ആപ്പിൾ ഇൻക് കമ്പനി് ഡിസൈൻ ചെയ്തു, വിപണിയിലിറക്കിയ ഒരു സ്മാർട്ട്ഫോൺ ആണ് ഐഫോൺ X ("X" പത്ത് എന്ന് ഉച്ചരിക്കുന്നു).[8] 2017 സെപ്തംബർ 12 ന് ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നടന്ന ചടങ്ങിൽ ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയ്ക്കൊപ്പം ഇതു പ്രഖ്യാപിച്ചു. 2017 നവംബർ 3 നാണ് ഈ ഫോൺ പുറത്തിറങ്ങിയത്. ഐഫോണിന്റെ പത്താം വാർഷികം സൂചിപ്പിക്കുന്നതിന് ഈ ഫോണിന് റോമൻ സംഖ്യകളിൽ "പത്ത്" എന്നതിന്റെ ചിഹ്നമായ “X” എന്ന പേര് നൽകി.

iPhone X
ബ്രാൻഡ്Apple Inc.
നിർമ്മാതാവ്
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾGSM, CDMA2000, EV-DO, HSPA+, LTE, LTE Advanced
പുറത്തിറങ്ങിയത്നവംബർ 3, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-11-03)
ലഭ്യമായ രാജ്യങ്ങൾ
November 23, 2017
December 1, 2017
December 7, 2017
December 8, 2017
December 22, 2017
ബന്ധപ്പെട്ടവiPhone 8 (Plus)
തരംPhablet
ആകാരംSlate
അളവുകൾH: 143.6 മി.മീ (5.65 ഇഞ്ച്)
W: 70.9 മി.മീ (2.79 ഇഞ്ച്)
D: 7.7 മി.മീ (0.30 ഇഞ്ച്)
ഭാരം174 ഗ്രാം (6.1 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംOriginal: iOS 11.0.1[3]
Current: iOS 11.2.1, released December 13, 2017
ചിപ്സെറ്റ്Apple A11 Bionic
സി.പി.യു.2.39 GHz hexa-core 64-bit
മെമ്മറി3 GB LPDDR4X RAM
ഇൻബിൽറ്റ് സ്റ്റോറേജ്64 or 256 GB
മെമ്മറി കാർഡ് സപ്പോർട്ട്None
ബാറ്ററി3.81 V 10.35 W·h (2716 mA·h) Li-ion[4]
സ്ക്രീൻ സൈസ്5.8 ഇഞ്ച് (150 മി.മീ) Super Retina HD: AMOLED, 2436×1125 px resolution, (458 ppi)
625 cd/m2 max. brightness (typical), with dual-ion exchange-strengthened glass
പ്രൈമറി ക്യാമറ12 MP with six-element lens, quad-LED "True Tone" flash with Slow Sync, autofocus, IR filter, burst mode, f/1.8 aperture, 4K video recording at 24, 30, or 60 fps or 1080p at 30 or 60 fps, slow-motion video (1080p at 120 or 240 fps), timelapse with stabilization, panorama, facial recognition, digital image stabilization, optical image stabilization,
telephoto lens with 2× optical zoom / 10× digital zoom
Portrait Lighting (in beta), f/2.4 aperture, optical image stabilization
സെക്കന്ററി ക്യാമറ7 MP, f/2.2 aperture, burst mode, exposure control, face detection, auto-HDR, auto image stabilization, Retina flash, 1080p HD video recording
Portrait Mode, Portrait Lighting (in beta) and Animoji
കണക്ടിവിറ്റി
All models:
Model A1865:
OtherIP67 IEC standard 60529 (splash, water, and dust resistant), Qi wireless charging, USB-C to Lightning (connector) fast charging[5]
SARModel A1865: Head: 1.09 W/kg
Body: 1.17 W/kg[6]
Model A1901: Head: 1.08 W/kg
Body: 1.17 W/kg[7]
Model 1902: Head: 1.12 W/kg
Body: 1.19 W/kg[6]
Hearing aid compatibilityM3, T4

ഏറെ പുതുമകളുമായാണ് ഐഫോൺ X വിപണിയിൽ എത്തിയത്. ഐഫോൺ ചരിത്രത്തിൽ ആദ്യമായി OLED സ്ക്രീൻ ടെക്നോളജി ഉപയോഗിക്കുകയും, ഗ്ലാസ്, സ്റ്റെയിൻലെസ്സ്-സ്റ്റീൽ ഫോം ഘടകം ഉപയോഗിക്കുകയും, വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുകയും, ഹോം ബട്ടണു പകരമായി ഫെയ്സ് ഐഡി, ഉപയോക്താവിന്റെ മുഖം സ്കാൻ ചെയ്തു ഡിവൈസ് അൺലോക്കാക്കുന്ന നൂതന സാങ്കേതിക വിദ്യ, ആനിമോജിയെന്ന ആനിമേറ്റുചെയ്ത ഇമോജികളുടെ ഉപയോഗവും എല്ലാം ഇതിന്റെ പുതുമകളാണ്.

ഐഫോൺ എക്സിന് സമ്മിശ്ര പ്രതികരണം ലഭിച്ചു. അതിന്റെ ഡിസ്പ്ലേയും, ക്യാമറയും,[9][10] നിർമ്മാണ നിലവാരവും സാർവത്രികമായി പ്രശംസ നേടി. സ്ക്രീനിന്റെ മുകളിൽ സെൻസർ ഹൗസിങ് "ഘടകം" വലിയ വിമർശനത്തിന് ഇടയാക്കി. സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ ഇതിനെ വല്ലാതെ കളിയാക്കി. ഫേസ് ഐഡി സംവിധാനം അതിന്റെ ലാളിത്യം മൂലം പ്രകീർത്തിക്കപ്പെട്ടു. എന്നാൽ ഈ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നതിന് സ്ക്രീനിൽ നേരിട്ട് നോക്കണം എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി. [11]  

  1. 1.0 1.1 Rossignol, Joe (നവംബർ 11, 2017). "iPhone 8 Production Said to Drop Significantly Given Popularity of iPhone 8 Plus and iPhone X". MacRumors. Archived from the original on നവംബർ 12, 2017. Retrieved നവംബർ 13, 2017.
  2. "Archived copy". Archived from the original on നവംബർ 9, 2017. Retrieved നവംബർ 9, 2017.{{cite web}}: CS1 maint: archived copy as title (link)
  3. "PSA: iOS 11.2 beta not yet available for iPhone X, ships with 11.0.1 [U]". 9to5Mac (in അമേരിക്കൻ ഇംഗ്ലീഷ്). 2017-11-03. Retrieved 2017-11-21.
  4. "iPhone X Teardown". iFixit (in ഇംഗ്ലീഷ്). നവംബർ 3, 2017. Archived from the original on നവംബർ 3, 2017. Retrieved നവംബർ 3, 2017.
  5. "Archived copy". Archived from the original on നവംബർ 11, 2017. Retrieved നവംബർ 11, 2017.{{cite web}}: CS1 maint: archived copy as title (link)
  6. 6.0 6.1 SAR information (Model A1865/1902) Archived November 8, 2017, at the Wayback Machine.
  7. SAR information (Model A1901) Archived November 8, 2017, at the Wayback Machine.
  8. "It's pronounced 'iPhone Ten'". The Verge. Archived from the original on ഒക്ടോബർ 10, 2017. Retrieved ഒക്ടോബർ 10, 2017.
  9. Fowler, Bree (December 5, 2017). "CR's Final iPhone X Test Results: Top-Scoring Camera and Display But Also Some Flaws". Consumer Reports. Retrieved December 8, 2017.
  10. Clover, Juli (December 5, 2017). "Consumer Reports Ranks iPhone X Below iPhone 8 Because of Durability and Battery Life". MacRumors. Retrieved December 8, 2017.
  11. Patel, Nilay (November 3, 2017). "iPhone X review: face the future". The Verge. Vox Media. Retrieved December 4, 2017.
"https://ml.wikipedia.org/w/index.php?title=ഐഫോൺ_എക്സ്&oldid=3262398" എന്ന താളിൽനിന്ന് ശേഖരിച്ചത്