കരിമ്പൻ പരുന്താൻ

(കരിംമ്പൻ പരുന്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിലും അറേബ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള കല്ലൻ തുമ്പികളിൽ ഒരിനമാണ് കരിമ്പൻ പരുന്താൻ - Black Marsh Trotter - Ferrugineus Glider - Voyaging Glider (ശാസ്ത്രീയനാമം:- Tramea limbata)[1]. തുമ്പികൾക്ക് കടും ചുവപ്പു നിറത്തിലുള്ള വാലും പിൻചിറകുകളിൽ കറുത്ത വലിയപൊട്ടും കാണപ്പെടുന്നു. ഇവയിൽ പെൺതുമ്പികൾക്ക് മങ്ങിയ ചുവപ്പു കലർന്ന തവിട്ടു നിറമാണ്. വളരെ നന്നായി പറക്കാൻ ശേഷിയുള്ളവയാണ് ഈ തുമ്പികൾ. ജലാശയങ്ങൾക്കും വലിയ കുളങ്ങൾക്കു സമീപവുമായി ഇവ വിഹരിക്കുന്നു[2]

കരിമ്പൻ പരുന്താൻ
male, Madagascar
female
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Odonata
Family: Libellulidae
Genus: Tramea
Species:
T. limbata
Binomial name
Tramea limbata
(Desjardins, 1832)
Synonyms
  • Libellula incerta Rambur, 1842
  • Libellula limbata Desjardins, 1832
  • Libellula mauriciana Rambur, 1842
  • Libellula similata Rambur, 1842
  • Libellula stylata Rambur, 1842
  • Tramea continentalis Selys, 1878
  • Tramea madagascariensis Kirby, 1889
  • Tramea translucida Kirby, 1889
  • Trapezostigma continentale Selys, 1878
  • Trapezostigma limbatum (Desjardins, 1832)
Black Marsh Trotter,Tramea limbata, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Black Marsh Trotter, Tramea limbata from koottanad, Palakkad Kerala

വെയിലുള്ളപ്പോൾ ഇവ തനിച്ചോ കൂട്ടമായോ ചിലപ്പോൾ സമാന സ്വഭാവമുള്ള മറ്റു തുമ്പികളുടെ (തുലാത്തുമ്പി, പാണ്ടൻ പരുന്തൻ) കൂടെയോ ആകാശത്തു വട്ടമിട്ടു പറക്കുന്നതുകാണാം. ഇണചേർന്ന അവസ്ഥയിലും ചിലപ്പോൾ ജലപ്പരപ്പിനുമുകളിലൂടെ വളരെനേരം പറക്കുന്നതു കാണാം. ഉയർന്നുനിൽക്കുന്ന കമ്പുകളിലാണ്‌ ഇവ അപൂർവമായി ഇരിക്കാറുള്ളത്[3][4][5][6].

ഇന്ത്യ, ബെനിൻ, ബോട്സ്വാന, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, കൊമോറസ്, റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഈജിപ്റ്റ്, ഇക്വറ്റോറിയൽ ഗിനി, എരിട്രിയ, എത്യോപ്യ, ഗാബോൺ, ഗാംബിയ, ഘാന, ഗിനി, ഗിനി ബിസ്സു, കെനിയ, ലൈബീരിയ, മഡഗാസ്കർ, മലാവി, മാലി, മൗറീഷ്യസ്, മൊസാംബിക്ക്, നമീബിയ, നീഷർ, നൈജീരിയ, സെനഗൽ, സെയ്‌ഷെൽസ്, സിയെറ ലിയോൺ, സൊമാലിയ, ശ്രീലങ്ക, സുഡാൻ, സ്വാസിലന്റ്, ടാൻസാനിയ, ടോഗോ, ഉഗാണ്ട, സാംബിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു[1].

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 "Tramea limbata". IUCN Red List of Threatened Species. 2016: e.T60050A83381971. 2016. doi:10.2305/IUCN.UK.2009-2.RLTS.T163647A5629538.en. {{cite journal}}: Unknown parameter |authors= ignored (help) {{cite iucn}}: error: |doi= / |page= mismatch (help)
  2. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 436–438.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 445.
  5. "Tramea limbata Desjardins, 1835". India Biodiversity Portal. Retrieved 2017-02-17.
  6. "Tramea limbata Desjardins, 1835". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരിമ്പൻ_പരുന്താൻ&oldid=3354589" എന്ന താളിൽനിന്ന് ശേഖരിച്ചത്