കെ.എ. ജലീൽ
കേരളത്തിലെ ഒരു വിദ്യാഭ്യാസ വിചക്ഷണനും കാലിക്കറ്റ് സർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു കെ.എ. ജലീൽ (1922-2012). ഫാറൂഖ് കോളേജ് പ്രിൻസിപ്പലായി ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു[1]. വഖഫ് ബോർഡ് അംഗമായും ചെയർമാനായും പ്രവർത്തിച്ചിരുന്നു[2]. കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുക1922-ൽ വടക്കൻ പറവൂരിൽ ജനിച്ച ജലീൽ പ്രദേശത്തുള്ള യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. ഫാറൂഖ് കോളേജിൽ അധ്യാപനമാരംഭിച്ച അദ്ദേഹം അവിടെ തന്നെ പ്രിൻസിപ്പൽ ആയി ചുമതലയേറ്റു[3][4]. 1979 മുതൽ 1983 വരെ കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിവിധങ്ങളായ സമിതികളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ "ദ ഹിന്ദു". ദ ഹിന്ദു. 12 സെപ്റ്റംബർ 2012.
- ↑ Miller, Roland E. (2015-04-27). Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity (in ഇംഗ്ലീഷ്). SUNY Press. p. 385. ISBN 978-1-4384-5601-0.
- ↑ Miller, Roland E. (2015-04-27). Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity (in ഇംഗ്ലീഷ്). SUNY Press. ISBN 978-1-4384-5601-0.
- ↑ Noorani, A. G. (2004-05-21). The Muslims of India: A Documentary Record (in ഇംഗ്ലീഷ്). Oxford University Press. ISBN 978-0-19-908774-7.