വെണ്മണി

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
വെണ്മണി

വെണ്മണി
9°08′38″N 76°21′53″E / 9.1440°N 76.3647°E / 9.1440; 76.3647
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689509
+91479
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വെണ്മണി വെറ്റില, ശാർ‍ങ്ങക്കാവ്, സെന്റ്.മേരീസ് പഴയ പള്ളി(എട്ടുനോമ്പിന് പ്രസിദ്ധം), പൂമലച്ചാൽ

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബ്ലോക്ക്,താലൂക്ക് എന്നിവയിൽ ‍പെട്ട ഒരു ഗ്രാമമാണ് വെണ്മണി. ഹിന്ദുമത ഐതിഹ്യങ്ങളനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണിത്[1]. 18.01 ച.കി.മീ. വിസ്തീർണ്ണമുള്ള വെണ്മണിയിലെ ഏകദേശ ജനസംഖ്യ 20326 ആണ്(1991ലെ കാനേഷുമാരി പ്രകാരം )[2]

ജനങ്ങൾ തിരുത്തുക

ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ പുത്തൻ തലമുറയ്ക്ക് അവസരം ലഭിച്ചതിനാൽ ആധുനികയുഗത്തിലും വെണ്മണിക്കാർ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഹൈന്ദവരും ക്രൈസ്തവരും പ്രധാന മതസ്ഥരായുള്ള ഇവിടെ മുസ്ലീങ്ങൾ ചെറിയ വിഭാഗമാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗം വെണ്മണിക്കാർ ഈ നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്.

പ്രശസ്തരായ വെണ്മണിക്കാർ

  • പ്രൊഫ.ടി.കെ ഉമ്മൻ - പദ്മശ്രീ ജേതാവ് 2008.
  • ശ്രീ. കെ.എസ് വാസുദേവശർമ്മ - പ്രമുഖ കോൺഗ്രസ് നേതാവ്.
  • ശ്രീ.രാജൻ ദാനിയൽ - കുവൈറ്റിലെ വ്യവസായ പ്രമുഖൻ.
  • ശ്രീ.ബിനു കുരിയൻ - ഏഷ്യാഡ് മെഡൽ (വെങ്കല മെഡൽ - തുഴച്ചിൽ, ഇനം -ലൈറ്റ് വെയ്റ്റ് കോക്സ്ലെസ് ഫോർ) ജേതാവ് 1998, ബാങ്കോക്ക്.

ചിത്രശാ‍ല തിരുത്തുക

അവലംബം തിരുത്തുക

  1. വെണ്മണി ഗ്രാമ പഞ്ചായത്ത്,ജനകീയാസൂത്രണം-സമഗ്രവികസനരേഖ 1996
  2. "LSGD kerala web site". Archived from the original on 2020-07-26. Retrieved 2007-08-21.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെണ്മണി&oldid=3645488" എന്ന താളിൽനിന്ന് ശേഖരിച്ചത്