കുംഭകോണം സ്വദേശിയായ ഉഷാകുമാരി സാമാന്യ വിദ്യാഭ്യാസം നേടിയശേഷം ശാസ്ത്രീയ നൃത്തം അഭ്യസിച്ചു. ഇവരുടെ ശരിയായ പേര് ശാന്തി എന്നാണ്.

ഉഷാകുമാരി
ജനനം
തൊഴിൽഅഭിനേത്രി

ജീവിതരേഖ തിരുത്തുക

പ്രസിദ്ധ തമിഴ് ചലച്ചിത്ര നിർമാതാവായ ശ്രീധരാണ് തന്റെ വെണ്ണിറ ആടൈ എന്ന വർണ്ണ ചിത്രത്തിലൂടെ നിർമ്മല എന്ന പേരിൽ ഇവരെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. കുഞ്ചാക്കോയാകട്ടെ തന്റെ കാട്ടുതുളസി എന്ന ചിത്രത്തിലൂടെ ഇവരെ ഉഷാകുമാരി എന്ന പേരിൽ മലയാളചലച്ചിത്ര രംഗത്തേക്കു പിടിച്ചുകയറ്റി. ഈ നടി ഇതിനോടകം നിരവധി മലയാളചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചുകഴിഞ്ഞു.[1]

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

 1. കാട്ടുതുളസി - 1965
 2. ചേട്ടത്തി - 1965
 3. കള്ളിപ്പെണ്ണ് - 1966
 4. സ്റ്റേഷൻ മാസ്റ്റർ - 1966
 5. ജീവിക്കാൻ അനുവദിക്കൂ - 1967
 6. രമണൻ - 1967
 7. ഇരുട്ടിന്റെ ആത്മാവ് - 1967
 8. എൻ.ജി.ഒ. - 1967
 9. തളിരുകൾ - 1967
 10. മാടത്തരുവി - 1967
 11. സഹധർമ്മിണി - 1967
 12. യക്ഷി - 1968
 13. പുന്നപ്രവയലാർ ‌- 1968
 14. വിലക്കപ്പെട്ട ബന്ധങ്ങൾ‌ - 1969
 15. കൂട്ടുകുടുംബം - 1969
 16. ജന്മഭൂമി - 1969
 17. ക്രോസ് ബൽറ്റ് - 1970
 18. ഭീകര നിമിഷങ്ങൾ - 1970
 19. ദത്തുപുത്രൻ - 1970
 20. പഞ്ചവൻകാട് - 1971
 21. ലോറാ നീ എവിടെ - 1971
 22. മറവിൽ തിരിവ് സൂക്ഷിക്കുക - 1972
 23. ജീസസ് - 1973
 24. തനിനിറം - 1973
 25. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു - 1973
 26. ആശാചക്രം - 1973
 27. പാവങ്ങൾ പെണ്ണുങ്ങൾ -1973
 28. ദുർഗ്ഗ - 1974
 29. സുപ്രഭാതം - 1974
 30. ആരണ്യകാണ്ഡം - 1975
 31. ഞാൻ നിന്നെ പ്രേമിക്കുന്നു - 1975
 32. തോമാശ്ലീഹാ - 1975
 33. മാനിഷാദ - 1975
 34. അംബ അംബിക അംബാലിക - 1976
 35. ശ്രീ മുരുകൻ - 1977
 36. ഗുരുവായൂർ കേശവൻ - 1977
 37. തച്ചോളി അമ്പു - 1978
 38. ഹേമന്തരാത്രി - 1978
 39. വെല്ലുവിളി - 1978
 40. ചക്രായുധം - 1978
 41. രണ്ടിലൊന്ന് - 1978
 42. രണ്ടു ജന്മം - 1978
 43. ഇനിയും കാണാം - 1979
 44. പുതിയ വെളിച്ചം - 1979
 45. ഭക്ത ഹനുമാൻ - 1980
 46. കാന്തവലയം - 1980
 47. അശ്വരഥം - 1980
 48. കിലുങ്ങാത്ത ചങ്ങലകൾ - 1981
 49. പൂമരത്തണലിൽ - 1997
 50. ഷാർജ ടു ഷർജ - 2001

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉഷാകുമാരി&oldid=3096406" എന്ന താളിൽനിന്ന് ശേഖരിച്ചത്