പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായിരുന്നു മൊയാരത്ത് ശങ്കരൻ(ഓഗസ്റ്റ്‌ 1889 - 12 മേയ് 1948). കോൺഗ്രസ്സുകാരനായി രാഷ്ട്രീയജീവിതം ആരംഭിച്ചു. കേരളത്തിലെ കോൺഗ്രസിന്റെ ആദ്യകാല ചരിത്രം രചിച്ചത് മൊയാരത്താണ്. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിലൊരാളായിത്തീർന്നു. കോട്ടയം കുടുംബത്തിന്റെ സൈനികരായിരുന്നു കുടുംബത്തിലെ മുൻതലമുറക്കാരാണെങ്കിലും സാമ്പത്തികമായി വളരെ മുന്നിലായിരുന്നില്ല. സാഹിത്യവാസനയുള്ള ബാലനായിരുന്നു ശങ്കരൻ. കുമാരനാശാന്റെ പ്രത്യേക അഭിനന്ദനത്തിനു പാത്രമായിട്ടുണ്ട് അദ്ദേഹം.

മൊയാരത്ത് ശങ്കരൻ
മൊയാരത്ത് ശങ്കരൻ
വ്യക്തിഗത വിവരങ്ങൾ
ജനനംഓഗസ്റ്റ്, 1885
തലശ്ശേരി, കണ്ണൂർ
മരണം1948 മേയ് 12
കണ്ണൂർ, കേരളം
രാഷ്ട്രീയ കക്ഷി[ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സി.പി.ഐ]]
പങ്കാളിആയില്യത്ത് ചന്ത്രോത്ത് ചിന്നമ്മു

സവർണ്ണകുടുംബത്തിലായിരുന്നു ജനനമെങ്കിലും, സവർണ്ണമേധാവിത്വത്തെ അദ്ദേഹം വെറുത്തിരുന്നു. പതിനാലാം വയസ്സിൽതന്നെ നാട്ടിലെ അംഗം അധികാരിയുടെ തെറ്റായ ചെയ്തികളെ ചോദ്യം ചെയ്തുകൊണ്ടാണ്ട് ശങ്കരൻ പൊതുപ്രവർത്തനരംഗത്തേക്കിറങ്ങിയത്. ഡോക്ടറാവണമെന്ന മോഹമുണ്ടായിരുന്നു ചെറുപ്പത്തിലേതന്നെ, ജോലി ചെയ്തുകിട്ടുന്ന ശമ്പളം കൊണ്ടു പഠിക്കാൻ തുടങ്ങി. എന്നാൽ പാതിവഴിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. അവിടെ നിന്നും നേരെ ദേശീയപ്രസ്ഥാനത്തിലേക്ക് വന്നു ചേർന്നു. കോൺഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. അവിടെ നിന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും വന്നെത്തി.

കേരളകേസരി എന്നൊരു പത്രം നടത്തിയിരുന്നു. നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചപ്പോൾ ഒളിവിൽ പോയെങ്കിലും അവിടെ നിന്നും അറസ്റ്റിലായി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് ഏറെ വൈകാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനം വന്ന കാലത്ത്, പോലീസിന്റെ പിടിയലകപ്പെട്ടു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പോരാടിയ ഭയമില്ലാത്ത പോരാളി. നാടുവാഴിത്വത്തിനും, സവർണ്ണമേധാവിത്വത്തിനുമെതിരേ സമരം ചെയ്ത നായകൻ, പ്രതിഭാശാലിയായ എഴുത്തുകാരൻ,പത്രപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു ഇദ്ദേഹം. 1948 മെയ് 13 ന് മൊയാരത്ത് ശങ്കരൻ അന്തരിച്ചു.

ജീവിതരേഖ തിരുത്തുക

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ചൊക്ലി വില്ലേജിൽ ഒഞ്ചിയത്തെ തൈപള്ളി കുങ്കുകുറുപ്പിന്റെയും മൊയാരം ചിരുത അമ്മയുടെയും ഏക മകനായിരുന്നു മൊയാരത്ത് ശങ്കരൻ. 1885 ഓഗസ്റ്റിലായിരുന്നു ജനനം.[1] ശങ്കരനെ കൂടാതെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. സവർണ്ണ കുടുംബമായിരുന്നുവെങ്കിലും സമ്പത്തിന്റെ കാര്യത്തിൽ അത്ര മുമ്പിലല്ലായിരുന്നു മൊയാരത്ത് വീട്. മരുമക്കത്തായം നിലനിന്നിരുന്ന കാലമായിരുന്നതിനാൽ അമ്മാവന്മാരുടെ സംരക്ഷണയിലായിരുന്നു ബാല്യം. പാനൂർ മിഷൻ കോളേജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശ്ശേരി ബി.ഇ.എം.പി സ്കൂളിലായിരുന്നു തുടർ വിദ്യാഭ്യാസം വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യത്തിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു ശങ്കരൻ. ശങ്കരൻ ചൊല്ലിയ ശ്ലോകങ്ങൾ കേട്ട് കുമാരനാശാൻ ശങ്കരനെ അഭിനന്ദിച്ചിരുന്നു.[2]

പയ്യോളിക്കടുത്ത് പുറക്കാട് സ്കൂളിൽ അധ്യാപകനായി ജോലിക്കു ചേർന്നു. ഡോക്ടറാവുക എന്ന തന്റെ മോഹം സഫലീകരിക്കുവാനായി വേണ്ടി വരുന്ന പണം കണ്ടെത്താനായിരുന്നു ഈ അധ്യാപക ജോലി. 1913 ജനുവരിയിൽ കൽക്ക നാഷണൽ മെഡിക്കൽ കോളേജിൽ വൈദ്യപഠനത്തിനായി ചേർന്നു. ദൈനംദിന ചെലവുകൾക്കും, പഠനാവശ്യങ്ങൾക്കും പണം കണ്ടെത്താനായി ഇംഗ്ലീഷ് മെൻ എന്ന പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. കൽക്കത്തയിലെ വിപ്ലവപ്രസ്ഥാനങ്ങളുമായുള്ള ശങ്കരന്റെ അടുപ്പം പോലീസുകാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അമ്മക്കു സുഖമില്ല എന്ന തന്ത്രം പ്രയോഗിച്ച് ശങ്കരനെ കൽക്കത്തയിൽ നിന്നും പറഞ്ഞയച്ചു. അതോടെ ഡോക്ടറാവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിലേക്കു പ്രവേശിച്ചു.[3]

പത്രപ്രവർത്തനം തിരുത്തുക

കോഴിക്കോടു നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ തുടങ്ങി. കേരളസഞ്ചാരിയിൽ ആണ് ആദ്യം എഴുതിയിരുന്നത്. കോഴിക്കോട് നിന്നും പുറത്തിറങ്ങിയിരുന്ന മനോരമയിൽ സ്വാമി വിവേകാനന്ദന്റെ കത്തുകൾ തർജ്ജമ ചെയ്തു പ്രസിദ്ധം ചെയ്തു. സാതന്ത്ര്യസമരപ്രസ്ഥാനത്തെ നയിച്ച മൊയാരമാണ് മലയാളത്തിൽ ആദ്യം കോൺഗ്രസിന്റെ ചരിത്രം എഴുതിയത്. കോൺഗ്രസ്സിന്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് അതിന്റെ ചരിത്രമെഴുതാൻ ശങ്കരൻ നിയോഗിക്കപ്പെട്ടു. അദ്ദേഹം എഴുതിയ കോൺഗ്രസ്സിന്റെ ചരിത്രമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. കേസരി.ബാലകൃഷ്ണപിള്ളയായിരുന്നു അതിന്റെ അവതാരിക എഴുതിയത്.[4] "എന്റെ ജീവിതം" എന്ന പേരിൽ ആത്മകഥയും "പെൺകിടാവിന്റെ തന്റേടം" എന്ന പേരിൽ നോവലുമെഴുതി. കേരള കേസരി പത്രവും പ്രസും സ്ഥാപിച്ചു. കേരളത്തിൽ ഉപ്പുസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിക്കുന്ന കെ.പി.സി.സി യോഗം ചേർന്നത് കേരളകേസരി ഓഫീസിലായിരുന്നു.[5]

രാഷ്ട്രീയ ജീവിതം തിരുത്തുക

1917 ൽ കോൺഗ്രസ്സിന്റെ സമ്മേളനം നടക്കുമ്പോൾ അതിന്റെ ആദ്യവസാനക്കാരനായി ശങ്കരനുണ്ടായിരുന്നു. ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ ഇന്ത്യ സഹായിക്കണം എന്ന കോൺഗ്രസ്സ് പ്രമേയത്തെ ശക്തമായി എതിർത്തു. മൂന്നു വർഷം കഴിഞ്ഞ് മഞ്ചേരി സമ്മേളനമായപ്പോഴേക്കും ശങ്കരൻ അറിയപ്പെടുന്ന ഒരു കോൺഗ്രസ്സുകാരനായി മാറിയിരുന്നു. വടകര കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്. നിയമലംഘനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജയിലിലായി. ജയിൽ മോചിതനായപ്പോഴേക്കും കേരളത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണപ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. അതിൽ അംഗമാവാൻ വൈകിയില്ല. മലബാറിൽ കർഷകരെ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.[6] കമ്യൂണിസ്റ്റുകാരനായതോടെ അദ്ദേഹം കടുത്ത മർദനങ്ങൾക്കിരയായി. 1948 മെയ് 11ന് മൊയാരത്തെ പോലീസ് പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 1948 മെയ്‌ 12നു കണ്ണൂർ സബ് ജയിലിൽ പോലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നൽകിയില്ല. മൃതദേഹം ജയിൽവളപ്പിൽ എവിടെയോ മറവുചെയ്തു.[7]

കൃതികൾ തിരുത്തുക

 • "എന്റെ ജീവിതം"(ആത്മകഥ)
 • "ഒരു പെൺകിടാവിന്റെ തന്റേടം"(നോവൽ)
 • "ഇന്ത്യൻ നാഷണൽ കോൺഗ്രസ്"
 • "മോത്തിലാൽ നെഹ്റു"
 • "ലാലാ ലജ്പത് റായ്"
 • "സി.ആർ. ദാസ് "(ജീവചരിത്രം)
 • "സ്വാമി വിവേകാനന്ദന്റെ കത്തുകൾ"

അവലംബം തിരുത്തുക

 • ജനാർദ്ദനൻ, മൊയാരത്ത് (2012). മൊയാരത്ത് ശങ്കരൻ - ആത്മകഥയും ചരിത്രസ്മരണകളും. ISBN 93-82808-39-6.
 1. "മൊയാരത്ത് ചരിത്രം". മൊയാരത്ത് കുടുംബം. Archived from the original on 2013-09-10. Retrieved 10-സെപ്തംബർ-2013. മൊയാരത്ത് ശങ്കരൻ {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
 2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 504. ISBN 81-262-0482-6. മൊയാരത്ത് ശങ്കരൻ - ബാല്യം
 3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 506. ISBN 81-262-0482-6. മൊയാരത്ത് ശങ്കരൻ - കൽക്കത്ത ജീവിതം
 4. "മൊയാരത്ത് ചരിത്രം". മൊയാരത്ത് കുടുംബം. Archived from the original on 2013-09-10. Retrieved 10-സെപ്തംബർ-2013. കോൺഗ്രസ്സിന്റെ ചരിത്രരചയിതാവ് {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
 5. ടി പി രാമകൃഷ്ണൻ (15 മെയ് 2013). "മൊയാരത്ത് എന്ന രക്തനക്ഷത്രം". Retrieved 15 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
 6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 510. ISBN 81-262-0482-6. മൊയാരത്ത് ശങ്കരൻ
 7. കെ.എം. മോഹൻദാസ് (26 ആഗസ്റ്റ് 2012). "തലമുറകൾക്കുള്ള പാഠപുസ്തകം". ദേശാഭിമാനി. {{cite news}}: |access-date= requires |url= (help); Check date values in: |accessdate= and |date= (help)"https://ml.wikipedia.org/w/index.php?title=മൊയാരത്ത്_ശങ്കരൻ&oldid=3970713" എന്ന താളിൽനിന്ന് ശേഖരിച്ചത്