കാവ്
ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.[1] പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം[2]. ദ്രാവിഡരീതിയിലുള്ള ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ. [3] കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം എന്നാണ് പറയുക[4]. ഉത്തരകേരളത്തിൽ കാവുകൾ മുച്ചിലോട്ട് , കണ്ണങ്കാട്, മുണ്ടിയ, കോട്ടം, പള്ളിയറ എന്നീ പേരുകളിൽ അറിയപ്പെടുന്നു[2].
പേരിനു പിന്നിൽ
തിരുത്തുകബലിയിടുന്ന സ്ഥലം എന്നാണ് കാവിൻറെ അർത്ഥം.[3] ചിറുദൈവങ്ങൾക്കിടും പലി എന്നാണ് തമിഴ് ലെക്സിക്കനിൽ പറയുന്നത്. സാധാരണാർത്ഥത്തിൽ കാവ് എന്നാൽ മരക്കൂട്ടമാണ്. സാങ്കേതികാർത്ഥത്തിൽ അത് ആരാധനാസ്ഥാനമാകുന്നു. [4].
കേരളത്തിലെ കാവുകൾ
തിരുത്തുകകേരളത്തിലെ കാവുകളെ കാളിക്കാവ്, നാഗക്കാവ് എന്നിങ്ങനെ രണ്ടായി തിരിക്കാം. നാഗദേവിയും നാഗരാജനും എന്ന സങ്കല്പം വരുമ്പോൾ നാഗക്കാവ് കാളിക്കാവില്പെടുത്താം. കാളിക്കാവുകളെ അവയിലെ അനുഷ്ഠാനരൂപങ്ങളെ അടിസ്ഥാനമാക്കി പടയണിക്കാവ്, തിറയാട്ട കാവ്, മുടിയേറ്റ് കാവ്, മുടിപ്പേച്ച് കാവ്, കാളിയൂട്ട് കാവ്, തീയ്യാട്ട് കാവ്(അയ്യപ്പൻ തീയാട്ട് കാവും ഇതിൽ പെടുന്നു) പൂതൻ തിറ കാവ്, കളിയാട്ട കാവ് എന്നിങ്ങനെ വിഭജിക്കാം.
കാവ് വിവിധ ഭാഷകളിൽ
തിരുത്തുക- തമിഴ് (തമിഴ്‌നാട്) - കോവിൽകാവ്,
- കന്നഡ (കർണ്ണാടക) - ദേവറക്കാട്
- മറാഠി (മഹാരാഷ്ട്ര) - ദേവറഹാട്ട്
- ഭോജ്പൂരി (ബീഹാർ) - സാമാസ്
- മാൽവി (മദ്ധ്യപ്രദേശ്) - സർന
- രാജസ്ഥാനി (രാജസ്ഥാൻ) - ഒറാൻസ്
- ബംഗാളി (പശ്ചിമ ബംഗാൾ - ഗരിമതാൽ
- ഹിമാചലി (ഹിമാചൽ പ്രദേശ്) - ദേവോവൻ
- ആസാമി (മേഘാലയ) - ലോക്കിൻ ഹാങ്സ്
- ഇംഗ്ലീഷ് - സേക്രഡ് ഗ്രൂവ്സ്[2].
കാവുകളെക്കുറിച്ചുള്ള പഠനങ്ങൾ
തിരുത്തുകഉത്തര കേരളത്തിലെ കാവുകളെക്കുറിച്ച് ഇ. ഉണ്ണികൃഷ്ണൻ ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്[5]. കാവുകളുടെ നാശം ഒരു സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച് ജിതേഷ് മാണിയാട്ട് ഒരു പഠനം നടത്തിയിട്ടുണ്ട് [അവലംബം ആവശ്യമാണ്]. കേരളത്തിലെ കാവുകളെക്കുറിച്ച് മുന്നാർ ഡി.ഫ.ഓ. ആയിരുന്ന ഡോ. എൻ. സി. ഇന്ദുചൂഡൻ പഠനം നടത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
കാവുകളുടെ പ്രാധാന്യം
തിരുത്തുകഏഷ്യയുടെയും ആഫ്രിക്കയുടെയും ഭാഗങ്ങളിലായാണ് കാവുകൾ കൂടുതലായി കാണപ്പെടുന്നത്.[1] ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്[2]. കാവുകൾ ജൈവവൈവിധ്യം ഏറെയുള്ള ജീൻകലവറയാണ്. മൂന്നിനം ഉഭയജീവികൾ, പത്തിനം ഉരഗങ്ങൾ, എഴുപത്തിഏഴിനം പക്ഷികൾ, ഇരുപത്തിഒന്നിനം സസ്തനങ്ങൾ, അറുപത്തിയാറിനം ചിത്രശലഭങ്ങൾ, നിരവധിയിനം സസ്യങ്ങൾ തുടങ്ങിയവയെല്ലാം കാവുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു[2]. നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും[2].
ചിത്രങ്ങൾ
തിരുത്തുക-
വെണ്മണീയിലെ ശാർങ്ങക്കാവ്
-
കാവും പരികർമ്മിയും
അവലംബം
തിരുത്തുക- ↑ 1.0 1.1 "കാക്കണം കാവിനെ". മനോരമ മെട്രോ, കൊച്ചി എഡിഷൻ, പേജ് 2. 2013 സെപ്റ്റംബർ 20. Retrieved 2013 സെപ്റ്റംബർ 20.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 2.0 2.1 2.2 2.3 2.4 2.5 http://kif.gov.in/ml/index.php?option=com_content&task=view&id=308&Itemid=29
- ↑ 3.0 3.1 വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 4.0 4.1 അഴീക്കോട്, സഞ്ജീവൻ. (2007). തെയ്യത്തിലെ ജാതിവഴക്കം. കോട്ടയം: കറന്റ് ബുക്സ്. ISBN 81-240-1758-1.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ http://keralaculture.org/malayalam/gn-pilla-smaraka-endowment-awards/469