌തത് ഒരു മങ്ങിയ ക്രൈം-കോമഡിയായി അവസാനിക്കുന്നു... ഓർത്തിരിക്കേണ്ട ചില കോമഡികൾ മാത്രം."[13]
Kerala9.com ന് വേണ്ടി, നിരൂപകനായ അരുൺജ്യോതി ആർ. ചിത്രത്തെ 5-ൽ 2 നക്ഷത്രങ്ങൾ നൽകി വിലയിരുത്തി, "ത്രില്ലും ശരാശരി കോമഡിയുമില്ലാത്ത ഒരു അന്വേഷണാത്മക സിനിമ" എന്ന് പറഞ്ഞു.[14]
അവലംബം
തിരുത്തുക- ↑ "Kurukkan (2023) - Movie | Reviews, Cast & Release Date in kochi". in.bookmyshow.com. Retrieved 2023-07-27.
- ↑ admin (2023-07-26). "Kurukkan Malayalam Movie Box Office Collection, Budget, Hit Or Flop" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-04.
- ↑ "Kurukkan". www.bbfc.co.uk (in ഇംഗ്ലീഷ്). Retrieved 2023-08-22.
- ↑ "Kurukkan 2023 Cast, Trailer, Videos & Reviews". OTTPlay (in ഇംഗ്ലീഷ്). Retrieved 2023-07-27.
- ↑ 5.0 5.1 5.2 "Kurukkan | കുറുക്കൻ - Mallu Release | Watch Malayalam Full Movies". www.mallurelease.com (in english). Retrieved 2023-07-27.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Kurukkan (2023) | Kurukkan Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). 2022-03-11. Retrieved 2023-07-27.
- ↑ "Sreenivasan, Vineeth play crooked, hilarious characters in 'Kurukkan'. See trailer". OnManorama. Retrieved 2023-07-27.
- ↑ "വിനീത് ശ്രീനിവാസന്റെ 'കുറുക്കൻ' ൻറെ സാറ്റലൈറ്റ് അവകാശം മഴവിൽ മനോരമ സ്വന്തമാക്കി". MalayalamExpressOnline (in ഇംഗ്ലീഷ്). 2023-07-22. Archived from the original on 2023-07-27. Retrieved 2023-07-27.
- ↑ "Father-Son Duo Sreenivasan, Vineeth Sreenivasan Return With Comedy-Thriller Kurukkan". News18 (in ഇംഗ്ലീഷ്). 2023-07-27. Retrieved 2023-07-27.
- ↑ ""Kurukkan Movie Review: A hesitant blend of genres"". The Times of India. Retrieved 2023-07-27.
- ↑ Praveen, S.R. ""'Kurukkan' movie review: A confused mix of genres that ends up in no man's land"". The Hindu. Retrieved 2023-07-28.
- ↑ "'Kurukkan' movie review: A mixed bag". OnManorama. Retrieved 2023-07-27.
- ↑ "'Kurukkan' movie review: This film on foxy men misses the trick". The New Indian Express. Retrieved 2023-07-28.
- ↑ "Kurukkan Movie Review: An Investigative Comedy Movie With No Thrill And Fun - Kerala9.com" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-07-27. Retrieved 2023-07-28.