കടമറ്റത്ത് കത്തനാർ (ടെലിവിഷൻ പരമ്പര)

കടമറ്റത്ത് കത്തനാർ ഒരു ഇന്ത്യൻ ഹൊറർ പരമ്പരയാണ്. ഏഷ്യാനെറ്റിൽ 2004 മുതൽ സംപ്രേഷണം ആരംഭിക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ചെയ്യുന്നു.[1][2] കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിൽ പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികന്റെ അത്ഭുതപ്രവൃത്തികളാണ് പരമ്പരയ്ക്ക് ഇതിവൃത്തമായത്. ശ്രീ സുബ്രഹ്മണ്യം എന്റർപ്രൈസസ് നിർമ്മാണവും ടി.എസ്. സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ ടി.എസ്. സജി സംവിധാനവും നിർവ്വഹിച്ച പരമ്പരയിൽ കത്തനാരായി വേഷമിട്ടത് പ്രകാശ് പോൾ ആയിരുന്നു. ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മാന്ത്രികൻ...മഹാ മാന്ത്രികൻ... എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയർന്നു. ഏഷ്യാനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റു പരമ്പരകളിലൊന്നായി ഇതുമാറി.[3]

കടമറ്റത്ത് കത്തനാർ
തരംഹൊറർ പരമ്പര
സംവിധാനംടി.എസ്. സജി
ക്രിയേറ്റീവ് ഡയറക്ടർ(മാർ)ടി.എസ്. സുരേഷ് ബാബു
അഭിനേതാക്കൾപ്രകാശ് പോൾ (കത്തനാർ)
രാജ്യം ഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
എപ്പിസോഡുകളുടെ എണ്ണം267 (ഏഷ്യാനെറ്റ്), 70 (ജയ്‌ഹിന്ദ്_ടി.വി.), 150 (സൂര്യ ടി.വി.)
നിർമ്മാണം
നിർമ്മാണംശ്രീ സുബ്രഹ്മണ്യം എന്റർപ്രൈസസ്
നിർമ്മാണസ്ഥലം(ങ്ങൾ)കേരളം
ഛായാഗ്രഹണംപി.വി. മുരുകൻ
എഡിറ്റർ(മാർ)അജി ജോൺ
സമയദൈർഘ്യംഓരോ എപ്പിസോഡും 20 - 25 മിനിറ്റ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
ഒറിജിനൽ റിലീസ്2004

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയെ എതിർത്തുകൊണ്ട് മലങ്കര ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു.[1] നിർമ്മാതാവിന്റെ തീരുമാനപ്രകാരം 267 എപ്പിസോഡുകൾക്കുശേഷം പരമ്പരയുടെ സംപ്രേഷണം നിർത്തിവച്ചു. അതേത്തുടർന്ന് ഇതിന്റെ രണ്ടാംഭാഗം ജയ്ഹിന്ദ് ടി.വി.യിലും മൂന്നാം ഭാഗം സൂര്യ ടി.വി.യിലും സംപ്രേഷണം ചെയ്തു. എല്ലാത്തിലും കത്തനാരായി വേഷമിട്ടത് പ്രകാശ് പോൾ തന്നെയായിരുന്നു.

ജയ്ഹിന്ദിൽ 70 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നില്ല. സൂര്യാ ടി.വി.യിൽ കടമറ്റത്തച്ചൻ എന്ന പേരിൽ സംപ്രേഷണം ചെയ്ത പരമ്പരയുടെ സംവിധാനം നിർവ്വഹിച്ചത് ടി.എസ്. സജിയായിരുന്നു. ഏതാണ്ട് നൂറ്റിയൻപതോളം എപ്പിസോഡുകളാണ് അന്നു സംപ്രേഷണം ചെയ്തത്. വർഷങ്ങൾക്കുശേഷം ഏഷ്യാനെറ്റിലും പ്ലസ്സിലും ഈ പരമ്പര പുനഃസംപ്രേഷണം ചെയ്തു. 2016 മാർച്ച് 28 മുതൽ ഏഷ്യാനെറ്റ് പ്ലസ്സിൽ രാത്രി എട്ടുമണിക്ക് പരമ്പര വീണ്ടും സംപ്രേഷണം തുടങ്ങി.[4][5][6]

അഭിനയിച്ചവർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • സംവിധാനം - ടി.എസ്. സജി
  • സംവിധാന മേൽനോട്ടം - ടി.എസ്. സുരേഷ് ബാബു
  • നിർമ്മാണം - ശ്രീ സുബ്രഹ്മണ്യം എന്റർപ്രൈസസ്
  • പ്രോജക്ട് ഡിസൈനർ & എക്സിക്യൂട്ടീവ് ഡയറക്ടർ - സുബ്രഹ്മണ്യൻ കാർത്തികേയൻ
  • ഛായാഗ്രഹണം - പി.വി. മുരുകൻ
  • സ്റ്റുഡിയോ - ആധുനിക് ഡിജിറ്റൽ
  • ശബ്ദലേഖനം - അനീഷ്. ജെ
  • എഡിറ്റിംഗ് - അജി ജോൺ
  • രചന - ഷാജി നെടുങ്കല്ലേൽ
  • ഗാനരചന - ചുനക്കര രാമൻ കുട്ടി
  • സംഗീതം - എം.ജി. രാധാകൃഷ്ണൻ
  • പശ്ചാത്തല സംഗീതം - സാനന്ദ് ജോർജ്
  • സ്പെഷ്യൽ ഇഫക്ട്സ്, കമ്പ്യൂട്ടർ ഗ്രാഫിക്സ് - മജു സൈമൺ
  • ചമയം - എം.ഓ. ദേവസ്യ
  • വസ്ത്രാലങ്കാരം - നാഗരാജൻ
  • കലാസംവിധാനം - നാരായണൻ വാഴപ്പള്ളി, മനോജ് തോട്ടപ്പള്ളി

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "The plea to stop telecast of the serial". The Hindu. മൂലതാളിൽ നിന്നും 2016 മാർച്ച് 30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 March 28. {{cite web}}: Check date values in: |accessdate= and |archivedate= (help)
  2. "Indiantelevision.com". മൂലതാളിൽ നിന്നും 2016 മാർച്ച് 30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 28. {{cite web}}: Check date values in: |accessdate= and |archivedate= (help)
  3. "കത്തനാർക്ക് കടം ഒരുകോടി". വെബ്ദുനിയ. 2010 ഓഗസ്റ്റ് 19. Archived from the original on 2019-12-20. ശേഖരിച്ചത് 2016 മാർച്ച് 30. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  4. "കത്തനാരിപ്പോൾ എന്തുചെയ്യുന്നു". മംഗളം ദിനപത്രം. 2015 ജനുവരി 2. Archived from the original on 2016-03-08. ശേഖരിച്ചത് 2016 മാർച്ച് 30. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  5. "കടമറ്റത്തു കത്തനാർ മാറ്റിമറിച്ചത് സ്വന്തം ജീവിതംതന്നെ; ഫോൺ വിളികൾ വരുന്നതുപോലും കത്തനാരച്ചനെ അന്വേഷിച്ച്: ജീവിതത്തെയും അഭിനയത്തെയും കുറിച്ച് പ്രകാശ് പോൾ മനസുതുറക്കുന്നു". മറുനാടൻ മലയാളി. 2014 ഡിസംബർ 18. Archived from the original on 2016-04-05. ശേഖരിച്ചത് 2016 മാർച്ച് 30. {{cite web}}: Check date values in: |accessdate= and |date= (help); line feed character in |title= at position 19 (help)CS1 maint: bot: original URL status unknown (link)
  6. "മലയാള ചാനലുകള്ക്ക് സാമൂഹ്യാവബോധം നഷ്ടമാകുന്നു; അഭിനയം യാദൃച്ഛികത: പ്രകാശ് പോൾ". ഡെയ്ലി ഹണ്ട്. Archived from the original on 2022-05-17. ശേഖരിച്ചത് 2016 മാർച്ച് 30. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറംകണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/കടമറ്റത്ത്_കത്തനാർ എന്ന താളിലുണ്ട്.