കോമരത്തുമ്പികൾ

കല്ലൻതുമ്പികളിലെ ഒരു കുടുംബം

കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് കോമരത്തുമ്പികൾ (Synthemistidae).[2] സാധാരണ കറുത്തതോ ഇരുണ്ടതോ ആയ ദേഹത്ത് പച്ചയോ മഞ്ഞയോ ഉള്ള ഭാഗങ്ങൾ ഉണ്ടാവാം. മിക്കവയ്ക്കും വലിയ മരതകപ്പച്ചക്കണ്ണുകൾ ഉണ്ട്. ഇവയെ നേരത്തേ മരതകക്കണ്ണൻ തുമ്പികളുടെ ഉപകുടുംബമായി കണക്കാക്കിയിരുന്നു.[3]

കോമരത്തുംബികൾ - Synthemistidae
Choristhemis flavoterminata 1.jpg
Choristhemis flavoterminata
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Infraorder:
Family:
Synthemistidae

ഈ കുടുംബത്തിലെ മിക്ക തുമ്പികളും ചെറുതും മെലിഞ്ഞ ഉടലോടുകൂടിയതുമാണ്. ഇവ ചതുപ്പുകളിലും ഒഴുക്കുള്ള അരുവികളിലും പ്രജനനം നടത്തുന്നു. ലാർവകൾക്ക് കുഴികുത്തിയിരുന്ന് വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.[4]

ഈ കുടുംബത്തിലെ Idionyx, Macromidia എന്നീ ജനുസുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എന്നാൽ ഈ ജനുസുകളെ ഇപ്പോൾ ഏതു കുടുംബത്തിൽ ഉൾപ്പെട്ടതാണെന്നു വ്യക്തമല്ല എന്ന നിലയ്ക്ക് ഇൻസേടി സെഡിസ് ആയാണ് കണക്കാക്കുന്നത്.[1][2]

അവലംബംതിരുത്തുക

  1. 1.0 1.1 Dijkstra, K.D.B. (2013). "The classification and diversity of dragonflies and damselflies (Odonata). In: Zhang, Z.-Q. (Ed.) Animal Biodiversity: An Outline of Higher-level Classification and Survey of Taxonomic Richness (Addenda 2013)". Zootaxa. 3703 (1): 36–45. doi:10.11646/zootaxa.3703.1.9. മൂലതാളിൽ നിന്നും 2018-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-11-15. {{cite journal}}: Unknown parameter |displayauthors= ignored (|display-authors= suggested) (help)
  2. 2.0 2.1 Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. ശേഖരിച്ചത് 12 Oct 2018.
  3. "Family SYNTHEMISTIDAE". Australian Faunal Directory. Australian Biological Resources Study. 2012. ശേഖരിച്ചത് 24 April 2017.
  4. "SYNTHEMISTIDAE - Tigertail Dragonflies". Brisbane Insects and Spiders. May 2013. {{cite web}}: Cite has empty unknown parameter: |dead-url= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോമരത്തുമ്പികൾ&oldid=3629888" എന്ന താളിൽനിന്ന് ശേഖരിച്ചത്