പാർവതീപുരം നക്സലൈറ്റ് ഗൂഢാലോചനാ കേസ്
നക്സലൈറ്റ് പ്രസ്ഥാനത്തിലെ മുൻനിര നേതാക്കൾക്കെതിരായ ഏറ്റവും ഗുരുതരമായ ക്രിമിനൽ കേസായിരുന്നു പാർവതീപുരം നക്സലൈറ്റ് ഗൂഢാലോചനാ കേസ്.[1],[2] 1970 ജനവരിയിൽ ആന്ധ്രപ്രദേശിലെ പാർവതീപുരം കോടതിയിലാണ് 148 പേർ പ്രതിപ്പട്ടികയിലുണ്ടായിരുന്ന P.R.C No. 3/1970, 8/1970 എന്നീ കേസുകൾ ഫയൽ ചെയ്യപ്പെട്ടത്. നിയമാനുസൃതമായ ഭരണസംവിധാനത്തെ സായുധ വിപ്ലവത്തിലൂടെ അട്ടിമറക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്നതായിരുന്നു കേസ്. 46 കൊലപാതകങ്ങൾ, 82 ഭവനഭേദനങ്ങൾ, പോലീസുകാർക്കെതിരായി 99 ആക്രമണങ്ങൾ എന്നിവ കൂടാതെ പതിനഞ്ച് ആളപഹരണവും ഇതിൽ ഉൾപെട്ടിരുന്നു[3]. ശ്രീകാകുളം സായുധ പ്രക്ഷോഭത്തിൽ ഉൾപെട്ട സംഭവങ്ങളായിരുന്നു ഇവയെല്ലാം.[4],[5],[6], [7],[8]
പശ്ചാത്തലം
തിരുത്തുകആന്ധ്രപ്രദേശ്-ഒറീസ അതിർത്തിയിൽ പാർത്തിരുന്ന ജതപു,സവര,കൊണ്ട ദോര വിഭാഗത്തിൽപെട്ട ഗിരിവർഗങ്ങൾ പല തരത്തിലുമുള്ള ചൂഷണങ്ങൾക്ക് വിധേയരായിരുന്നു.[7],[9],[10] നക്സൽബാരിസംഭവത്തിനു മുമ്പുതന്നെ , വേംപടപു സത്യനാരായണ,അദിബട്ല കൈലാസം, നാഗഭൂഷൺ പട്നായിക്, സുബ്ബറാവു പാണിഗ്രഹി, തരിമല നാഗിറെഡ്ഡി, ചന്ദ്രപുല്ല റെഡ്ഡി, കൊല്ല വെങ്കയ്യ,ദേവുലപ്പള്ളി വെങ്കടേശ്വർറാവു, എന്നീ സിപി(എം.എൽ) നേതാക്കൾ ശ്രീകാകുളം മേഖലയിൽ സായുധപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി[11]. ചാരു മജുംദാരും കനു സന്യാലുമടക്കമുള്ള നക്സലൈറ്റ് നേതാക്കൾക്ക് ഇതിൽ നേരിട്ട് പങ്കുണ്ടായിരുന്നു[2],[12]. ശ്രീകാകുളം സ്വതന്ത്രമാക്കപ്പെട്ട മേഖലയാണെന്ന് പ്രഖ്യാപിക്കപ്പെട്ടു.[13]
വിശദാംശങ്ങൾ
തിരുത്തുക1968 നവമ്പർ 25-ന് പട്നായിക്കിൻറെ നേതൃത്വത്തിൽ ഇരുനൂറിൽപരം ഗിരിജനങ്ങൾ പാർവതീപുരത്തെ ഒരു ജമീന്ദാറുടെ വീടാക്രമിക്കുകയും ധാന്യശേഖരം കൊള്ളയടിക്കുകയും, പണയാധാരങ്ങൾ നശിപ്പിക്കുകയും ചെയ്തു. ചുറ്റുമുള്ള പല ഗ്രാമങ്ങളിലും സമാനകൃത്യങ്ങൾ നടത്താൻ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു[14].
കേസ്
തിരുത്തുകനിയമാനുസൃതമായ ഭരണകൂടത്തെ അട്ടിമറിക്കാനായി വ്യാപകമായ ഗൂഢാലോചനയും കൊലപാതകങ്ങളും കൊള്ളയും തട്ടിക്കൊണ്ടു പോകലും നടത്തിയെന്നതായിരുന്നു കേസ്. 1970-ലാണ് പാർവതീപുരം സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യപ്പെട്ടത്. 1976 വരെ നീണ്ടുപോയ വിചാരണ നടത്തിയത് വിശാഖപട്ടണത്ത് ഇതിനായി മാത്രം രൂപം കൊണ്ട പ്രത്യേകകോടതിയാണ്. പ്രതിഭാഗത്തിനായി കേസു വാദിക്കാൻ മുന്നോട്ടു വന്ന ഏക വക്കീൽ പരുവാഡ ലക്ഷ്മി നായിഡു ആയിരുന്നു.[15]
പ്രതികളും വിധിയും
തിരുത്തുകനക്സലൈറ്റ് നേതാക്കന്മാരിൽ ഏതാണ്ട് എല്ലാവരും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. കേസു ഫയൽ ചെയ്യുന്നതിനുമുമ്പേ അവരിൽ പലരും അറസ്റ്റു ചെയ്യപ്പെടുകയോ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്തു[8]. വേംപടപു സത്യനാരായണയും അദിബട്ല കൈലാസവും സുബ്ബറാവു പാണിഗ്രഹിയുമടക്കം 20 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചാരു മജുംദാർ പോലീസ് കസ്റ്റഡിയിൽ മരിച്ചു[16]. സൂശീതൾ റോയ്ചൗധരി ഒളിവിലിരിക്കെ മരിച്ചു.[17]
പതിനഞ്ചു പേർക്ക്(പതിനേഴെന്ന് ചില രേഖകളിൽ) ആജീവനാന്തത്തടവും പത്തു പേർക്ക് അഞ്ചു വർഷം കഠിനതടവും വിധിക്കപ്പെട്ടു. അമ്പതു പേർ വിട്ടയക്കപ്പെട്ടു.[1]
പാർവതീപുരത്തെ ജമീന്ദാരെ കൊലപ്പെടുത്തിയ കുറ്റത്തിന് 1969 ജൂലൈയിൽ നാഗഭൂഷണം പട്നായിക് അറസ്റ്റു ചെയ്യപ്പെട്ടു. ജയിൽ ചാടിയെങ്കിലും 1970 ജൂലൈയിൽ കൊൽക്കത്തയിൽ വെച്ച് വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട് വിശാഖപട്ടണം ജയിലിൽ തടവുകാരനായി. അഭിഭാഷകനായിരുന്ന പട്നായിക് സ്വയം കേസു വാദിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ടു. രാഷ്ട്രപതിക്ക് ദയാഹർജി സമർപിക്കാൻ പട്നായിക് സന്നദ്ധനായില്ല. എങ്കിലും മൂന്നു വർഷത്തിനുശേഷം ഭരണകൂടം സ്വമേധയാ ശിക്ഷ ആജീവനാന്തത്തടവായി കുറച്ചു. പന്ത്രണ്ടു വർഷത്തെ ജയിൽ വാസത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ കാരണം 1982- ൽ പരോൾ അനുവദിക്കപ്പെട്ടു. ചികിത്സയിലിരിക്കെ 1998 ഒക്റ്റോബർ- 9-ന് അന്തരിച്ചു[14].
1976-ൽത്തന്നെ ആജീവനാന്തത്തടവുകാർ നല്കിയ അപ്പീൽ പരിഗണിച്ച് ആന്ധ്ര ഹൈക്കോടതി വിട്ടയച്ച പതിനൊന്നു പേരിൽ കനു സന്യാലും ഉണ്ടായിരുന്നെങ്കിലും കൽക്കത്തയിൽ മറ്റു കേസുകൾ നിലനിന്നിരുന്നതിനാൽ സന്യാലിനെ വിശാഖപട്ടണം ജയിലിൽ നിന്ന് കൽക്കത്തയിലെ അലീപൂർ ജയിലേക്കു മാറ്റുകയാണുണ്ടായത്. പിന്നീട് 1977-ൽ പശ്ചിമബംഗാളിൽ ജ്യോതിബാസു മന്ത്രി സഭ അധികാരമേറ്റതോടെ സന്യാൽ ജയിൽ വിമുക്തനായി. 2010 മാർച് 23-ന് ആത്മഹത്യചെയ്തു.[18]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Parvatipuram Conspiracy case: Judgement ends Naxalite phase of Indian politics". Indiatoday.in. India Today. 1976-09-30. Retrieved 2021-12-22.
- ↑ 2.0 2.1 Mitra, Sumit (1979-05-31). "Naxalite leaders Kanu Sanyal, Souren Bose find fire has gone out of their movement". indiatoday.in. IndiaToday. Retrieved 2021-12-22.
- ↑ "A. Lakshmanarao vs Judicial Magistrate, 1St Class, ... on 24 November, 1970". Indiakanoon.org. 1970-11-24. Retrieved 2021-12-18.
- ↑ Pandita, Rahul (2011). Hello Bastar. Tranquebar Press; Illustrated edition. pp. 29–33. ISBN 978-9380658346.
- ↑ Viswanatham, ed. (1972). "ANDHRA PRADESH STATE ADMINISTRATION REPORT 1970-71" (PDF). General Administration Dept.,Govt.of Andhra Pradesh. Retrieved 2021-12-22.
- ↑ Chakravarty, Sudeep (2008). Red Sun: Travels in Naxalite Country. New Delhi: Penguin Books India. pp. 98-99. ISBN 978-0670081332.
- ↑ 7.0 7.1 Undurthi, Vindhya (1990). The Srikakulam movement. In Ilina Sen (Ed.), A Space within the Struggle: Women's Participation in People's Movements. New Delhi: Kali for Women. pp. 25–49. ISBN 9788185107202.
- ↑ 8.0 8.1 Krishna, MA (2019-07-28). "T.Nagi Reddy on Adivasis and their struggles: recalling Srikakulam girijana peasant revolt 50 years later". countercurrents.org. Countercurrents. Retrieved 2021-12-28.
- ↑ Harnath, CH Bapu; Ramesh, D (2020-02-28). "FACTORS INHIBITING AND PROMOTING CHANGE IN DEVELOPMENT AND WELFARE PROGRAMMES AMONG THE TRIBAL COMMUNITIES: A STUDY IN THE TRIBAL AREAS OF ANDHRA PRADESH" (PDF). andhrauniversity.edu.in. Andhra University. Retrieved 2021-12-20.
- ↑ Venugopal, N (2014). Understanding Maoists: Notes of a Participant Observer from Andhra Pradesh Paperback – 5 May 2014. India: Raj Publication. ISBN 978-9380677422.
- ↑ Pachauri, S.K. (1983). "Girijan Upheaval in Srikakulam". Dynamics of Rural Development in Tribal areas : A study of Srikakulam district, Andhra Pradesh. New Delhi: Cocept Publishing Company. pp. 90–114.
- ↑ Bhattacharjee, Sumit (2020-07-31). "Is Charu Majumdar's ideology relevant today?". thehindu.com. The Hindu. Retrieved 2021-12-28.
- ↑ Patnaik, Nagabhushanam (2017). Kranti ki Raah Mein. Vani Prakashan. ISBN 978-9352297238.
- ↑ 14.0 14.1 CHAUDHURI, KALYAN (1998-10-24). "A Maoist revolutionary: NAGABHUSHANAM PATNAIK, 1934-1998". Frontline.thehindu.com. The Hindu. Archived from the original on 2021-12-20. Retrieved 2021-12-20.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Former leader of peasant struggle passes away". TimesofIndia.indiatimes.com. Times of India. 2013-07-05. Retrieved 2021-12-23.
- ↑ Banerjee, Rabi (2016-07-03). "The man India loves to forget". theweek.in. Malayala Manorama. Archived from the original on 2016-06-29. Retrieved 2021-12-28.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Thakor, Harsh (2021-09-16). "Tribute to Sushital Roy Chowdhuri". countercurrents.org. Counter Currents. Retrieved 2021-12-28.
- ↑ Roy, Sugata (2010-03-23). "Top Naxal leader Kanu Sanyal found dead in his house". timesofindia.indiatimes.com. Times of India. Retrieved 2021-12-23.