കാട്ടുതുളസി (ചലച്ചിത്രം)

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാട്ടുതുളസി. എക്സൽ പ്രൊഡക്ഷനുവേണ്ടി എം. കുഞ്ചാക്കോ നിർമിച്ചതാണ് ഈ ചിത്രം. ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീ എം. കൃഷ്ണൻ നായരാണ്.. 1965 ജൂൺ 09-ന് കാട്ടുതുളസി പ്രദർശിപ്പിച്ചു തുടങ്ങി.[1]

കാട്ടുതുളസി
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
കൊട്ടാരക്കര
ബഹദൂർ
ശാരദ
ഉഷാകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി09/07/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

ഈ കഥ നടക്കുന്നത് തേയിലത്തോട്ടങ്ങൾ നിറഞ്ഞ ഒരു മലഞ്ചെരുവിലാണ് . തോട്ടം ഉടമയായ ശേഖര പിള്ളയുടെ (കൊട്ടാരക്കര ശ്രീധരൻ നായർ) മകനാണ് ചന്ദ്രൻ (സത്യൻ ). ഉന്നത വിദ്യാഭാസം കഴിഞ്ഞു മടങ്ങിയെത്തുന്ന ചന്ദ്രൻ, തോട്ടം തൊഴിലാളിയായ തുളസി (ഉഷ കുമാരി ) എന്ന യുവതിയുമായി പ്രണയത്തിലാകുന്നു. ഇതറിഞ്ഞ ശേഖര പിള്ള ചന്ദ്രന്റെ ആഗ്രഹം നടക്കില്ലെന്നും തന്റെ ആഗ്രഹപ്രകാരം വിദ്യാഭാസവും ധനശേഷിയും ഉള്ള ഒരു പെൺകുട്ടിയെ മാത്രമേ കല്യാണം കഴിക്കാവൂ എന്നും തീർത്തു പറയുന്നു. തന്റെ തീരുമാനം ഉറച്ചതാണെന്നും, തുളസിയെ മാത്രമേ കല്യാണം കഴിക്കൂ എന്നും ചന്ദ്രനും പറയുന്നു.

വ്യാപാര ആവശ്യങ്ങൾക്കായി ചന്ദ്രൻ ദൂര യാത്ര പോയ തക്കത്തിന് തുളസിയെ ഇല്ലാതാക്കാൻ ശേഖര പിള്ള തീരുമാനിക്കുന്നു. ശേഖരപിള്ളയുടെ കിങ്കരന്മാരാൽ ആക്രമിക്കപ്പെട്ട തുളസി ഒരു കുന്നിൻ മുകളിൽ നിന്നും താഴേക്ക് വീഴുന്നു. തുളസി മരണപ്പെട്ടു എന്ന വാർത്ത അവിടെയാകെ പരക്കുന്നു.

കുന്നിൻ ചരിവിൽ താമസിക്കുന്ന ഗോത്ര വർഗക്കാർ തുളസിയെ രക്ഷിക്കുകയും അവരുടെ സംരക്ഷണത്തിൽ താമസിപ്പിക്കുകയും ചെയ്യുന്നു.

യാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന ചന്ദ്രൻ തുളസിയുടെ മരണവാർത്ത കേട്ട് മാനസിക രോഗിയായിത്തീരുന്നു. ഇതിനിടയിൽ ലളിത (ശാരദ ) എന്ന യുവതിയെക്കൊണ്ട് ശേഖരപിള്ള ചന്ദ്രനെ വിവാഹം കഴിപ്പിക്കുന്നു. ചിത്തഭ്രമം ബാധിച്ച ചന്ദ്രനെ ലളിത ശുശ്രൂഷിക്കുന്നു.

തന്റെ പ്രിയതമനായ ചന്ദ്രനെ കാണാൻ എല്ലാ ദിവസവും രാത്രി തന്റെ വളർത്തു നായയുമായി തുളസി ബംഗ്ലാവിലേക്കു വരുന്നു. ഇത് മരിച്ചു പോയ തുളസിയുടെ പ്രേതമാണെന്നാണ് ആളുകളുടെ വിശ്വാസം.

ഇതിന്റെ സത്യാവസ്ഥ കണ്ടെത്താൻ ലളിത തീരുമാനിക്കുന്നു. തുളസിയുടെ തിരോധാനത്തിന്റെ കാരണവും രാത്രിയിൽ വരുന്ന പ്രേതത്തിന്റെ യാഥാർഥ്യവും അവൾ മനസ്സിലാക്കുന്നു.

രോഗിയായ ചന്ദ്രനെ കാണാൻ തുളസിയെ ലളിത ബംഗ്ളാവിലേക്കു കൂട്ടി കൊണ്ട് വരുന്നു. മരിച്ചെന്നു കരുതുന്ന തുളസിയെ ആകസ്മികമായി കണ്ട ചന്ദ്രന് ഹൃദയ സ്തംഭനം കാരണം മരണം സംഭവിക്കുന്നു. ഇതിന്റെ ഉത്തരവാദി താനാണെന്ന കുറ്റബോധത്താൽ തുളസി കുന്നിൻ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു.

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക