ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്

മലയാള ചലച്ചിത്രം

നവാഗതരായ മനോജ്, വിനോദ് എന്നിവർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്.[1][2] നിരവധി പുതുമുഖങ്ങളെ അണിനിരത്തി ജോണി സാഗരിഗയാണ് ചിത്രം നിർമ്മിച്ചിത്. റിമ കല്ലിങ്കൽ, ബെൻ ലാലു അലക്സ് (ലാലു അലക്സിന്റെ മകൻ), ജോ സിബി മലയിൽ (സിബി മലയിലിന്റെ മകൻ), അനു മോഹൻ (കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകൻ), വിഷ്ണു രാഘവ്, അർജ്ജുൻ അശോകൻ (ഹരിശ്രീ അശോകന്റെ മകൻ) എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകരിലൊരാളായ മനോജ് ലോഹിതദാസിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു വിനോദ്.

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
പോസ്റ്റർ
സംവിധാനംമനോജ്-വിനോദ്
നിർമ്മാണംജോണി സാഗരിഗ
രചനമനോജ്-വിനോദ്
അഭിനേതാക്കൾ
സംഗീതംലീല ഗിരീഷ് കുട്ടൻ
ഗാനരചന
ഛായാഗ്രഹണംസ്വരൂപ് ഫിലിപ്പ്
ചിത്രസംയോജനംമെന്റോസ് ആന്റണി
സ്റ്റുഡിയോജോണി സാഗരിഗ
വിതരണംജോണി സാഗരിഗ ഫിലിം കമ്പനി
റിലീസിങ് തീയതി2012 ജനുവരി 5
രാജ്യംഇന്ത്യ
ഭാഷമലയാളം

2012-ൽ ജനുവരി 5-നു പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് വർഷത്തിലെ ആദ്യമലയാളചിത്രം കൂടിയായിരുന്നു.

ഷോർട് സ്റ്റോറി :വി എസ് ജയകുമാർ

ഇതിവൃത്തം തിരുത്തുക

നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നാലു കോളേജ് വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഓർക്കട്ട് എന്ന സോഷ്യൽ നെറ്റ്‌വർക്കിലൂടെ ജർമ്മൻ സ്വദേശിനിയായ ഒരു പെൺകുട്ടി കടന്നുവരുന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ലീല ഗിരീഷ് കുട്ടൻ. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "മഴവിൽത്തോണി"  സന്തോഷ് വർമ്മസുദീപ് കുമാർ, നിഖിൽ മാത്യു, റിമി ടോമി, സുദീപ് ജോഷി 4:16
2. "ഹേയ് പുലരൊളി"  റഫീക്ക് അഹമ്മദ്അഫ്സൽ, കോറസ് 5:07
3. "മച്ചിലക്കാവിലെ"  ശ്രീപ്രസാദ്എം.ജി. ശ്രീകുമാർ, ദുർഗ്ഗ വിശ്വനാഥ്, കോറസ് 4:40
4. "സർവ്വം ബ്രഹ്മമയം"  സദാശിവ ബ്രഹ്മേന്ദർസംഗീത് വർമ്മ 2:50
5. "സായാഹ്നമേഘം"  റഫീക്ക് അഹമ്മദ്വിജയ് യേശുദാസ്, കോറസ് 6:19
6. "അമ്പാടിതന്നിലൊരമ്മ"  സന്തോഷ് വർമ്മലേഖ ആർ. നായർ, ശ്രീശങ്കർ 2:34
7. "ലൈഫിൽ ഫിഫ്റ്റി ഫിഫ്റ്റി"  സുദീപ് ജോഷിമധു ബാലകൃഷ്ണൻ, ബിജു നാരായണൻ, ഫ്രാങ്കോ 4:02

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക