പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

സംഘടന

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) ഒരു ഇന്ത്യൻ മുസ്ലീം രാഷ്ട്രീയ സംഘടനയാണ്,[1][2] അത് മുസ്ലീം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ തീവ്രവും പ്രത്യേകവുമായ ശൈലിയിൽ ഏർപ്പെടുന്നു.[3] ഹിന്ദുത്വ ഗ്രൂപ്പുകളെ പ്രതിരോധിക്കുന്നതിനായി രൂപീകരിച്ച,[3] ഇത് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് (UAPA) പ്രകാരം 2022 സെപ്റ്റംബർ 28-ന് അഞ്ച് വർഷത്തേക്ക് നിരോധിച്ചു.[4][5]

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൊടി
തരംമത തീവ്രവാദ സംഘടന
സ്ഥാപിക്കപ്പെട്ടത്22 നവംബർ 2006
ആസ്ഥാനംഇന്ത്യ
വെബ്‌സൈറ്റ്popularfrontindia.org

കേരളത്തിലെ എൻ.ഡി.എഫ്., കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (KFD), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (MNP) എന്നീ സംഘടനകൾ ചേർന്നു രൂപം കൊടുത്ത ദേശീയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (ഇംഗ്ലീഷ്: Popular Front of India - PFI). തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ഇപ്പോൾ ഉത്തരേന്ത്യയിലടക്കം പല സംസ്ഥാനങ്ങളിലും സജീവ സാന്നിധ്യമാണ്.[6] ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.[7][8] ഇതിന്റെയും എസ്.ഡി.പി.ഐ.യുടെയും പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് മാദ്ധ്യമറിപ്പോർട്ടുകളുണ്ട്.[9][10]

ചരിത്രം

തിരുത്തുക

1993 ൽ കേരളത്തിൽ രൂപം കൊണ്ട നാഷണൽ ഡവലപ്മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) സമാന ലക്‌ഷ്യങ്ങളോടെ തമിഴ് നാട്ടിലും കർണ്ണാടകയിലും പിന്നീട് പ്രവർത്തനമാരംഭിച്ച മനിത നീതി പാസറൈ (എം.എൻ.പി), കർണ്ണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെ.എഫ്.ഡി) എന്നീ സംഘടനകളും ഒരിമിച്ച് ചേർന്ന് ഒരു ഫെഡറേഷൻ എന്ന നിലയിലാണു 2007 ൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവിൽ വന്നത്.

2009 ഫെബ്രുവരി 15 നു കോഴിക്കോട്ട് നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ വെച്ച് ഈ മൂന്ന് ദക്ഷിണേന്ത്യൻ സംഘടനകളോടൊപ്പം ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ സോഷ്യൽ ആന്റ് എജ്യുകേഷണൽ ഫോറം, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിലോങ്ങ് സോഷ്യൽ ഫോറം എന്നീ സംഘടനകൾ കൂടി ലയിച്ച് ചേർന്ന് പോപുലർ ഫ്രണ്ട് ദേശീയ തലത്തിൽ ഒറ്റ സംഘടനയായി മാറി.

വിമർശനങ്ങൾ

തിരുത്തുക

മൂവാറ്റുപുഴ കൈവെട്ട്  കേസ്

തിരുത്തുക

വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ വിധി പറഞ്ഞ കോടതി 54 പേരിൽ 13 പേരെ ശിക്ഷിച്ചു. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ നിയമം പ്രയോഗിച്ചിട്ടുണ്ട്. യു.എ.പി.എ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ളതുൾപ്പെടെ ശിക്ഷിക്കപ്പെട്ടവരുടെ അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മൂവാറ്റുപുഴ കൈവെട്ട് സംഭവത്തെ പോപ്പുലർ ഫ്രണ്ടുമായി ബന്ധിപ്പിക്കുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് കേസിൽ പ്രതിയായിരുന്നു എന്നതാണ്.[അവലംബം ആവശ്യമാണ്] പിന്നീട് കോടതിയിൽ നടന്ന വിചാരണയ്‌ക്കൊടുവിൽ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നിരപരാധികളാണെന്നു കണ്ടു വെറുതെ വിട്ടയക്കപ്പെട്ടു.[11][12][13]

തീവ്രവാദ ബന്ധം

തിരുത്തുക

വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിൽ നാറാത്ത് പാമ്പുരുത്തി റോഡിനു സമീപമുള്ള തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ഏപ്രിൽ 23-ന് പോലീസ് റൈഡ് ചെയ്തു.[14][15] പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളതാണ് തണൽ ചാരിറ്റബിൾ ട്രസ്റ്റ്. റൈഡിൽ 21 പോപുലർഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.[15][14] ഇവിടെ നിന്നും പോപുലർ ഫ്രണ്ടിന് തീവ്രവാദബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെടുത്തതായി പോലീസ് പറയുന്നു.[14] റെയ്ഡിൽ ബോംബ്, വടിവാൾ, ബോംബുനിർമ്മാണസാമഗ്രികൾ, ആയുധപരിശീലനത്തിനുപയോഗിക്കനെന്നു സംശയിക്കുന്ന മരം കൊണ്ടുള്ള ആൾരൂപം എന്നിവയും ദേശവിരുദ്ധസ്വഭാവമുള്ള ലഘുലേഘകളും ഇറാൻ സ്വദേശിയുടെ പേരിലുള്ള തിരിച്ചറിയൽ രേഖകയും കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.[14][15]

ഈ കേസിൽ ചുമത്തിയ യു.എ.പി.എ നിലനിൽക്കില്ല എന്ന് കേരളാ ഹൈകോടതി വിധിക്കുകയും ആ വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്.[അവലംബം ആവശ്യമാണ്] മതമൗലിക വാദം വളർത്താനും തീവ്രവാദപരമായ നിലപാടുകളെ പ്രചരിപ്പിക്കാനും തേജസ് പത്രത്തെ പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് കേരള സർക്കാർ 2014 ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിലെ കുറ്റാരോപിതർ ഉപയോഗിച്ച സിംകാർഡുകൾ തേജസിന്റെ പേരിലെടുത്ത കണക്ഷനുകളായിരുന്നെന്നും ഇസ്ലാമികവൽക്കരണം എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.[16][17]

പോഷക ഘടകങ്ങൾ

തിരുത്തുക
 
Popular Front of India -- Logo

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  1. തേജസ് ദ്വൈവാരിക (മലയാള ദ്വൈവാരിക)
  2. തേജസ്‌ ദിനപത്രം (മലയാള ഓൺലൈൻ പത്രം)
  3. വിഡിയൽ വെള്ളി (തമിഴ് മാസിക)[അവലംബം ആവശ്യമാണ്]
  4. ഫനൂസ് (ഉർദു മാസിക)[അവലംബം ആവശ്യമാണ്]
  5. പ്രസ്ഥുത (കന്നട മാസിക)[അവലംബം ആവശ്യമാണ്]
  6. ഇന്ത്യ നെക്സ്റ്റ് (ഹിന്ദി)[അവലംബം ആവശ്യമാണ്]

പുറം കണ്ണികൾ

തിരുത്തുക
  1. Santhosh, R; Paleri, Dayal (6 ഡിസംബർ 2020). "Ethnicization of religion in practice? Recasting competing communal mobilizations in coastal Karnataka, South India". Ethnicities. 21 (3). SAGE Publications: 574. doi:10.1177/1468796820974502. ISSN 1468-7968.
  2. Emmerich, A.W. (2019). Islamic Movements in India: Moderation and its Discontents. Royal Asiatic Society Books. Taylor & Francis. p. 46. ISBN 978-1-000-70672-7. Retrieved 30 സെപ്റ്റംബർ 2022.
  3. 3.0 3.1 Santhosh, R; Paleri, Dayal (6 ഡിസംബർ 2020). "Ethnicization of religion in practice? Recasting competing communal mobilizations in coastal Karnataka, South India". Ethnicities. 21 (3). SAGE Publications: 563–588. doi:10.1177/1468796820974502. ISSN 1468-7968.
  4. Das, Krishna N. (28 സെപ്റ്റംബർ 2022). "India bans Islamic group PFI, accuses it of 'terrorism'". Reuters (in ഇംഗ്ലീഷ്). Retrieved 28 സെപ്റ്റംബർ 2022.
  5. "Centre declares PFI 'unlawful association' for 5 years". Archived from the original on 30 സെപ്റ്റംബർ 2022. Retrieved 30 സെപ്റ്റംബർ 2022.
  6. മാതൃഭൂമി ദിനപത്രം,ജൂലൈ 20,2009[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 1 ഒക്ടോബർ 2007. Retrieved 24 ഓഗസ്റ്റ് 2009.
  8. മാതൃഭൂമി ദിനപത്രം Date : January 13 2009[പ്രവർത്തിക്കാത്ത കണ്ണി]
  9. "പോപ്പുലർ ഫ്രണ്ട് കണ്ണൂർ ക്യാമ്പിന് ഭീകരബന്ധം". Archived from the original on 2013-05-13 191:0:17. Retrieved 24 ഏപ്രിൽ 2013. {{cite web}}: Check date values in: |archivedate= (help)
  10. "പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റം". Retrieved 28 സെപ്റ്റംബർ 2022.
  11. http://www.zeenews.com/news647002.html
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 7 ജൂലൈ 2010. Retrieved 4 ഓഗസ്റ്റ് 2011.
  13. http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/contentView.do?contentId=7835975&tabId=1&channelId=-1073865030&programId=1080132912&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  14. 14.0 14.1 14.2 14.3 "കണ്ണൂരിൽ പിടിയിലായവർക്ക് തീവ്രവാദബന്ധമെന്ന് പോലീസ്‌". Archived from the original on 2013-04-25 10:38:43. Retrieved 24 ഏപ്രിൽ 2013. {{cite web}}: Check date values in: |archivedate= (help)
  15. 15.0 15.1 15.2 "നാറാത്ത് ആയുധപരിശീലന കേന്ദ്രത്തിൽ റെയ്ഡ്; ബോംബും വാളുമായി 21 പേർ പിടിയിൽ". Archived from the original on 16 ഡിസംബർ 2013. Retrieved 24 ഏപ്രിൽ 2013.
  16. "തേജസ് പത്രത്തിനെതിരേ തെളിവുകളുമായി സർക്കാർ". മലയാളം.വൺഇന്ത്യ. 2014 ഫെബ്രുവരി 11. Archived from the original (പത്രലേഖനം) on 2014-02-11 08:48:11. Retrieved 2014 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  17. "പോപ്പുലർ ഫ്രണ്ട് 'മതമൗലികവാദം' പ്രചരിപ്പിക്കുന്നെന്ന് സർക്കാർ". മാതൃഭൂമി. 2014 ഫെബ്രുവരി 11. Archived from the original (പത്രലേഖനം) on 2014-02-10 23:03:14. Retrieved 2014 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  18. http://www.twocircles.net/2009sep29/south_india_s_imam_council_expanded_national_organization_imams.html