ഇവൻ മേഘരൂപൻ

മലയാള ചലച്ചിത്രം

പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇവൻ മേഘരൂപൻ. പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പാടുകൾ എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്[1]. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[2].

ഇവൻ മേഘരൂപൻ
പോസ്റ്റർ
സംവിധാനംപി. ബാലചന്ദ്രൻ
നിർമ്മാണംപ്രകാശ് ബാരെ
ഗോപ പെരിയാടൻ
തമ്പി ആന്റണി
രചനപി. ബാലചന്ദ്രൻ
ആസ്പദമാക്കിയത്കവിയുടെ കാല്പാടുകൾ
by പി. കുഞ്ഞിരാമൻ നായർ
അഭിനേതാക്കൾപ്രകാശ് ബാരെ
പത്മപ്രിയ
ശ്വേത മേനോൻ
രമ്യ നമ്പീശൻ
ജഗതി ശ്രീകുമാർ
സംഗീതംശരത്
ഗാനരചന
ഛായാഗ്രഹണംരാജീവ് രവി
ചിത്രസംയോജനംവിനോദ് സുകുമാരൻ
സ്റ്റുഡിയോസിലികോൺ മീഡിയ
റിലീസിങ് തീയതി
  • ജൂലൈ 27, 2012 (2012-07-27)
രാജ്യംഇന്ത്യ
ഭാഷമലയാളം

സംഗീതം തിരുത്തുക

ഒ.എൻ.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കർ, പി. കുഞ്ഞിരാമൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ശരത് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ശരത് നേടി.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ആണ്ടെ ലോണ്ടെ"  കാവാലം നാരായണപ്പണിക്കർരമ്യ നമ്പീശൻ  
2. "അനുരാഗിണീ"  ഒ.എൻ.വി. കുറുപ്പ്കെ.ജെ. യേശുദാസ്  
3. "ഇന്നലേ ഞാൻ"  പി. കുഞ്ഞിരാമൻ നായർസുനിത നെടുങ്ങാടി  
4. "മായാ ഗോപബാലാ"  പരമ്പരാഗതംറിയ രാജു  
5. "നിശാസുരഭീ"  ഒ.എൻ.വി. കുറുപ്പ്ശ്വേത മോഹൻ  
6. "ഓ മറിമായൻ കവിയല്ലേ"  കാവാലം നാരായണപ്പണിക്കർകൃഷ്ണചന്ദ്രൻ, മൃദുല  
7. "വിഷുക്കിളി"  ഒ.എൻ.വി. കുറുപ്പ്ശരത്, കെ.എസ്. ചിത്ര  
8. "യാഹി മാധവ"  പരമ്പരാഗതം (ജയദേവർ)റിയ രാജു  

പുരസ്കാരങ്ങൾ തിരുത്തുക

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2011
ജോൺ എബ്രഹാം അവാർഡ് 2011 - പ്രത്യേക പുരസ്കാരം[3]

അവലംബം തിരുത്തുക

  1. P. K. Ajith Kumar (2010-11-19). "Poetic venture". Chennai, India: The Hindu. Archived from the original on 2012-11-08. Retrieved 2010-11-19.
  2. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
  3. "ജോൺ അബ്രഹാം പ്രത്യേക പുരസ്കാരം പ്രകാശ്‌ ബാരെ ഏറ്റുവാങ്ങി". ഇ പത്രം. Retrieved 2012 ജൂലൈ 30. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇവൻ_മേഘരൂപൻ&oldid=3651669" എന്ന താളിൽനിന്ന് ശേഖരിച്ചത്