കല്ലൻതുമ്പി
തുമ്പികളിൽ ശക്തരായ തുമ്പികളുടെ വിഭാഗമാണ് കല്ലൻ തുമ്പികൾ (അനിസോപ്‌റ്ററ - Anisoptera - Dragonflies). ഇരിക്കുമ്പോൾ നിവർത്തിപ്പിടിക്കുന്ന ചിറകുകളും ശക്തമായ ശരീരവുമാണ് ഇവയുടെ പ്രത്യേകത. ആഗോളമായി 3000-ൽപ്പരം വ്യത്യസ്ത ഇനങ്ങൾ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്.[2][3] കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 67 ഇനം കല്ലൻ തുമ്പികളാണുള്ളത്. സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae), മലമുത്തൻ തുമ്പികൾ (Chlorogomphidae), മരതകക്കണ്ണന്മാർ (Corduliidae), കടുവത്തുമ്പികൾ (Gomphidae), നീർമുത്തന്മാർ (Libellulidae), നീർക്കാവലന്മാർ (Macromiidae), കോമരത്തുമ്പികൾ (Synthemistidae) എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന കല്ലൻതുമ്പി കുടുംബങ്ങൾ.[4]
കല്ലൻതുമ്പികൾ | |
---|---|
Yellow-winged Darter | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Epiprocta |
Infraorder: | Anisoptera Selys, 1854[1] |
Families | |
പ്രോട്ടോഡോണാറ്റയിലെ വളരെ വലിയ ഇനം പൂർവ്വികരുടെ ഫോസിലുകൾ 325 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അപ്പർ കാർബോണിഫറസ് പാറകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് 750 മില്ലീമീറ്റർ (30 ഇഞ്ച്) വരെ ചിറകുകൾ ഉണ്ടായിരുന്നു. ഇതിൽ മൂവായിരത്തോളം ഇനങ്ങളുണ്ട്. മിക്കതും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. മിതശീതോഷ്ണ പ്രദേശങ്ങളിൽ ഇവയുടെ ഇനം കുറവാണ്. തണ്ണീർത്തടങ്ങളുടെ ആവാസവ്യവസ്ഥയുടെ നഷ്ടം ലോകമെമ്പാടുമുള്ള കല്ലൻതുമ്പികൾക്ക് ഭീഷണിയാണ്.
ജലത്തിലെ ലാർവ ഘട്ടത്തിൽ കല്ലൻതുമ്പികൾ വേട്ടക്കാരാണ്. അവ നിംപ്‌സ്, നയാഡ്സ് കൂടാതെ മുതിർന്നവർ എന്നും അറിയപ്പെടുന്നു. ജീവിതത്തിന്റെ കുറേ വർഷങ്ങൾ ശുദ്ധജലത്തിൽ ജീവിക്കുന്ന നിംപുകളായി ചെലവഴിക്കുന്നു. മുതിർന്നവർ കുറച്ച് ദിവസങ്ങളോ ആഴ്ചയോ കാണുന്നു. വേഗതയോടെയും ചുറുചുറുക്കോടെയും പറക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ചിലപ്പോൾ സമുദ്രങ്ങളിൽ ഉടനീളം കുടിയേറുന്ന കല്ലൻതുമ്പികൾ പലപ്പോഴും വെള്ളത്തിനടുത്താണ് താമസിക്കുന്നത്. പരോക്ഷ ബീജസങ്കലനം, വൈകിയുള്ള ബീജസങ്കലനം, സ്പേം മത്സരം എന്നിവ ഉൾപ്പെടുന്ന സവിശേഷമായതും സങ്കീർണ്ണവുമായ പുനരുൽപാദന രീതി അവയ്ക്ക് ഉണ്ട്. മൺപാത്രങ്ങൾ, പാറ പെയിന്റിംഗുകൾ, പ്രതിമകൾ, ആർട്ട് നൊവൊ ജ്വല്ലറി തുടങ്ങിയ കലാസൃഷ്ടികളിൽ കല്ലൻതുമ്പികളെ മനുഷ്യ സംസ്കാരത്തിൽ പ്രതിനിധീകരിക്കുന്നു. ജപ്പാനിലെയും ചൈനയിലെയും പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇവയെ ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ ഭക്ഷണത്തിനായി പിടിക്കുന്നു. ജപ്പാൻകാരിലെ ധൈര്യം, കരുത്ത്, സന്തോഷം എന്നിവയുടെ പ്രതീകങ്ങളാണ് ഇവ. എന്നാൽ യൂറോപ്യൻ നാടോടിക്കഥകളിൽ ഇവയെ ദുഷിച്ചതായി കണക്കാക്കുന്നു. ടെന്നീസൺ പ്രഭുവിന്റെ കവിതയിലും എച്ച്. ഇ. ബേറ്റ്സിന്റെ ഗദ്യത്തിലും ഇവയുടെ തിളക്കമുള്ള നിറങ്ങളും ചടുലമായ പറക്കലും പ്രശംസിക്കപ്പെടുന്നു.
പരിണാമം
തിരുത്തുകകല്ലൻതുമ്പികളും അവയുടെ ബന്ധുക്കളും ഒരു പുരാതന വിഭാഗമാണ്. 325 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള യൂറോപ്പിലെ കാർബോണിഫെറസ് ഘട്ടത്തിലെതാണ് മെഗാനിസൊപ്റ്റെറയുടെ ഏറ്റവും പഴയ ഫോസിലുകൾ. ഇതുവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ പ്രാണികളെ ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പായിരുന്നു ഇത്. ആദ്യകാല മെഗാന്യൂറോപ്സിസിൽ നിന്നുള്ള മെഗാനൂറോപ്സിസ് പെർമിയാനയുടെ ചിറകുകൾ തമ്മിലുള്ള നീളം 750 മില്ലീമീറ്ററായിരുന്നു.[6] അവയുടെ ഫോസിൽ റെക്കോർഡ് അവസാനിക്കുന്നത് ഏകദേശം 247 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പെർമിയൻ ട്രയാസിക് വംശനാശത്തൊടെയാണ്.
ആധുനിക ഓഡൊനാറ്റയുടെ മുൻഗാമികളെ പനോഡൊണാറ്റ എന്ന ക്ലേഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ബേസൽ സൈഗോപ്റ്റെറ (സൂചിത്തുമ്പി), അനിസോപ്റ്റെറ (യഥാർത്ഥ കല്ലൻതുമ്പി) എന്നിവ ഉൾപ്പെടുന്നു.[7] ഇന്ന് ലോകമെമ്പാടും ഏകദേശം 3000 ഇനം ജീവികളുണ്ട്.[8][9]
അനിസോപ്റ്റെറൻ കുടുംബങ്ങളുടെ ബന്ധം 2013 വരെ പൂർണ്ണമായി പരിഹരിച്ചിട്ടില്ല. എന്നാൽ കോർഡുലിഡേ ഒഴികെ എല്ലാ കുടുംബങ്ങളും മോണോഫൈലെറ്റിക് ആണ്. മറ്റെല്ലാ അനിസോപ്റ്റെറയുടെയും സിസ്റ്റർ ടാക്സോണാണ് ഗോംഫിഡെ. ഓസ്ട്രോപെറ്റാലിഡേ, ഈഷ്നോയിഡയുടെ സിസ്റ്റർ ടാക്സോണും ക്ലോറോഗോംഫിഡെ, ക്ലേഡിന്റെ സിസ്റ്റർ ടാക്സോണുമാണ്. അതിൽ സിന്തമിസ്റ്റിഡേയും ലിബെല്ലുലിഡയും ഉൾപ്പെടുന്നു.[10] ക്ലാഡോഗ്രാമിൽ ഇടവിട്ട വരികൾ പരിഹരിക്കപ്പെടാത്ത ബന്ധങ്ങളെ സൂചിപ്പിക്കുന്നു:
Anisoptera |
| |||||||||||||||||||||||||||||||||||||||||||||||||||||||||
വിതരണവും വൈവിധ്യവും
തിരുത്തുക2010-ൽ 3012 ഇനം കല്ലൻതുമ്പികൾ അറിയപ്പെട്ടിരുന്നു. ഇവ 11 കുടുംബങ്ങളിലായി 348 ജനുസുളായി തിരിച്ചിരിക്കുന്നു. ജൈവ-ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിലെ വൈവിധ്യത്തിന്റെ വിതരണം ചുവടെ സംഗ്രഹിച്ചിരിക്കുന്നു (ലോക സംഖ്യകൾ സാധാരണയായി ആകെത്തുകയല്ല. കാരണം ജീവിവർഗങ്ങളിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു).[11]
കുടുംബം | ഓറിയന്റൽ | നിയോട്രോപിക്കൽ | ഓസ്ട്രേലേഷ്യൻ | അഫ്രോട്രോപ്പിക്കൽ | പാലിയാർക്റ്റിക് | നിയർട്ടിക് | പസഫിക് | ആഗോളം |
---|---|---|---|---|---|---|---|---|
സൂചിവാലൻ കല്ലൻതുമ്പികൾ | 149 | 129 | 78 | 44 | 58 | 40 | 13 | 456 |
ഓസ്ട്രോപെറ്റാലിഡേ | 7 | 4 | 11 | |||||
പെറ്റാലൂറിഡേ | 1 | 6 | 1 | 2 | 10 | |||
കടുവത്തുമ്പികൾ | 364 | 277 | 42 | 152 | 127 | 101 | 980 | |
മലമുത്തൻ തുമ്പികൾ | 46 | 5 | 47 | |||||
കോർഡ്യൂലെഗാസ്ട്രിഡേ | 23 | 1 | 18 | 46 | ||||
നിയോപെറ്റാലിഡേ | 1 | 1 | ||||||
മരതകക്കണ്ണന്മാർ | 23 | 20 | 33 | 6 | 18 | 51 | 12 | 154 |
നീർമുത്തന്മാർ | 192 | 354 | 184 | 251 | 120 | 105 | 31 | 1037 |
നീർക്കാവലന്മാർ | 50 | 2 | 17 | 37 | 7 | 10 | 125 | |
കോമരത്തുമ്പികൾ | 37 | 9 | 46 | |||||
ഇൻസേടി സെഡിസ് | 37 | 24 | 21 | 15 | 2 | 99 |
അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കല്ലൻതുമ്പികൾ വസിക്കുന്നു. നിയന്ത്രിത വിതരണങ്ങളുള്ള സൂചിത്തുമ്പികൾക്ക് വിപരീതമായി ചില ജനുസുകളും ഇനങ്ങളും ഭൂഖണ്ഡങ്ങളിൽ വ്യാപിക്കുന്നു. ഉദാഹരണത്തിന് റിയോണെഷ്ന മൾട്ടികളർ വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും വസിക്കുന്നു.[12] അനക്സ് കല്ലൻതുമ്പികൾ അമേരിക്കയിലുടനീളം ന്യൂഫൗണ്ട്‌ലാൻഡ് മുതൽ തെക്ക് അർജന്റീനയിലെ ബഹിയ ബ്ലാങ്ക വരെയും യൂറോപ്പിലുടനീളവും മധ്യേഷ്യ, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും വസിക്കുന്നു.[13]
ലോകത്തിലെ ഏറ്റവും വ്യാപകമായ കല്ലൻതുമ്പി ഇനമാണ് തുലാത്തുമ്പി എന്ന പന്താല ഫ്ലേവ്സെൻസ് (Pantala flavescens). സാർവ്വദേശിയമായി ഇവ ഭൂഖണ്ഡങ്ങളിലെ മിക്ക ചൂടുള്ള പ്രദേശങ്ങളിലും കാണപ്പെടുന്നു. മിക്ക അനീസോപ്റ്റെറ ഇനങ്ങളും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വസിക്കുന്നത്. മിതശീതോഷ്ണ പ്രദേശങ്ങളിൽ ഇവ വളരെ കുറവാണ്. [14]
പദോൽപത്തി
തിരുത്തുക1854-ൽ സെലിസ് തുമ്പികളെ കല്ലൻ തുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera) എന്നിങ്ങനെ രണ്ടായി തരം തിരിച്ചു.[1] ἄνισος എന്ന ഗ്രീക്ക് പദത്തിന് "അസമമായ" എന്നും πτερόν എന്ന ഗ്രീക്ക് പദത്തിന് "ചിറക്" എന്നുമാണ് അർത്ഥം. കല്ലൻ തുമ്പികളുടെ പിൻചിറകുകൾ മുൻചിറകുകളെ അപേക്ഷിച്ചു വീതി കൂടിയവയാണ് എന്ന് സൂചിപ്പിക്കാനാകണം കല്ലൻ തുമ്പികൾക്ക് Anisoptera എന്ന പേര് നൽകിയത്.[1]
മികച്ച വേട്ടക്കാരും പറക്കുന്ന ജീവികളുമായതുകൊണ്ടാകാം ഇംഗ്ലീഷിൽ ഡ്രാഗൺഫ്‌ളൈസ് എന്നു വിളിക്കുന്നത്. ഉറച്ച ശരീരഘടനയുള്ളതുകൊണ്ട് മലയാളത്തിൽ കല്ലൻ തുമ്പികൾ എന്നും വിളിക്കുന്നു.[15]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Selys-Longchamps, E. (1854). Monographie des caloptérygines (in ഫ്രഞ്ച്). Brussels and Leipzig: C. Muquardt. pp. 1–291 [1-2]. doi:10.5962/bhl.title.60461.
- ↑ V.J. Kalkman, V. Clausnitzer, K.B. Dijkstra, A.G. Orr, D.R. Paulson, J. van Tol (2008). E. V. Balian, C. Lévêque, H. Segers & K. Martens (ed.). "Freshwater Animal Diversity Assessment - Global diversity of dragonflies (Odonata) in freshwater" (PDF). Hydrobiologia. 595 (1): 351–363. doi:10.1007/s10750-007-9029-x. Archived from the original (PDF) on 2015-09-06. Retrieved 2018-11-27.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
- ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. ISBN 9788181714954.
- ↑ The Biology of Dragonflies. CUP Archive. 2018-10-13. p. 324. GGKEY:0Z7A1R071DD.
No Dragonfly at present existing can compare with the immense Meganeura monyi of the Upper Carboniferous, whose expanse of wing was somewhere about twenty-seven inches.
- ↑ Resh, Vincent H.; Cardé, Ring T. (22 July 2009). Encyclopedia of Insects. Academic Press. p. 722. ISBN 978-0-08-092090-0.
- ↑ Grimaldi, David; Engel, Michael S. (2005). Evolution of the Insects. Cambridge University Press. pp. 175–187.
- ↑ Zhang, Z.-Q. (2011). "Phylum Arthropoda von Siebold, 1848 In: Zhang, Z.-Q. (Ed.) Animal biodiversity: An outline of higher-level classification and survey of taxonomic richness" (PDF). Zootaxa. 3148: 99–103.
- ↑ Dunkle, Sidney W. (2000). Dragonflies Through Binoculars: a field guide to the dragonflies of North America. Oxford University Press. ISBN 978-0-19-511268-9.
- ↑ Blanke, Alexander; Greve, Carola; Mokso, Rajmund; Beckmann, Felix; Misof, Bernhard (July 2013). "An updated phylogeny of Anisoptera including formal convergence analysis of morphological characters" (PDF). Systematic Entomology. 38 (3): 474–490. doi:10.1111/syen.12012.
- ↑ Suhling, F.; Sahlén, G.; Gorb, S.; Kalkman, V.J.; Dijkstra, K-D.B.; van Tol, J. (2015). "Order Odonata". In Thorp, James; Rogers, D. Christopher (eds.). Ecology and general biology. Thorp and Covich's Freshwater Invertebrates (4 ed.). Academic Press. pp. 893–932. ISBN 9780123850263.
- ↑ Bybee, Seth (May 2012) [August 2005]. "Featured Creatures: dragonflies and damselflies". University of Florida. Retrieved 26 February 2015.
- ↑ Garrison, Rosser W.; Ellenrieder, Natalia von; Louton, Jerry A. (16 August 2006). Dragonfly Genera of the New World: An Illustrated and Annotated Key to the Anisoptera. JHU Press. p. 40. ISBN 978-0-8018-8446-7.
- ↑ Powell 1999, പുറം. 9.
- ↑ David V Raju, Kiran CG (2013). കേരളത്തിലെ തുമ്പികൾ. Kottayam: TIES. p. 12. ISBN 978-81-920269-1-6.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Tree of Life Odonata Archived 2010-11-21 at the Wayback Machine.
- കല്ലൻതുമ്പി ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Identification key to dragonflies found in Ireland Archived 2010-11-17 at the Wayback Machine.
- British Dragonfly Society[പ്രവർത്തിക്കാത്ത കണ്ണി]
- Dragonflies and Damselflies (Odonata) of the United States
- Phaon (Pinhey's Heritage African Odonata Network)
- Dragonflies and damselflies on the UF / IFAS Featured Creatures Web site
- Photos of dragonflies from Asia-dragonfly.net Archived 2010-12-01 at the Wayback Machine., Africa-dragonfly.net Archived 2009-03-29 at the Wayback Machine., America-Dragonfly.net Archived 2010-12-22 at the Wayback Machine., Libellulasman.com Archived 2018-12-26 at the Wayback Machine. and Odonata.su
- list of field guides to dragonflies Archived 2010-06-03 at the Wayback Machine., from the International Field Guides Database