നരിയംപാറ
കേരളത്തിലെ ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിന്റെ സ്ഥിതി ചെയ്യുന്ന അയ്യപ്പൻകോവിൽ വില്ലേജിലെ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നരിയംപാറ. കട്ടപ്പനയുടേയും കാഞ്ചിയാറിന്റെയും ഇടയിലായാണ് നരിയംപാറയുടെ സ്ഥാനം.3 പാതകൾ കൂട്ടിമുട്ടുന്ന ഒരു (ടി (T) ആകൃതിയിലുള്ള റോഡ് ശൃംഖല) കവലയാണ് നരിയംപാറ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കവലയുടെ കേന്ദ്ര ഭാഗത്തായി ഓർമ്മ മണ്ഡപം സ്ഥിതി ചെയുന്നുണ്ട്. നരിയംപാറ കാഞ്ചിയാർ പഞ്ചായത്തിന്റെ 8-ാം വാർഡാണ്. കട്ടപ്പന എന്ന പ്രധാന പട്ടണത്തിൽ നിന്നും 5 കി.മി ദൂരത്താണ് സ്ഥിതി ചെയ്യുന്നത്.
നരിയംപാറ (NARIYAMPARA) | |
---|---|
ഗ്രാമം (കവല) | |
Skyline of നരിയംപാറ (NARIYAMPARA) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 685511 |
Nearest city | Kattappana (കട്ടപ്പന) |
Climate | tropical (Köppen) |
പാതകൾ
തിരുത്തുകകട്ടപ്പനയിൽ നിന്നും കോട്ടയത്തോട്ടുള്ള ഹൈവേ പാതയ്ക്കുള്ളിലാണ് നരിയംപാറ സ്ഥിതി ചെയ്യുന്നത്. കട്ടപ്പനയിൽ നിന്നും കവലയിൽ എത്തുമ്പോൾ 2 പാതകളായി പിരിയുന്നു.
സ്കൂൾകവലപാത
തിരുത്തുകനരിയംപാറ കവലയിൽ നിന്നും ഇടത്തോട് സഞ്ചരിക്കുകയാണെങ്കിൽ നരിയംപാറ സ്കൂൾകവലയിൽ ചെന്നെത്താം. ഈ വഴിയെ അല്പം നിങ്ങുബോൾ നരിയംപാറ ക്ഷിരോല്പാദക സംഘത്തിന് സമീപത്തായി എതിർ വശത്താണ് (ഇടത് ഭാഗത്ത്) കട്ടപ്പന-വള്ളക്കടവ്-നരിയംപാറ ഒറ്റവരിപ്പാത നിലകൊള്ളുന്നത്. വീണ്ടും നരിയംപാറ സ്കൂൾകവലയിൽ വച്ച് പാത വീണ്ടും 3 ആയി പിരിയുന്നു.
- 1) കോളേജ്മലപാത (ഇടത് )
- 2) വെങ്ങാലൂർക്കട/സ്വർണ്ണവിലാസം (നേർപാത)
- 3)സ്കൂൾപാത (വലത് )
- നേർപ്പാത സ്വർണ്ണവിലാസം-മേപ്പാറ-കുരിശുമലയിലേക്കും,സ്വർണ്ണവിലാസം-കൽത്തൊട്ടി- വെള്ളിലാംകണ്ഡം വഴി കോട്ടയം ഹൈവേപ്പാതയെ സംബന്ധിക്കുന്നു.
പ്രധാന കേന്ദ്രങ്ങൾ
തിരുത്തുക- നരിയംപാറ കോളേജ്മല
- നരിയംപാറ സ്കൂൾകവല
- നരിയംപാറ പുതിയകാവ് ദേവിക്ഷേത്രം
- നരിയംപാറ അരുവിക്കൽ
- നരിയംപാറ സ്നേഹാശ്രമം
ആരാധനാലയങ്ങൾ
തിരുത്തുകഈ ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങൾ ഇവയാണ്.
- നരിയംപാറ ശബിരിഗിരി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം.
- നരിയംപാറ പുതിയകാവ് ദേവീക്ഷേത്രം
- സെന്റ്.മേരി ഓർത്തഡോക്സ് ചർച്ച്
- എസ്.എൻ.ഡി.പി അമ്പലം
- ഐ.പി.സി പെനിയേൽ ഹാൾ നരിയംപാറ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകപേരിന് പിന്നിൽ
തിരുത്തുകനരിയംപാറ എന്ന ഈ ചെറു ഗ്രാമത്തിന്റെ പേരിലേക്ക് വഴി ചുണ്ടുന്ന കൂടുതൽ തെളിവുകൾ കുടുതൽ ഒന്നും ലഭ്യമല്ല. പേരിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഭിന്നാഭിപ്രായങ്ങൾ ഇന്നും നിലകൊള്ളുന്നുണ്ട്. എങ്കിലും ഈ സ്ഥലത്തിന്റെ വിശ്വസീനീയമായ ഒരു അഭിപ്രായം ഈ പ്രദേശത്തെ ഒരു പാട് വർഷങ്ങൾ പുറകോട്ട് കൊണ്ടു പോകുന്ന ഒരു ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നു. രണ്ട് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് ആ കഥക്ക്/ചരിത്രത്തിന്. എന്തിരുന്നാലും നിലവിലെ നരിയംപാറ എന്ന പേരിന്റെ അർത്ഥം മനസ്സിലാക്കണമെങ്കിൽ ഈ നാമത്തെ 3 (മൂന്ന്) ആയി കീറി മുറിക്കണം.
- നരി യം പാറ
↪നരി രണ്ട് അക്ഷരങ്ങൾ ചേർന്ന ആദ്യത്തെ പദമാണിത് ,ഇതിന്റെ അർത്ഥം കുറുക്കൻ, പുലി, കടുവ തുടങ്ങിയ വന്യജീവികളെ പ്രകീർത്തിക്കുന്നു. അതുപോലെ തന്നെ നാരി എന്ന പദം സ്ത്രീയെ ആണ് പൊതുവേ സൂചിപ്പിക്കുന്നതെങ്കിലും ഒരു വൃക്ഷം എന്നും ഇതിന് അർത്ഥം ഉണ്ട്. ↪യം എന്ന ഒരു വാക്ക് സംയോഗത്തെയാണ് പ്രദർശിപ്പിക്കുന്നത് കീർത്തി, സന്തുഷ്ടത എന്നിവയുടെ ഒത്തു ചേരൽ ആണിത്. ↪ പാറ എന്ന രണ്ട് അക്ഷരങ്ങൾ ചേരുന്ന മൂന്നാമത്തെ വാക്കാണിത്. ഉറപ്പുള്ള വലിയ കല്ല് എന്നതു തന്നെയാണ് ഇവിടെ ഇതിന്റെ അർത്ഥം. എന്നാൽ നരി യം പാറ എന്ന ഈ പദം ഈ സ്ഥലത്തിന് യാതൊരു വിധ ചരിത്രവും പകർന്നുനൽകുന്നില്ല. ഈ പ്രദേശത്തിന്റെ ചരിത്രം ഉൾകൊള്ളുന്ന പേര് നരിയംപാറ എന്ന പേര് അല്ല മറിച്ച് അത് ഹരിയംപാറ എന്ന നാമം ആയിരിക്കും ഉചിതം.
- ഹരിയംപാറ
ഈ പ്രദേശത്തിന്റെ ചരിത്രം ഉറങ്ങുന്നത് ഈ നാമത്തിലാണ് 2 നൂറ്റാണ്ടിലേറെ പഴക്കം ഇതിനുള്ളിൽ ലയിച്ചു ചേർന്നിരിക്കുന്നു. ↪ ഹരി എന്ന വാക്കിന്റെ അർത്ഥം ഒന്നിലേറെ പദങ്ങളെ വിവക്ഷിക്കുന്നു. മറ്റുള്ളവരെ പാമ്പ്,ആകർഷിക്കുന്നത് ,താന്നിമരം, വിഷ്ണു ഭഗവാൻ എന്നിവ യിലേക്കാണ് ഈ രണ്ട് അക്ഷരങ്ങൾ വിരൽ ചൂണ്ടുന്നത്. ഇവിടെ പ്രധാനമായും ഹരി എന്ന വാക്ക് പ്രകീർത്തിക്കന്ന് വിഷ്ണു ഭഗവാനെ തന്നെയാണ്.ഈ പ്രദേശത്ത് ഒരു പാട് വർഷങ്ങൾക്ക് മുബ് മുതലെ ആദിവാസികളാണ് താമസിച്ചിരുന്നത് എന്ന ഒരു കിംവദന്തി നിലകൊള്ളുന്നുണ്ട്. അങ്ങനെ ആയി കൊള്ളണമെന്നില്ല. എന്തിരുന്നാലും അവർ ഹരി ഭവവാനെ സ്തുതിക്കുകയും വണങ്ങുകയും പൂജചെയ്യുകയും ഒക്കെ ചെയ്തിരുന്നു. ഹരി ഭഗവാൻ എന്ന് പറയുന്നത് മഹാവിഷ്ണുവിനെ തന്നെയാണ്. അവർ അവിടെ ഒരു ഹരിദേവക്ഷേത്രം സ്ഥാപിതമാക്കുകയും വണങ്ങുകയും ചെയ്തിരുന്നു. അക്കാലത്ത് ഈ സ്ഥലത്തിന്റെ നാമം ഹരിയംപാറ എന്ന് ആയിരുന്നതായി കരുതപ്പെടുന്നു. ആ അമ്പലത്തിന്റെ പ്രത്യേകതകളോ കൃത്യമായ സ്ഥാനമോ ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമ്പലം നിലകൊണ്ടിരുന്ന സ്ഥലത്ത് വലിയൊരു പാറയും വലിയൊരു വൃക്ഷവും ഉണ്ടായിരുന്നതായും കാലാന്തരത്തിൽ ഈ അമ്പലം നശിക്കുകയുണ്ടായി അതിന്റെ കാരണം അറിയുവാൻ സാധിച്ചിട്ടില്ല.ഇന്ന് ഈ കാലത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരുക്ഷേത്രത്തിന്റെ സമീപ പ്രദേശത്ത് എവിടെയോ ആയിരുന്നു ഈ അമ്പലത്തിന്റെ സ്ഥാനം എന്ന് കരുതപ്പെടുന്നതിനോടൊപ്പം അന്നും ഇന്നും ഈ പ്രദേശംസർപ്പത്താൽ സംരക്ഷിക്കപ്പെടുന്നതായുമാണ് ഈ നാട്ടിലെ ജനങ്ങളുടെ വിശ്വാസം. ഹരിക്ഷേത്രത്തിന്റെ ക്ഷയത്താൽ ഉത്സവം കൊണ്ട അമ്പലത്തിൽ വിഷ്ണുദേവ സാന്നിധ്യം നിറഞ്ഞ് നിൽക്കുമെന്നും ഒരു പ്രത്യേക നാളിൽ ഇത് ഹരിക്ഷേത്രമായി പുന:സ്ഥാപിതമാവുമെന്നും പണ്ടെക്ക് പണ്ടേ ആളുകൾ വിശ്വസ്വിച്ചിരുന്നു. കാലക്രമേണ ഹരിയംപാറ ഹരിയ എന്ന പദത്തിലെ ഹ ഒഴിവാക്കപ്പെട്ട് നാരായ എന്ന പദം നാരായണ ആവാം നാരായ മാറി നരിയം ആയി അത് നരിയംപാറ ആയി മാറി ഇതാണ് ഈ പ്രദേശത്തിന്റെ ചരിത്രം. ഇന്ന് ഈ പ്രദേശം കുടിയേറി ജീവിക്കുന്നവർ അറിയാതെ പോയ ചരിത്രം നന്ദി. ഹരിഃ നാരായണഃ നമഃ