കണ്ണൂർ ശ്രീലത
കണ്ണൂർ ശ്രീലത ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. [1] [2] ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രശനം ഗുരുതരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി നാടകങ്ങളിൽ സിനിമയിൽ പ്രവേശിക്കുന്നതിനുമുൻപ് അഭിനയിച്ചിട്ടുണ്ട്. [3]
കണ്ണൂർ ശ്രീലത | |
---|---|
ജനനം | ഇന്ത്യ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1983–present |
ജീവിതപങ്കാളി(കൾ) | Late Mr. വിനോദ് |
സ്വകാര്യ ജീവിതം
തിരുത്തുകകേരളത്തിലെ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് എന്ന സ്ഥലത്ത് രാജന്റേയും വാസന്തിയുടേയും നാലു മക്കളിൽ മൂത്തമകളാണ് ശ്രീലത. അവൾക്കു രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. 13-ആമത്തെ വയസ്സിൽ അലവിൽ ദേശിയ കലാസമിതി നാടകസംഘത്തിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ അച്ഛന്റെ നാടകസംഘമായ രാജാ തിയറ്റേഴ്സ് അഭിനയിച്ചണു. കണ്ണൂർ ഗേൾസ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം. [4]
വിനോദ് ആണ് ശ്രീലതയുടെ ഭർത്താവ്. അവർക്ക് മക്കളില്ല. [5] മുപ്പതു വർഷമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലി ഫിലിമുകളും സോപ്പ് ഓപ്പറകളിലും അഭിനയിക്കുന്നുണ്ട്. ഇപ്പോൾ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ കുടുംബത്തോടുകൂടി താമസിക്കുന്നു.
അവാർഡുകൾ
തിരുത്തുക- 1981-1982 നന്ദി വീണ്ടും വരിക എന്ന നാടകത്തിന് കേരള സംസ്ഥാന നാടക ആർട്ടിസ്റ്റ് അവാർഡ് [6]
- മികച്ച നടി നാന ടെലിവിഷൻ അവാർഡ്
സിനിമകൾ
തിരുത്തുക- ഉരവ
- പാർപ്പിടം
- നിക്കാഹ് (2015)
- ലവ് ലാൻഡ് (2015) .... രാമന്റെ ഭാര്യ
- ദ റിപ്പോർട്ടർ (2015) .... മദർ സുപ്പീരിയർ
- നൂറ വിത്ത് ലവ് (2014) .... കന്യാസ്ത്രീ
- പേടിത്തൊണ്ടൻ (2014)
- സ്വഹ (2014) .... ശ്രീദേവിയുടെ അമ്മ
- ഇവൻ മേഘരൂപൻ (2012) .... തങ്കമണി
- മുഖം മൂടികൾ (2012) .... ദേവകിയമ്മ
- ഞാൻ സഞ്ചാരി (2010)
- ഭൂമി മലയാളം (2009)
- മേഘതീരം (2009)
- ക്രേസി ഗോപാലൻ (2008)
- സ്വപ്നങ്ങളിൽ ഹെയ്സൽ മേരി (2008)
- ഉള്ളം (2005)
- അഗ്നിനക്ഷത്രം (2004) .... ഗ്രാമീണ സ്ത്രീ
- കുസൃതി (2004)
- മസനഗുഡി മന്നാഡിയാർ സ്പീക്കിങ് (2004)
- ഈ സ്നേഹതീരത്ത്(2004)
- ഗൗരിശങ്കരം (2003)
- മേൽവിലാസം ശരിയാണ് (2003)
- ശിങ്കാരി ബോലോന (2003)
- വാർ ആൻഡ് ലവ് (2003)
- മൽസരം (2003)
- ഗ്രാൻഡ് മദർ (2002)
- പകൽപ്പൂരം (2002)
- ചിത്രാതൂണുകൾ (2001) .... രഞ്ജിത്തിന്റെ അമ്മ
- ചന്ദനമരങ്ങൾ (2001)
- നറാണത്ത് തമ്പുരാൻ (2001)
- നളചരിതം നാലാം ദിവസം (2001) .... പുഷ്പന്റെ ഭാര്യ
- സ്വയംവരപ്പന്തൽ (2000)
- ദീപസ്തംഭം മഹാശ്ചര്യം (2000)
- പട്ടാഭിഷേകം (1999)
- ഉസ്താദ് (1999)
- കണ്ണെഴുതി പൊട്ടും തൊട്ട് (1999)
- അയാൾ കഥയെഴുതുകയാണ് (1999) പ്രിയയുടെ വല്യയമ്മ
- ഞങ്ങൾ സന്തുഷ്ടരാണ് (1999)
- മലബാറിൽ നിന്നോരു മണിമാരൻ (1998)
- ഹർത്താൽ (1998)
- ബ്രിട്ടീഷ് മാർക്കറ്റ് (1998)
- കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ (1998) .... സരോജിനി
- ഇളമുറ തമ്പുരാൻ (1998) .... വിലാസിനി
- പഞ്ചലോഹം (1998)
- സമ്മാനം (1997)
- സ്നേഹ സിന്ദുരം (1997)
- സ്നേഹദൂത് (1997)
- കിളികുറിശ്ശിയിലെ കുടുംബമേള (1997) .... ആലീസ്
- Mr.ക്ലീൻ (1996) .... നേഴ്സ്
- ഹിറ്റ്ലർ ബ്രദേഴ്സ് (1996)
- രാജകീയം (1995)
- ഇത്രയും കാലം (1987).... ശ്രീദേവി
- മീനമാസത്തിലെ സൂര്യൻ (1986) .... കല്യാണി
- ഈ ശബ്ദം ഇന്നത്തെ ശബ്ദം (1986)
- ആയിരം കണ്ണുകൾ (1986) .... തുളസി
- ഇരകൾ (1986) .... റോസ്ലിൻ
- ചേക്കേറാനൊരു ചില്ല (1986) .... സുജാത
- കഥ ഇതുവരെ (1985) .... ഷീല
- ഓണത്തുമ്പിക്കൊരൂഞ്ഞാൽ (1985) ....
- ഒരു നോക്കു കാണാൻ (1985) ... രജനി
- പുന്നാരം ചൊല്ലി ചൊല്ലി (1985)
- മുഹൂർത്തം പതിനൊന്ന് മുപ്പതിന് (1985) .... റീത്ത
- തമ്മിൽ തമ്മിൽ (1985) .... സുനിത
- ആരോരുമറിയാതെ (1984)
- വീണ്ടും ചലിക്കുന്ന ചക്രം (1984) .... ജോസഫിന്റെ സഹോദരി
- അപ്പുണ്ണി (1984)
- സന്ദർഭം (1984) .... ഡോ. റേച്ചൽ
- എങ്ങനെയുണ്ടാശാനേ (1984)
- ഏപ്രിൽ 18 (1984) ... എൽസി
- എന്റെ ഉപാസന (1984) .... ശ്രീകുമാറിന്റെ ഭാര്യ
- കാണാമറയത്ത് (1984) .... Sreedevi
- പ്രശ്നം ഗുരുതരം (1983) ... ബാലുവിന്റെ മുറപ്പെണ്
ടെലിവിഷൻ
തിരുത്തുക- കാർത്തിക (ദൂരദർശൻ)
- ശ്രീരാമൻ ശ്രീദേവി (ഏഷ്യാനെറ്റ്)
- സ്നേഹഹഞ്ജലി (സൂര്യ ടിവി)
- മിന്നൂകെട്ട് (സൂര്യ ടിവി)
- മെലോട്ട് പോഴിയുന്ന ഇലകൾ
- ഉത്തരീയം (ടെലിഫിലിം)
- കടവ്
- കൽപിതം
- മായാമാധവം (സൂര്യ ടിവി)
- മോഹക്കടൾ (സൂര്യ ടിവി)
- രുദ്രവീണ (സൂര്യ ടിവി)
- മന്ദ്രകോടി
- ചോദ്യം ഉത്തരം ഉത്തതം
- നോണച്ചി പറു (ഏഷ്യാനെറ്റ്)
References
തിരുത്തുക- ↑ "Malayalam movie photos, Malayalam cinema gallery, Malayalam cinema actress, Malayalam cinema photos, New Malayalam cinema". Archived from the original on 2016-10-11. Retrieved 27 April 2016.
- ↑ "Archived copy". Archived from the original on 22 July 2014. Retrieved 20 March 2014.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Innalathe Tharam-Amritatv". youtube.com. Retrieved 1 November 2013.
- ↑ "Interview with Kannur Sreelatha". mangalam.com. Retrieved 3 April 2015.
- ↑ "Innalathe Tharam". amritatv.com. Retrieved 20 March 2014.
- ↑ "Kannur Sreelatha (01) Innalathethaaram". 2 July 2010. youtube.com Retrieved 27 April 2016