കമ്പ്യൂട്ടറുകളിൽ വിവരം അഥവാ ഡാറ്റ ശേഖരിച്ചു വയ്ക്കാനുള്ള് ഒരു ഉപാധിയാണ് റാം അഥവാ റാൻഡം ആക്സസ്സ് മെമ്മറി (RAM- Random Access Memory) . വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ വിവരങ്ങൾ മാഞ്ഞു പോകുന്ന തരം വിവരണ ശേഖരണ ഉപാധികളെയാണ് മിക്കപ്പോഴും റാം എന്ന് വിശേഷിപ്പിക്കുന്നത്.

ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന തരം ഡൈനാമിക് റാം മൊഡ്യൂളുകൾ
Computer memory types
Volatile
Non-volatile

വിവരങ്ങൾ ക്രമരഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനാലാണ് റാൻഡം ആക്സസ് മെമ്മറി എന്ന പേര് വന്നത്, ശേഖരിച്ചു വച്ചിരിക്കുന്ന വിവരം റാമിന്റെ ഏത് ഭാഗത്താണെങ്കിലും ഒരു നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെടുക്കാൻ കഴിയും, ഇക്കാരണത്താൽ മിക്ക റോം/റീഡ് ഓൺലി മെമ്മറികളൂം (ROM- Read Only Memory), ഫ്ലാഷ് മെമ്മറികളും റാൻഡം ആക്സസ് മെമ്മറി വിഭാഗത്തിൽ പെടും.

റാൻഡം ആക്സസ് അഥവാ ക്രമരഹിത വിവരശേഖരണം വളരെ ലളിതമായി മനസ്സിലാക്കുവാൻ ഓഡിയോ കസെറ്റും, ഓഡിയോ സിഡിയും തമ്മിൽ താരതമ്യം ചെയ്തു നോക്കിയാൽ മതി. ഓഡിയോ കസെറ്റിൽ രണ്ടാമത്തെ പാട്ട് കേൾക്കണമെങ്കിൽ ആദ്യത്തെ പാട്ട് കഴിയണം അല്ലെങ്കിൽ ടേപ്പ് വേഗത്തിൽ ഓടിച്ച് വിടണം, എങ്ങനെയാണെങ്കിലും ഒന്ന് കഴിയാതെ രണ്ടാമത്തേതിലെത്താൻ കഴിയില്ല,ഇതിനെ ക്രമാനുഗത അഥവാ സീക്വൻഷ്യൽ(sequential) പ്രക്രിയ എന്നു പറയാം. പക്ഷേ സിഡിയിൽ ആവശ്യമുള്ള പാട്ടിലേക്ക് നേരിട്ട് എത്താൻ സാധിക്കുന്നു, എത്ര പാട്ടുകളുണ്ടെങ്കിലും അത് സിഡിയുടെ ഏത് ഭാഗത്താണ് ശേഖരിച്ചു വച്ചിരിക്കുന്നതെങ്കിലും ഒരു നിശ്ചിത സമയം കൊണ്ട് ഏത് പാട്ടും എടുക്കാൻ സാധിക്കും. ഈ രീതിയിൽ വിവരങ്ങൾ എടുക്കുന്നതിന് റാൻഡം ആക്സസ് അഥവ ക്രമരഹിത തിരിച്ചെടുക്കൽ എന്നു പറയാം.

കമ്പ്യൂട്ടറിന്റെ പ്രവർത്തനവേഗതയുടെ ഒരു പ്രധാന പങ്ക് ലഭ്യമായ റാമിന്റെ അളവ് നിർണ്ണയിക്കുന്നു.

"https://ml.wikipedia.org/w/index.php?title=റാൻഡം_ആക്സസ്_മെമ്മറി&oldid=2665801" എന്ന താളിൽനിന്ന് ശേഖരിച്ചത്