കല്ലൻതുമ്പികളിൽപ്പെടുന്ന ഒരു കുടുംബമാണ് കടുവത്തുമ്പികൾ (Gomphidae). 90 ഓളം ജനുസുകളിലായി ഏതാണ്ട് 900 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. വാലിന്റെ അറ്റം ഒരുണ്ട ഒരു വടിയെ ഓർമ്മിപ്പിക്കുന്നതിനാൽ ഇവയെ പൊതുവേ ക്ലബ്‌റ്റെയിൽസ് എന്നു വിളിക്കുന്നു. പെൺതുമ്പികളിൽ ഇതത്ര വ്യത്യസ്തമായി കാണാനാവില്ല, ചില സ്പീഷിസുകളിൽ തീരെ കാണാനുമില്ല.

നാട്ടുകടുവ
Ictinogomphus rapax
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Gomphidae

സവിശേഷതകൾ

തിരുത്തുക

ചെറിയ, വേറിട്ടുനിൽക്കുന്ന കൂട്ടക്കണ്ണുകൾ. മറ്റു പല വിഭാഗങ്ങളിലെ തുമ്പികൾക്ക് ഉള്ളതുപോലെ തിളങ്ങുന്ന ലോഹനിറങ്ങൾ ഇവയ്ക്ക് ഇല്ല.[1] പ്രായപൂർത്തിയായവയ്ക്ക് 40 മുതൽ 70 വരെ മില്ലീമീറ്റർ നീളമുണ്ടാവും.

ചെറുദൂരങ്ങളിൽ വൻവേഗതയോടെ പറക്കുന്നവയാണ് ഇവ. പറക്കുന്ന പ്രാണികളെ പിടിക്കാനായി വിശ്രമിച്ചുകാത്തിരിക്കുകയാണ് ചെയ്യാറ്. നിലത്തുവിശ്രമിക്കുകയോ വയർ തൂക്കിയിട്ട് ഇലകളിൽ ഇരിക്കുകയോ ചെയ്യും, വലിയ സ്പീഷിസുകൾ വയർ തൂക്കിയിട്ട് കിടക്കുകയോ ഇലകളിൽ വിശ്രമിക്കുകയോ ചെയ്യും.[1]

മിക്ക കടുവത്തുമ്പികളും അരുവികളിലും നദികളിലും തടാകങ്ങളിലുമാണ് ഇരതേടുന്നത്.[2]

ചിത്രശാല

തിരുത്തുക

ജനുസുകൾ

തിരുത്തുക

കേരളത്തിൽ കാണുന്ന കടുവാതുമ്പികൾ

തിരുത്തുക

പതിനേഴ് ജീനസുകളിലായി 20  സ്പീഷീസുകളാണ് ഈ കുടുംബത്തിലെ അംഗങ്ങളായി കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്[3].

  1. Acrogomphus fraseri (പൊക്കൻ കടുവ)
  2. Burmagomphus laidlawi (ചതുരവാലൻ കടുവ)
  3. Burmagomphus pyramidalis (പുള്ളി ചതുരവാലൻ കടുവ)
  4. Cyclogomphus flavoannulatus (മഞ്ഞ വിശറിവാലൻ കടുവ)
  5. Cyclogomphus heterostylus (വിശറിവാലൻ കടുവ)
  6. Davidioides martini (സൈരന്ധ്രിക്കടുവ)
  7. Gomphidia kodaguensis (പുഴക്കടുവ)
  8. Heliogomphus promelas (കൊമ്പൻ ക‌‌‌ടുവ)
  9. Ictinogomphus rapax (നാട്ടുകടുവ)
  10. Lamelligomphus nilgiriensis (നീലഗിരി നഖവാലൻ)
  11. Macrogomphus wynaadicus (വയനാടൻ കടുവ)
  12. Megalogomphus hannyngtoni (പെരുവാലൻ കടുവ)
  13. Megalogomphus superbus (ചോര പെരുവാലൻ കടുവ)
  14. Melligomphus acinaces (കുറു നഖവാലൻ)
  15. Merogomphus longistigma (പുള്ളിവാലൻ ചോലക്കടുവ)
  16. Merogomphus tamaracherriensis (മലബാർ പുള്ളിവാലൻ ചോലക്കടുവ)
  17. Microgomphus souteri (കടുവാച്ചിന്നൻ)
  18. Nychogomphus striatus (വരയൻ നഖവാലൻ)
  19. Onychogomphus malabarensis (വടക്കൻ നഖവാലൻ)
  20. Paragomphus lineatus (ചൂണ്ടവാലൻ കടുവ)
  1. 1.0 1.1 Paulson, Dennis (2009). Dragonflies and Damselflies of the West. Princeton University Press. p. 237. ISBN 1-4008-3294-2.
  2. John L. Capinera (2008). Encyclopedia of Entomology. Springer Science & Business Media. p. 1245. ISBN 978-1-4020-6242-1.
  3. Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. 4849. Magnolia Press, Auckland, New Zealand: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടുവത്തുമ്പികൾ&oldid=3455994" എന്ന താളിൽനിന്ന് ശേഖരിച്ചത്