കടുവത്തുമ്പികൾ
കല്ലൻതുമ്പികളിൽപ്പെടുന്ന ഒരു കുടുംബമാണ് കടുവത്തുമ്പികൾ (Gomphidae). 90 ഓളം ജനുസുകളിലായി ഏതാണ്ട് 900 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. വാലിന്റെ അറ്റം ഒരുണ്ട ഒരു വടിയെ ഓർമ്മിപ്പിക്കുന്നതിനാൽ ഇവയെ പൊതുവേ ക്ലബ്‌റ്റെയിൽസ് എന്നു വിളിക്കുന്നു. പെൺതുമ്പികളിൽ ഇതത്ര വ്യത്യസ്തമായി കാണാനാവില്ല, ചില സ്പീഷിസുകളിൽ തീരെ കാണാനുമില്ല.
നാട്ടുകടുവ Ictinogomphus rapax | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Gomphidae
|
സവിശേഷതകൾ
തിരുത്തുകചെറിയ, വേറിട്ടുനിൽക്കുന്ന കൂട്ടക്കണ്ണുകൾ. മറ്റു പല വിഭാഗങ്ങളിലെ തുമ്പികൾക്ക് ഉള്ളതുപോലെ തിളങ്ങുന്ന ലോഹനിറങ്ങൾ ഇവയ്ക്ക് ഇല്ല.[1] പ്രായപൂർത്തിയായവയ്ക്ക് 40 മുതൽ 70 വരെ മില്ലീമീറ്റർ നീളമുണ്ടാവും.
ചെറുദൂരങ്ങളിൽ വൻവേഗതയോടെ പറക്കുന്നവയാണ് ഇവ. പറക്കുന്ന പ്രാണികളെ പിടിക്കാനായി വിശ്രമിച്ചുകാത്തിരിക്കുകയാണ് ചെയ്യാറ്. നിലത്തുവിശ്രമിക്കുകയോ വയർ തൂക്കിയിട്ട് ഇലകളിൽ ഇരിക്കുകയോ ചെയ്യും, വലിയ സ്പീഷിസുകൾ വയർ തൂക്കിയിട്ട് കിടക്കുകയോ ഇലകളിൽ വിശ്രമിക്കുകയോ ചെയ്യും.[1]
മിക്ക കടുവത്തുമ്പികളും അരുവികളിലും നദികളിലും തടാകങ്ങളിലുമാണ് ഇരതേടുന്നത്.[2]
ചിത്രശാല
തിരുത്തുക-
Gomphidae wing structure: Note the similar-sized triangles of the front and hind wings and the widely separate eyes.
-
Pair of yellow-striped hunters mating
-
Common clubtail, Ictinogomphus rapax
-
Gomphus vulgatissimus, showing the "clubbed" abdomen characteristic of the family
-
The common clubtail Gomphus vulgatissimus head with widely separated eyes
-
Paragomphus lineatus, male
-
Paragomphus lineatus, female
ജനുസുകൾ
തിരുത്തുകകേരളത്തിൽ കാണുന്ന കടുവാതുമ്പികൾ
തിരുത്തുകപതിനേഴ് ജീനസുകളിലായി 20 സ്പീഷീസുകളാണ് ഈ കുടുംബത്തിലെ അംഗങ്ങളായി കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്[3].
- Acrogomphus fraseri (പൊക്കൻ കടുവ)
- Burmagomphus laidlawi (ചതുരവാലൻ കടുവ)
- Burmagomphus pyramidalis (പുള്ളി ചതുരവാലൻ കടുവ)
- Cyclogomphus flavoannulatus (മഞ്ഞ വിശറിവാലൻ കടുവ)
- Cyclogomphus heterostylus (വിശറിവാലൻ കടുവ)
- Davidioides martini (സൈരന്ധ്രിക്കടുവ)
- Gomphidia kodaguensis (പുഴക്കടുവ)
- Heliogomphus promelas (കൊമ്പൻ കടുവ)
- Ictinogomphus rapax (നാട്ടുകടുവ)
- Lamelligomphus nilgiriensis (നീലഗിരി നഖവാലൻ)
- Macrogomphus wynaadicus (വയനാടൻ കടുവ)
- Megalogomphus hannyngtoni (പെരുവാലൻ കടുവ)
- Megalogomphus superbus (ചോര പെരുവാലൻ കടുവ)
- Melligomphus acinaces (കുറു നഖവാലൻ)
- Merogomphus longistigma (പുള്ളിവാലൻ ചോലക്കടുവ)
- Merogomphus tamaracherriensis (മലബാർ പുള്ളിവാലൻ ചോലക്കടുവ)
- Microgomphus souteri (കടുവാച്ചിന്നൻ)
- Nychogomphus striatus (വരയൻ നഖവാലൻ)
- Onychogomphus malabarensis (വടക്കൻ നഖവാലൻ)
- Paragomphus lineatus (ചൂണ്ടവാലൻ കടുവ)
അവലംബം
തിരുത്തുക- ↑ 1.0 1.1 Paulson, Dennis (2009). Dragonflies and Damselflies of the West. Princeton University Press. p. 237. ISBN 1-4008-3294-2.
- ↑ John L. Capinera (2008). Encyclopedia of Entomology. Springer Science & Business Media. p. 1245. ISBN 978-1-4020-6242-1.
- ↑ Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. 4849. Magnolia Press, Auckland, New Zealand: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Gomphidae at Wikimedia Commons
- Gomphidae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.