മനുഷ്യൻ മരിച്ചതിനുശേഷം ഉള്ള അവസ്ഥയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് പ്രേതം. ഇത് മുഖ്യമായും സാങ്കേതിക പദാവലിയിലാണ് വരുന്നത്. പോലീസ് മഹസ്സറിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലും ശവത്തിനെ പ്രേതം എന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഐതിഹ്യങ്ങളിൽ മരണത്തിനുശേഷം നിലനിൽക്കുന്നു എന്നുപറയപ്പെടുന്ന ആത്മാക്കളെയും പ്രേതം എന്നതുകൊണ്ട് ഉദ്ദേശിക്കാറുണ്ട്.

സർവ്വേകൾ [അവലംബം ആവശ്യമാണ്] പ്രകാരം 45 ശതമാനത്തോളം ആളുകൾ പ്രേതങ്ങളിലും, ആത്മാക്കളിലും, അതീന്ദ്രിയാനുഭവങ്ങളിലും വിശ്വസിക്കുന്നുവെന്നുമാണ് കണക്ക്.

പ്രേതം എന്നത് മികച്ച ഒരു കഥാപാത്രമായും ആ കഥാപാത്ര സൃഷ്ടിക്ക് കാരണമായ കഥ അല്ലെങ്കിൽ ഒരു നോവൽ വായിച്ച് രസിക്കാൻ ആയിരക്കും കൂടുതലും ആൾക്കാർ താൽപര്യപ്പെടുക. കലാകാരന്മാരുടെ ഇഷ്ട കഥാപാത്രമാണ് പ്രേതം. നാടും ദേശവും ഭാഷയും മാറുന്നതിനനുസരിച്ച് പ്രേതത്തിന്റെ അല്ലെങ്കിൽ ആത്മാവിന്റെ രീതികളും മാറുന്നു. ഹോളിവുഡ് സിനിമകളിൽ പ്രേതം എന്നത് ഏതറ്റംവരെയും വ്യാഖ്യാനിക്കപ്പെടാൻപോന്ന തരത്തിലുള്ള ഇഷ്ട കഥാപാത്രം തന്നെയാണ് അവർക്ക്. അതേപോലെ തന്നെ എല്ലാ രാജ്യങ്ങളിലും അവരുടെ തനതായ നാടോടിക്കഥകളിലും എല്ലാം പ്രേതം എന്ന ഈ കഥാപാത്രം വ്യത്യസ്തമായ രൂപ പകർച്ച യോടെ ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തിൽ തന്നെ ഇതിനെ യക്ഷിയായും അറുകൊലയായും മാടനായും മറുതയായുമൊക്കെ പല എഴുത്തുകാരും അതിനു വേണ്ട രൂപമാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ഇംഗ്ലീഷ് ക്ലാസിക്കുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഡ്രാക്കുള തന്നെ മതിയാകും പ്രേതം എന്ന കഥാപാത്രത്തെ ജനങ്ങൾ എത്രത്തോളം ഏറ്റെടുത്തിരുന്നു എന്ന് മനസ്സിലാക്കാൻ. മരണശേഷമുള്ള ശരീരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വാചകം മാത്രമാണത്.

"https://ml.wikipedia.org/w/index.php?title=പ്രേതം&oldid=3724020" എന്ന താളിൽനിന്ന് ശേഖരിച്ചത്