കനു സന്യാൽ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഇന്ത്യയിലെ നക്സൽ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ് കനു സന്യാൽ.[1] നക്സൽബാരി മുന്നേറ്റത്തിന്റെ നേതാക്കളിലൊരാൾ കൂടിയായിരുന്നു കനു സന്യാൽ. കനുദാ എന്നാണ് അനുയായികൾ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. 2010 മാർച്ച് 23-ന് ഇദ്ദേഹം ആത്മഹത്യ ചെയ്തു. ഇദ്ദേഹത്തിന്റെ കൂടി നേതൃത്തിലാണ് 1969 ൽ സി.പി.ഐ.(എം.എൽ) രൂപം കൊണ്ടത്.[2]

കനു സന്യാൽ
കനു സന്യാൽ
കനു സന്യാൽ
ജനനം1932
മരണം23 മാർച്ച് 2010(2010-03-23) (പ്രായം 77)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സ്ഥാപക നേതാവ് സി.പി.ഐ.(എം.എൽ)
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം
Indicom.PNG

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

ജീവിതരേഖതിരുത്തുക

സി.പി.ഐയിലൂടെയാണ് കനു സന്യാൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1964 ൽ പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെ കൂടെ നിന്നു. സി.പി.ഐ എമ്മിന്റെ ആശയങ്ങളോടു യോജിക്കാതായപ്പോൾ സി.പി.ഐ.(എം.എൽ) എന്ന രാഷ്ട്രീയപാർട്ടിക്ക് രൂപം കൊടുത്തു. 1969 ൽ ലെനിന്റെ ജന്മദിനത്തിന്റെ അന്ന് കൽക്കട്ടയിൽ വച്ചു നടന്ന ഒരു പൊതുവേദിയിലാണ് കനു സന്യാൽ പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മാവോ സേ തൂങ്ങിന്റെ നയങ്ങളെ പിന്തുടരുന്ന ബഹുജന പ്രാതിനിധ്യമുള്ള ഒരു പാർട്ടി ആയിരുന്നു സന്യാലിന്റെ മനസ്സിലുണ്ടായിരുന്നത്. തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാനായി അദ്ദേഹം അയൽരാജ്യമായ ചൈനയുമായി നിരന്തരബന്ധം പുലർത്തി. [3] ചൈനയിൽ നിന്നും തനിക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നു ഉറക്കെ പറയാൻ കനു സന്യാൽ മടിച്ചിരുന്നില്ല. ചൈനയിൽ നിന്നും അദ്ദേഹത്തിന് ആയുധങ്ങളും പണവും ലഭിച്ചിരുന്നുവെങ്കിലും, മാനസിക പിന്തുണ കിട്ടിയിരുന്നില്ല. ഒരു താണ വർഗ്ഗക്കാരനെ പിന്തുണക്കാൻ ചൈനക്കു താൽപര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു കാരണമെന്നു രേഖകൾ പറയുന്നു.

അറസ്റ്റ്തിരുത്തുക

നക്സൽബാരി മുന്നേറ്റം പരാജയമായതോടെ, സന്യാൽ ഒളിവിൽ പോയി. തന്റെ സഹപ്രവർത്തകനായിരുന്ന ചാരു മജൂംദാറിന്റെ മരണവും, നക്സൽ പ്രസ്ഥാനത്തിന്റെ പിളർപ്പും അദ്ദേഹത്തെ മാനസികമായി തളർത്തി. തികച്ചും ജനാധിപത്യരീതിയിലൂടെ വിപ്ലവം നടപ്പാക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നു പിന്നീടൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. 1970 ഓഗസ്റ്റിൽ സന്യാൽ അറസ്റ്റു ചെയ്യപ്പെട്ടു. സന്യാലിന്റെ അറസ്റ്റ് പ്രാദേശികമായി ചില കുഴപ്പങ്ങൾക്കു വഴി വെച്ചു. സി.പി.ഐ (എം.എൽ) പ്രവർത്തകർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു തീവെക്കുകയും, പരക്കെ അക്രമം അഴിച്ചു വിടുകയും ചെയ്തു.

പാർവതീപുരം നക്സലൈറ്റ് ഗൂഢാലോചനാ കേസിൽ പ്രതിയായി, വിശാഖപട്ടണം ജയിലിൽ ഏഴു വർഷം കഴിയേണ്ടി വന്നു. [4] 1977 ൽ സന്യാൽ ജയിൽ മോചിതനായി. സന്യാലിന്റെ മോചനത്തിനായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു പ്രത്യേക താൽപര്യമെടുത്തിരുന്നു.[5] ശക്തമായ ബഹുജന അടിത്തറയില്ലാതെ തുടങ്ങിവെച്ച വിപ്ലവം ഒരു തെറ്റായിരുന്നു എന്ന് സന്യാൽ പ്രസ്താവിക്കുകയുണ്ടായി.

അവസാന നാളുകൾതിരുത്തുക

സിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ സമരത്തിനു നേതൃത്വം കൊടുത്തത് സന്യാലായിരുന്നു. നിരോധിത മേഖലയിൽ പ്രകടനം നടത്തിയതിനു സന്യാലിനെ പോലീസ് അറസ്റ്റു ചെയ്തു.[6]

മരണംതിരുത്തുക

2010 മാർച്ച് 23 ആം തീയതി, കന്യാലിനെ തന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.[7]

അവലംബംതിരുത്തുക

  1. "Naxalbari movement founder kills self - Kanu Sanyal's body found hanging at home". The Telegraph. ശേഖരിച്ചത് 2017-10-21. line feed character in |title= at position 38 (help)
  2. "Communist Party of India (M-L) [Original Party formed in 1969] Documents, Statements, Liberation Magazine, and Writings of its Founding Leader, Charu Mazumdar". Bannedthoughts. ശേഖരിച്ചത് 2017-10-21.
  3. Franda, Marcus F. (1 January 1969). "India's Third Communist Party". Asian Survey. 9 (11): 797–817. doi:10.2307/2642225. JSTOR 2642225.
  4. "Naxalites: The bitter end". Indiatoday. 1976-09-30. ശേഖരിച്ചത് 2017-10-21.
  5. "More Needs To Be Done For Poverty Alleviation: Buddhadev". Democracy. ശേഖരിച്ചത് 2017-10-21.
  6. "Buddha invites Mamata for talks". The Tribune. ശേഖരിച്ചത് 2017-10-21.
  7. "Top Naxal leader Kanu Sanyal found dead in his house". Times of India. 2010-03-23. ശേഖരിച്ചത് 2017-10-21.
"https://ml.wikipedia.org/w/index.php?title=കനു_സന്യാൽ&oldid=3348080" എന്ന താളിൽനിന്ന് ശേഖരിച്ചത്