സൂചിവാലൻ കല്ലൻതുമ്പികൾ

കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae). ഏറ്റവും വലിപ്പമുള്ള തുമ്പികൾ ഈ കുടുംബത്തിൽ ഉള്ളവരാണ്. തുമ്പികളിലെതന്നെ ഏറ്റവും വേഗത്തിൽ പറക്കുന്നവരും ഈ കുടുംബത്തിലെ അംഗങ്ങളാണ്.

നീലരാജൻ
Blue Darner
Wyn dragonfly.jpg
വയനാട്ടിൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
Aeshnidae
Mangrove darner
Coryphaeschna viriditas
Grand Cayman

വിവരണംതിരുത്തുക

Aeshna യും Anax  ഉം ലോകത്തെങ്ങും കാണപ്പെടുന്ന ജനുസുകളാണ്. 125 മില്ലീമീറ്റർ വീതിയുള്ള ആഫ്രിക്കയിൽ കാണുന്ന Anax tristis ലോകത്തിലെ തന്നെ ഏറ്റവും വലിയ തുമ്പികളിൽ ഒന്നാണ്. പല Anax സ്പീഷീസുകളും ദീർഘ ദൂരം ദേശാടനം നടത്തുന്ന തുമ്പികളാണ്. നാലു ശക്തിയേറിയ ചിറകുകളുമായി മുതിർന്ന തുമ്പികൾ നിർത്താതെ പറക്കുന്നു. മുന്നോട്ടും പിന്നോട്ടും കീഴോട്ടുമെല്ലാം പറക്കാൻ കഴിയുന്നവരാണിവർ. ചിറകുകൾ എപ്പോഴും തിരശ്ചീനമായിരിക്കും. ഈ കുടുംബത്തെ ആഷ്നിഡേയും ടെലെഫ്ലെബീഡെയും ആക്കി മാറ്റാൻ ഒരു നിർദ്ദേശം ഉണ്ടാക്കിയിട്ടുണ്ട്.[1]

വളരെ വലിയ കണ്ണുകളാണ് ഈ കുടുംബത്തിലെ തുമ്പികൾക്കുള്ളത്.  ശിരസ്സിന്റെ ഭൂരിഭാഗം സ്ഥലവും അപഹരിച്ചിരിക്കുന്ന കണ്ണുകൾ ശിരസ്സിന്റെ മധ്യത്തിൽ പരസ്പരം തൊട്ടിരിക്കുന്ന വിധത്തിൽ കാണപ്പെടുന്നു.  നേർത്ത് നീളമേറിയ ഉദരത്തിൽ നീല അല്ലെങ്കിൽ പച്ച നിറത്തിലുള്ള അടയാളങ്ങൾ കാണാം.  ഈ കുടുംബത്തിലെ തുമ്പികളുടെ ചിറകുകൾ കൂടുതലും സുതാര്യമാണ് (എന്നിരുന്നാലും നിറവ്യത്യാസത്തോട് കൂടിയ പിൻചിറകുകൾ ഉള്ള തുമ്പികളും ഈ കുടുംബത്തിൽ ഉണ്ട്) [2].

ഈ കുടുംബത്തിലെ പെൺതുമ്പികളിൽ സൂചിത്തുമ്പികളുടേത് പോലെയുള്ള ഓവിപ്പോസിറ്റർ ( മുട്ട ഇടാൻ ഉപയോഗിക്കുന്ന അവയവം) കാണപ്പെടുന്നു (അത് കൊണ്ടാണ് ഈ തുമ്പി കുടുംബത്തിന് സൂചിവാലൻ കല്ലൻതുമ്പികൾ എന്ന പേര് വന്നത്).  ചതുപ്പ് നിലങ്ങളിലോ, കുളങ്ങൾ അല്ലെങ്കിൽ തടാകങ്ങൾ പോലെയുള്ള ജലാശയങ്ങളിലോ ആണ് ഈ വിഭാഗം തുമ്പികൾ പ്രജനനം നടത്തുന്നത്.  ജലത്തിലോ അല്ലെങ്കിൽ ജലാശയങ്ങൾക്കരികെയോ വളരുന്ന ചെടികളിലാണ് ഇവ മുട്ടകൾ നിക്ഷേപിക്കുന്നത്.


ജനുസുകൾതിരുത്തുക


കേരളത്തിൽ കാണുന്ന സ്പീഷീസുകൾതിരുത്തുക

Anaciaeschna, Anax, Gynacantha എന്നീ ജനുസ്സുകളിലായി 9 സ്പീഷീസുകളാണ് ഈ കുടുംബത്തിലെ അംഗങ്ങളായി കേരളത്തിൽ ഉള്ളത്.


അവലംബംതിരുത്തുക

  1. (Hawking & Theischinger, 1999)
  2. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis.

Silsby, Jill. 2001. Dragonflies of the World. Smithsonian Institution Press, Washington D.C.


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂചിവാലൻ_കല്ലൻതുമ്പികൾ&oldid=3456177" എന്ന താളിൽനിന്ന് ശേഖരിച്ചത്