ഇരട്ടയാർ

ഇടുക്കി ജില്ലയിലെ ഗ്രാമം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ ഒരു ഗ്രാമമാണ് ഇരട്ടയാർ.[1] കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരട്ടയാർ ഗ്രാമ പഞ്ചായത്തിന്റെ ഭരണ കേന്ദ്രമാണിത്.[2]

ഇരട്ടയാർ
ഗ്രാമം
ഇരട്ടയാർ അണക്കെട്ട്
ഇരട്ടയാർ അണക്കെട്ട്
ഇരട്ടയാർ is located in Kerala
ഇരട്ടയാർ
ഇരട്ടയാർ
കേരളത്തിലെ സ്ഥാനം
Coordinates: 9°47′51″N 77°6′18″E / 9.79750°N 77.10500°E / 9.79750; 77.10500 Map
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്ഉടുമ്പൻചോല
വിസ്തീർണ്ണം
 • ആകെ32.37 ച.കി.മീ.(12.50 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ19,097
 • ജനസാന്ദ്രത590/ച.കി.മീ.(1,500/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685514
ടെലിഫോൺ കോഡ്04868
അടുത്ത പട്ടണങ്ങൾകട്ടപ്പന, നെടുങ്കണ്ടം
നിയമസഭാ മണ്ഡലംഉടുമ്പൻചോല
വാഹന കോഡ്
  • കെ.എൽ-69
  • കെ.എൽ-06

ഇരട്ടയാർ അണക്കെട്ടിന് 2 കിലോമീറ്റർ തെക്ക് മാറിയാണ് ഇരട്ടയാർ പട്ടണം സ്ഥിതി ചെയ്യുന്നത്.[3] കട്ടപ്പന (5.5 കി.മീ), നെടുങ്കണ്ടം (13 കി.മീ), തങ്കമണി (11 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ.

ജനസംഖ്യാശാസ്ത്രം

തിരുത്തുക

2011 ലെ സെൻസസ് പ്രകാരം ഇരട്ടയാറിന്റെ ജനസംഖ്യ 19,097 ആണ്, ഇതിൽ 9,607 പുരുഷന്മാരും 9,490 സ്ത്രീകളും ഉൾപ്പെടുന്നു. ഇരട്ടയാർ വില്ലേജിന് 32.37 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്, ഇതിൽ 4,539 കുടുംബങ്ങൾ താമസിക്കുന്നു.[4]

ഇരട്ടയാർ പഞ്ചായത്ത്

തിരുത്തുക

1971-ൽ ആണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.[5] പതിനാല് വാർഡുകളാണ് പഞ്ചായത്തിലുള്ളത്.[6] കിഴക്ക് പാമ്പാടുംപാറ പഞ്ചായത്തും പടിഞ്ഞാറ് കാമാക്ഷി പഞ്ചായത്തും തെക്ക് കട്ടപ്പന നഗരസഭയും വടക്ക് നെടുങ്കണ്ടം പഞ്ചായത്തുമാണ് അതിരുകൾ.

പഞ്ചായത്തിലെ വാർഡുകൾ

വാർഡ് നമ്പർ വാർഡിന്റെ പേര്
1 ചെമ്പകപ്പാറ
2 ഈട്ടിത്തോപ്പ്
3 പള്ളിക്കാനം
4 ഇരട്ടയാർ നോർത്ത്
5 എഴുകുംവയൽ
6 കാറ്റാടിക്കവല
7 ഇരട്ടയാർ
8 ശാന്തിഗ്രാം സൗത്ത്
9 ഉപ്പുകണ്ടം
10 തുളസിപ്പാറ
11 വാഴവര
12 നാലുമുക്ക്
13 ശാന്തിഗ്രാം
14 ഇടിഞ്ഞമല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂൾ
  • സെന്റ്. തോമസ് അപ്പർ പ്രൈമറി സ്കൂൾ
  • സെന്റ്. തോമസ് ലോവർ പ്രൈമറി സ്കൂൾ
  • സെന്റ്. തോമസ് നഴ്സറി സ്കൂൾ

പൊതുഗതാഗത സൗകര്യങ്ങൾ

തിരുത്തുക

പൊതുഗതാഗത സൗകര്യങ്ങൾ സമീപമുള്ള പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഇരട്ടയാറിൽ നിന്നും ലഭ്യമാണ്. കട്ടപ്പന, നെടുങ്കണ്ടം, തങ്കമണി, ചെറുതോണി തുടങ്ങിയ നഗരങ്ങളിലേക്ക് കൃത്യമായ ഇടവേളകളിൽ സ്വകാര്യ ബസ് സർവീസുകൾ ലഭ്യമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ആർ.ടി.സി ബസ്സുകളും വിവിധ സ്ഥലങ്ങളിലേക്ക് ലഭ്യമാണ്. നഗരത്തിൽ ഒരു ചെറിയ ബസ് സ്റ്റാൻഡ് ഉണ്ട്, ഇത് കൂടുതലും പ്രദേശവാസികൾ ആണ് ഉപയോഗിക്കുന്നത്.

അവലംബങ്ങൾ

തിരുത്തുക
  1. "Village (गाव): Erattayar (ഇരട്ടയാർ )". localbodydata.com. Retrieved 2023-06-15.
  2. "Revenue Portal". village.kerala.gov.in. Retrieved 2023-06-15.
  3. "ERATTAYAR DAM – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-06-15.
  4. "ഇടുക്കി ജില്ലയിലെ ജനസംഖ്യ വിവരങ്ങൾ | Deparyment of Panchayats". dop.lsgkerala.gov.in. Retrieved 2023-06-15.
  5. Keralam, Digital. "Erattayar Grama Panchayath Erattayar Idukki Kerala India". Digital Keralam (in ഇംഗ്ലീഷ്). Retrieved 2023-06-15.
  6. "Local Self Government Department | Local Self Government Department". lsgkerala.gov.in. Retrieved 2023-06-15.
"https://ml.wikipedia.org/w/index.php?title=ഇരട്ടയാർ&oldid=3953585" എന്ന താളിൽനിന്ന് ശേഖരിച്ചത്