ഗൗരി നന്ദ
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഗൗരി നന്ദ . മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നു .[1] .2010-ൽ സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് എന്ന സിനിമയിലാണ് ഗൗരി നന്ദ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് മോഹൻലാൽ നായകനായ ലോഹം , കനൽ എന്നീ സിനിമകളിലും അഭിനയിച്ചു . പൃഥ്വിരാജും,ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന 2020 ൽ ഇറങ്ങിയ സിനിമയിലെ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന സബ് ഇൻസ്‌പെക്ടറുടെ ഭാര്യയായ കണ്ണമ്മ എന്ന ശക്തയായ ആദിവാസി സ്ത്രീ കഥാപാത്രത്തിനെ അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ നേടി [2] , [3] .
ഗൗരി നന്ദ | |
---|---|
ജനനം | |
തൊഴിൽ | നടി |
സിനിമകൾ
തിരുത്തുകYear | Title | Role | Language | Director |
---|---|---|---|---|
2010 | കന്യാകുമാരി എക്സ്പ്രസ് | ഹന്നാ | മലയാളം | ടി.എസ്. സുരേഷ്ബാബു |
2014 | നിമിർന്തു നിൽ | സീത ലക്ഷ്മി | തമിഴ് | സമുദ്രക്കനി |
2015 | ചന്ദ പായ് കപിരാജ് | സീത ലക്ഷ്മി | തെലുങ്ക് | സമുദ്രക്കനി |
2015 | ലോഹം | ജാക്ക്‌ലിൻ ഫെർണാണ്ടസ് | മലയാളം | രഞ്ജിത്ത് |
2015 | കനൽ | അനാമിക | മലയാളം | എം. പത്മകുമാർ |
2017 | പഗടി ആട്ടം | ഇന്ദ്രാണി | തമിഴ് | റാം കെ . ചന്ദ്രൻ |
2020 | അയ്യപ്പനും കോശിയും | കണ്ണമ്മ | മലയാളം | സച്ചി |
സ്വകാര്യജീവിതം
തിരുത്തുകപ്രഭാകരപ്പണിക്കർ ,സതി ദമ്പതികളുടെ മകളായ ഗൗരി എറണാകുളം സ്വദേശിനിയാണ് .
അവലംബം
തിരുത്തുക- ↑ "ഗൗരി നന്ദ-". m3db.com.
- ↑ "കണ്ണമ്മ കലക്കി: ഗൗരി നന്ദ അഭിമുഖം-". www.manoramaonline.com.
- ↑ "ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം-". www.eastcoastdaily.com.