ബി.ജെ.പി നേതാവും സ്കൂൾ അദ്ധ്യാപകനുമായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററെ 1999-ൽ ക്ലാസ് മുറിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ വധം എന്ന് അറിയപ്പെടുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെല്ലം സി.പി.എം പ്രവർത്തകരായിരുന്നു. [1]

കെ.ടി. ജയകൃഷ്ണൻ

വധത്തിന്റെ പശ്ചാത്തലം

തിരുത്തുക

1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിൽ ക്ലാസ്സെടുക്കുന്നതിനിടെയാണ് കെ.ടി ജയകൃഷ്ണൻ വധിക്കപ്പെടുന്നത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ വിദ്യാർഥികളുടെ മുന്നിലിട്ടാണ് അക്രമിസംഘം കൊലപ്പെടുത്തിയതു്. [2]

കേസിന്റെ വിചാരണ

തിരുത്തുക

കേസിൽ അച്ചാരമ്പത്ത് പ്രദീപൻ , നല്ലവീട്ടിൽ ഷാജി , സുന്ദരൻ , ദിനേഷ് ബാബു , അനിൽ കുമാർ എന്നീ സി പി എം പ്രവർത്തകർക്ക് തലശ്ശേരി അതിവേഗകോടതി വധശിക്ഷ വിധിച്ചിരുന്നു. കേരളാ ഹൈക്കോടതി വധശിക്ഷ ശരി വയ്ക്കുകയും ചെയ്തിരുന്നു . എന്നാൽ സുപ്രീംകോടതി പ്രതി അച്ചാരമ്പത്ത് പ്രദീപന്റെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ബാക്കിയുള്ളവരെ വെറുതെവിട്ടു.[3] ടി പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് ചില പ്രതികളിൽ നിന്നുലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ ജയകൃഷ്ണൻ വധക്കേസ് വീണ്ടുമന്വേഷിക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഈയടുത്തകാലത്ത് തീരുമാനിച്ചിരുന്നു. [4]

  1. http://www.indianexpress.com/news/sc-turns-down-order-on-school-murder-cpm-upbeat/18688/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-07. Retrieved 2013-02-17.
  3. http://www.indianexpress.com/news/sc-turns-down-order-on-school-murder-cpm-upbeat/18688/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-06. Retrieved 2013-06-20.
"https://ml.wikipedia.org/w/index.php?title=കെ.ടി._ജയകൃഷ്ണൻ_വധം&oldid=3949406" എന്ന താളിൽനിന്ന് ശേഖരിച്ചത്