കണ്ണൂർ ഇരിട്ടിക്കടുത്ത് വിളക്കോടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പാറക്കണ്ടത്തിലെ ഷിഹാബ് മൻസിലിൽ കുനിയിൽ സൈനുദ്ദീനെ കാക്കയങ്ങാട് ടൗണിലെ സലാല ചിക്കൻ സെന്ററിൽ വച്ചു സി.പി.ഐ.എമ്മുകാർ വെട്ടി കൊലപ്പെടുത്തിയ സംഭവമാണ് സൈനുദ്ദീൻ വധക്കേസ്. 2008 ജൂൺ 23ന് ഉച്ചയ്ക്ക് 1.30നാണ് കൊലപാതകം നടന്നത്. സംഭവത്തിനു ഒരു ദിവസം മുൻപ് കാക്കയങ്ങാട് ഹൈസ്കൂളിൽ കാംപസ് ഫ്രണ്ട് നടത്തിയ ലഘുലേഖ വിതരണം സി.പി.എമ്മുകാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തിരുന്നു. ഇതിന്റെ പിന്നിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം[1]. കൊലയാളികളെ കണ്ട് സുഹൃത്തിന്റെ കോഴിക്കടയിൽ നിന്നു ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൈനുദ്ദീനെ സമീപത്തെ ലെക്‌സി കോംപ്ലക്‌സിന്റെ ഒന്നാം നിലയിൽ അഞ്ചാം പ്രതി സുമേഷ് തടഞ്ഞുവെയ്ക്കുകയും പിൻതുടർന്നുവന്ന കുറ്റവാളികൾ വീണ്ടും മാരകമായി ആക്രമിക്കുകയും ചെയ്തു. സൈനുദ്ദീന്റെ കഴുത്ത്, അടിവയറ്, കാലുകൾ എന്നീ ഭാഗളിൽ 14 ഗുരുതര പരിക്കുകൾ ഏറ്റതിനെ തുടർന്നാണ് മരിച്ചത്.[2]

സി.ബി.ഐ ഏറ്റെടുക്കുന്നുതിരുത്തുക

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച രണ്ടാമത്തെ കേസായിരുന്നു സൈനുദ്ദീൻ വധക്കേസ് (ഒന്നാമത്തേത് ഫസൽ വധക്കേസ് ആയിരുന്നു). ഭരണ കക്ഷിയുടെ പ്രവർത്തകരാണ് കൊലപാതകം നടത്തി എന്നതിനാൽ കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കേസന്വേഷണത്തിൽ ഇടപെടലുകൾ ഉണ്ടായി[3]. സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ മർദ്ദിച്ചു എന്ന കുറ്റം ചുമത്തി ഇരിട്ടി സി.ഐ. മുരളീധരനെ കീഴുദ്യോഗസ്തനായ എസ്.ഐ അറസ്റ്റു ചെയ്യുന്ന സംഭവങ്ങൾ വരെ അരങ്ങേറി. പിന്നീട് ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി ഷൌക്കത്ത് അലിയെയും സി.ഐ. മുരളീധരനെയും സ്ഥലം മാറ്റുകയും സസ്പെൻസ് ചെയ്യുകയും ചെയ്തു.[4] ഇതേ തുടർന്ന് ലോക്കൽ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി സൈനുദ്ദീന്റെ മാതാവ് സുബൈദ സമർപ്പിച്ച ഹരജിയിൽ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ 2008 സപ്തംബറിൽ ഹൈക്കോടതി ഉത്തരവിട്ടു.[5][6]

പ്രതികൾതിരുത്തുക

സി.പി.എം ലോക്കൽ സെക്രട്ടറിമാരടക്കം 11 പേരാണ് ഈ കേസിൽ പ്രതികളായി ഉണ്ടായിരുനത്.

 1. ഒന്നാം പ്രതി കണ്ണൂർ ഉവ്വാപ്പള്ളി നെല്ലിക്ക വീട്ടിൽ നിജിൽ(25),
 2. രണ്ടാം പ്രതി ഉവ്വാപ്പള്ളി കുഞ്ഞിപ്പറമ്പിൽ കെ.പി ബിജു(25),
 3. മൂന്നാം പ്രതി ഉവ്വാപ്പള്ളി പുത്തൻപുരയിൽ പിപി റിയാസ്(32),
 4. നാലാം പ്രതി ഇരിട്ടി പയ്യഞ്ചേരി വാഴക്കാടൻ വിനീഷ്(32),
 5. അഞ്ചാം പ്രതി ഉവ്വാപ്പള്ളി പാനോലിൽ എ സുമേഷ്(29),
 6. ഒൻപതാം പ്രതി വിളക്കോട് പറക്കണ്ടം പുത്തൻപുരക്കൽ പിപി ബഷീർ(44)
 7. കാക്കയങ്ങാട് നാരായണൻ (സി.പി.എം ലോക്കൽ സെക്രട്ടറി),
 8. വിളകോട് പൈതലിൽ ഭാസ്‌കരൻ (സി.പി.എം ലോക്കൽ സെക്രട്ടറി),
 9. തച്ചോളി കെ.മോഹനൻ
 10. പടിഞ്ഞാറേകണ്ടി മനോഹരൻ
 11. പാറക്കണ്ടം കുഞ്ഞുമ്മൽ കെ.നാസർ

ശിക്ഷാ വിധിതിരുത്തുക

2009 ലാണ്‌ ഈ കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. വിചാരണക്കൊടുവിൽ 2012 മാർച്ച് 22ന് വിധിപ്രസ്ഥാവിച്ചു. ഒന്നു മുതൽ അഞ്ചു വരെ പ്രതികളും ഒമ്പതാം പ്രതിയും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് സംശയാതീതമായി തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. എന്നാൽ, സി.പി.എം പ്രാദേശിക നേതാക്കളടക്കമുള്ള മറ്റു പ്രതികൾ കാക്കയങ്ങോട് സി.പി.എം ഓഫിസിൽ ഗൂഢാലോചന നടത്തിയതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യമുണ്ടായി.കോടതി 52 സാക്ഷികളെ വിസ്‌തരിച്ചു. നാൽപതോളം രേഖകൾ തെളിവായി പരിഗണിച്ചു.[7] കൊലപാതകം, ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘംചേരൽ, ലഹളയുണ്ടാക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, നിയമവിരുദ്ധ പ്രവർത്തനത്തിനായി സംഘം ചേരുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞു. ആറു പേർക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി പി.ശശിധരൻ ശിക്ഷ വിധിച്ചു.[8][9]

അവലംബംതിരുത്തുക

 1. http://www.our-kerala.com/kerala-news/atlas-film-critics-award-announced/3242.html[പ്രവർത്തിക്കാത്ത കണ്ണി]
 2. http://www.chandrikadaily.com/contentspage.aspx?id=75755[പ്രവർത്തിക്കാത്ത കണ്ണി]
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-02.
 4. http://74.50.60.148/index.jsp?tp=det&det=yes&news_id=201402122173617860&[പ്രവർത്തിക്കാത്ത കണ്ണി]
 5. http://malayalam.webdunia.com/article/kerala-news-in-malayalam/%E0%B4%B8%E0%B5%88%E0%B4%A8%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%A7%E0%B4%82-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82-%E0%B4%A4%E0%B5%83%E0%B4%AA%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2-108090200071_1.htm
 6. http://www.sudinamonline.com/iritty-sainudeen-murder.htm
 7. http://www.mangalam.com/print-edition/crime/164097
 8. http://www.madhyamam.com/news/277408/140322
 9. http://www.madhyamam.com/news/278101/140326
"https://ml.wikipedia.org/w/index.php?title=സൈനുദ്ദീൻ_വധക്കേസ്&oldid=3648331" എന്ന താളിൽനിന്ന് ശേഖരിച്ചത്